Sports
ഇന്ത്യയുടെ അട്ടിമറിമോഹം നടന്നില്ല, ഏഷ്യൻ കപ്പിൽ ഓസ്ട്രേലിയയോട് വീണത് ആദ്യ പകുതിയിൽ പൊരുതിയതിന് ശേഷം
2024 ലെ എ എഫ് സി ഏഷ്യൻ കപ്പിൽ (AFC Asian Cup) ഇന്ത്യയ്ക്ക് തോൽവിത്തുടക്കം. ആദ്യ കളിയിൽ കരുത്തരായ ഓസ്ട്രേലിയയോട് മറുപടിയില്ലാത്ത രണ്ട് ഗോൾ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ ഓസ്ട്രേലിയയെ വിറപ്പിച്ച് നിർത്തിയ ഇന്ത്യ രണ്ടാം പകുതിയിൽ പക്ഷേ കളി മറന്നു. ഓസ്ട്രേലിയ അവരുടെ രണ്ട് ഗോളുകളും നേടിയത് രണ്ടാം പകുതിയിലായിരുന്നു. ജാക്സൺ ഇർവിനും, ജോർദാൻ ബോസുമാണ് ഓസ്ട്രേലിയയുടെ ഗോൾസ്കോറർമാർ.
അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഓസീസിനെ വിറപ്പിക്കുന്ന ടീം ഇന്ത്യയെയാണ് കണ്ടത്. പ്രതിരോധത്തിൽ കൃത്യമായി ഓർഗനൈസ് ചെയ്തു കളിച്ച ഇഗോർ സ്റ്റിമാച്ചിന്റെ സംഘം ശക്തരായ ഓസീസ് നിരയ്ക്കെതിരെ പതറാതെ പിടിച്ചുനിന്നു. ആദ്യ 15 മിനിറ്റിൽ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ കാര്യമായി പരീക്ഷിക്കാൻ പോലും ഓസ്ട്രേലിയക്ക് കഴിഞ്ഞില്ല. ഗ്യാലറിയിൽ നിന്ന് വലിയ പിന്തുണ കിട്ടുക കൂടി ചെയ്തത് ഇന്ത്യയുടെ ഊർജ്ജം ഇരട്ടിയാക്കി.
കളിയുടെ പതിനാറാം മിനിറ്റിൽ ഇന്ത്യ ഓസീസ് ഗോൾമുഖം വിറപ്പിച്ചു. ബോക്സിനുള്ളിലേക്ക് നിഖിൽ പൂജാരി വെച്ചുനൽകിയ പന്ത് തലകൊണ്ട് ഗോൾ വലയിലേക്ക് എത്തിക്കാനുള്ള സുനിൽ ഛേത്രിയുടെ ശ്രമം പക്ഷെ ചെറിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഇല്ലായിരുന്നെങ്കിൽ കളിയിൽ ഇന്ത്യ ആദ്യം ലീഡെടുത്തേനെ.
ഇരുപത്തിയൊന്നാം മിനിറ്റിൽ ഗോൾ കീപ്പർ സന്ധു കാണിച്ച അബദ്ധം ഇന്ത്യയ്ക്ക് പണിയാകുമെന്ന് തോന്നിപ്പിച്ചെങ്കിലും ചെറിയ വ്യത്യാസത്തിൽ ഇന്ത്യ രക്ഷപെട്ടു. മത്സരം പുരോഗമിച്ചതോടെ ഓസ്ട്രേലിയ ആക്രമണം ശക്തമാക്കി. എന്നാൽ ഇന്ത്യയുടെ പ്രതിരോധ നിര ശക്തമായി പിടിച്ചു നിന്നതിനാൽ ഗോൾ വീണില്ല. ഫിഫ റാങ്കിങ്ങിൽ ഇരുപത്തിയഞ്ചാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെ ആദ്യ പകുതിയിൽ ഗോൾരഹിത സമനിലയിൽ കുരുക്കിയതിൽ 102-ം സ്ഥാനക്കാരായ ഇന്ത്യയ്ക്ക് അഭിമാനിക്കാം.
രണ്ടാം പകുതി ആരംഭിച്ച് അഞ്ചാം മിനിറ്റിൽ കളിയിലെ ആദ്യ ഗോൾ വന്നു. കോർണർ തട്ടിയകറ്റുന്നതിൽ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് സംഭവിച്ച പിഴവാണ് ഓസ്ട്രേലിയയുടെ ആദ്യ ഗോളിന് വഴിവെച്ചത്. ഇർവിനായിരുന്നു ഗോൾ സ്കോറർ. ഓസ്ട്രേലിയ കളിയിൽ 1-0 ന് മുന്നിൽ. ഗോൾ വന്നതോടെ ഇന്ത്യയുടെ സമ്മർദ്ദം വർധിച്ചു. കളിച്ച് മുന്നേറാൻ ശ്രമിക്കാതെ കാലിൽ വരുന്ന പന്തുകൾ അടിച്ചു ക്ലിയർ ചെയ്യുന്നതിനാണ് ഇന്ത്യ മുൻ തൂക്കം നൽകിയത്. എഴുപത്തിമൂന്നാം മിനിറ്റിൽ ഓസ്ട്രേലിയ അർഹിച്ച രണ്ടാം ഗോൾ നേടി. പകരക്കാരനായി ഇറങ്ങി തൊട്ടടുത്ത മിനിറ്റിൽ ജോർദാൻ ബോസായിരുന്നു ഗോൾ നേടിയത്.
ഓസ്ട്രേലിയക്കെതിരെ കളിച്ച ഇന്ത്യയുടെ സ്റ്റാർട്ടിങ് ഇലവൻ: ഗുർപ്രീത് സിങ് സന്ധു (ഗോൾകീപ്പർ), രാഹുൽ ഭേകെ, സുഭാശിഷ് ബോസ്, സന്ദേശ് ജിങ്കൻ, സുരേഷ് സിങ് വാങ്ജം, മൻവീർ സിങ്, സുനിൽ ഛേത്രി (ക്യാപ്റ്റൻ), ലാലിൻസുവാല ചാങ്തെ, അപൂയ, നിഖിൽ പൂജാരി, ദീപക് ടാംഗ്രി.
അതേ സമയം എ എഫ് സി ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ബി യിലാണ് ഇന്ത്യ കളിക്കുന്നത്. ഓസ്ട്രേലിയക്ക് പുറമെ സിറിയ, ഉസ്ബക്കിസ്താൻ ടീമുകളാണ് ഗ്രൂപ്പിൽ ഇന്ത്യയ്ക്കൊപ്പമുള്ളത്. ഫിഫ റാങ്കിങിൽ അറുപത്തിയെട്ടാം സ്ഥാനത്തുള്ള ഉസ്ബക്കിസ്താനാണ് അടുത്ത കളിയിൽ ഇന്ത്യയുടെ എതിരാളികൾ. അടുത്ത വ്യാഴാഴ്ചയാണ് ഈ മത്സരം. അവസാന ഗ്രൂപ്പ് പോരാട്ടം സിറിയക്കെതിരെ ഈ മാസം 23 ന് നടക്കും. ഫിഫ റാങ്കിങ്ങിൽ 91-ം സ്ഥാനത്തുള്ള ടീമാണ് സിറിയ.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
