Connect with us

Gulf

മലയാളി വിമൻസ് ലോഞ്ച്; ഇന്ന് നൂറിലേറെ അംഗങ്ങൾ, കഴിവുകൾ ഉണ്ടായിട്ടും മുന്നോട്ട് വരാൻ കഴിയാത്തവർക്ക് അവസരങ്ങൾ

Published

on

മസ്കറ്റ്: കഴിഞ്ഞ വർഷം കേവലം പതിനെട്ട് വനിതകളുമായി ആരംഭിച്ച മലയാളി വിമൻസ് ലോഞ്ചിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഇന്ന് കൂട്ടായ്മയിൽ നൂറിലേറെ അംഗങ്ങൾ ഉണ്ട്. വ്യക്തി ജീവിതത്തിൽ ഒട്ടേറെ കഴിവുകൾ ഉണ്ടായിട്ടും പ്രവാസ ജീവിതത്തിലെ തിരക്കിനിടയിൽ ശോഭിക്കാൻ കഴിയാത്ത നിരവധി പേർ ഉണ്ട്. അവർക്കെല്ലാം തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ഇവിടെ ലഭിക്കുന്നു. ഫാഷൻ ഡിസൈനർമാർ , അധ്യാപകർ, ഗായകർ, കലാകാരന്മാർ , സോഷ്യൽ മീഡിയ ഇൻഫ്ലുൺസേർസ് , ഹോം മേക്കർമാർ എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വനിതകൾ ഇന്ന് കൂട്ടായ്മയിൽ ഉണ്ട്

സോഷ്യൽ മീഡിയ വഴിയാണ് ഇവർ പ്രവർത്തനങ്ങൾ നടത്തുന്നത്. സ്വന്തം അംഗങ്ങളുടെ കഴിവിനെ പരിപോഷിപ്പിക്കുക എന്നതിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾ കൂടി ചെയുക എന്നതാണ് കൂട്ടായ്‌മയുടെ പ്രധാന ലക്ഷ്യം. നിരവധി സ്ത്രീകൾക്ക് ഒട്ടേറെ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തിവരുന്ന സാന്ത്വനം എന്ന സംഘടനക്ക് കഴിഞ്ഞ വർഷം സഹായം നൽകിയിരുന്നു. കൂടാതെ തുർക്കിയിലുണ്ടായ ഭൂകമ്പ ദുരിതബാധിതർക്കായി ആവശ്യമായവസ്തുക്കൾ ഒമാനിലെ തുർക്കി എംബസ്സി വഴി എത്തിച്ചു.

അന്തർദേശീയ ബ്രെസ്റ്റ് ക്യാൻസർ ബോധവത്കരണ മാസത്തോട് അനുബന്ധിച്ച് മലയാളി വിമൻസ് ലോഞ്ച് കഴിഞ്ഞ ദിവസം ബോധവത്കരണ ക്ലാസ് നടത്തി. ജീവിതശൈലി നിയന്ത്രണത്തിലൂടെ ക്യാൻസറിനെ പരിപൂർണ്ണമായി പ്രതിരോധിക്കാം എന്ന് ക്ലാസിൽ സംസാരിച്ച ഡോക്ടർ രാജശ്രീ നാരായണൻ കുട്ടി പറഞ്ഞു. ഇന്ന് ക്യാൻസർ ഏറെക്കുറെ പൂർണ്ണമായി ചികിത്സിച്ചു മാറ്റാവുന്ന രേഗമായി മാറിയിരിക്കുന്നുവെന്നും ഡോക്ടർ രാജശ്രീ നാരായൺകുട്ടി പറഞ്ഞു.

ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ സ്ത്രീകൾ ആരോഗ്യത്തിനു പരിഗണന നൽകുന്നില്ല വ്യായാമം ഇല്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദ്ദം ഇതെല്ലാം തന്നെ രോഗത്തിന് കാരണമാകുന്നു. അസുഖം വരാതെ നോക്കുക എന്നത് തന്നെയാണ് പ്രധാനം. ഭക്ഷണത്തിൽ പച്ചക്കറികളും, പഴവർഗങ്ങളും കൂടുതലായി ഉൾപ്പെടുത്തുക. കൊഴുപ്പു കൂടിയ ഫാസ്റ്റ് ഫുഡുകളും, മാംസാഹാരവും , അമിതമായ പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുക. ഭക്ഷണം നിയന്ത്രിച്ചു വ്യായാമം ചെയ്യാതെ ഇരിക്കുന്നതും തെറ്റാണെന്നും രാജശ്രീ ക്ലാസിൽ പറഞ്ഞു. ഇത് പോലെ പ്രധാനപ്പെട്ട ഒന്നാണ് മാനസിക ഉല്ലാസം. അമിതമായ മാനസിക സമ്മർദ്ദം പല അസുഖങ്ങളും വരുത്തിവെക്കും.

വർഷത്തിൽ ഒരിക്കലെങ്കിലും മാമ്മോഗ്രാം ചെയ്യണം. സ്ത്രീകൾക്ക് സൗജന്യമായി അത് ചെയ്യുവാനുള്ള സംവിധാനം ഒമാൻ ക്യാൻസർ അസോസിയേഷൻ ഒരുക്കിയിട്ടുണ്ടെന്നും ഡോക്ടർ രാജശ്രീ നാരായണൻ കുട്ടി പറഞ്ഞു . അസൈബയിൽ വെച്ചാണ് ക്യാൻസർ ബോധവത്കരണ ക്ലാസ് നടത്തിയത്. പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഡോക്ടർ ഷബ്നം ,നഫീസ എന്നിവർ പരിപാടിക്ക് സ്വാഗതം പറഞ്ഞു . അഫ്ര , ഐഷ ഹനാൻ എന്നിവർ ചേർന്ന് കൂട്ടായ്മയുടെ സ്നേഹോപഹാരം ഡോക്ടർ രാജശ്രീക്കു കൈമാറി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

മാനവ സഞ്ചാര യാത്ര നായകൻ ഡോ; ഹകീം അസ്ഹരികുള്ള സ്വീകരണവും യുഎഇ ദേശീയ ദിന ആഘോഷവും വെള്ളിയാഴ്ച ഷാർജയിൽ

Published

on

By

ഷാർജ :മനുഷ്യ സൗഹാർദ ആഹ്വാനവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
‘മാനവ സഞ്ചാര’ യാത്ര നടത്തിയ യുവ നേതാവ്
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ, എ പി അബ്ദുൽ ഹക്കീം അസ്ഹരിക് ഷാർജയിലെ പൗരാവലി നൽകുന്ന സ്വീകരണവും യൂ എ ഇ യുടെ 53 ദേശീയ ദിന ആഘോഷ പരിപാടിയും ഷാർജയിൽ ഇന്ന് (വെള്ളിയാഴ്ച) 6 30 ന് പാകിസ്ഥാൻ സോഷ്യൽ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു,കഴിഞ്ഞ ദിവസം ചേർന്ന സ്വാഗത സംഘം യോഗത്തിൽ പ്രോഗ്രാം കമ്മിറ്റിയെ തിരഞ്ഞെടുത്തു ,
ചീഫ് കോഡിനേറ്റർ ശ്രി കെ എം അബ്ദുമനാഫ് ,കോഡിനേറ്റർ ശ്രി അഷറഫ് ഹാജി , ശ്രി നൗഷാദ് ഹാജി ,
ചെയർമാൻ ശ്രീ പ്രദീപ് നെന്മാറ(വൈസ് പ്രസിഡൻ്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ),വൈസ് ചെയർമാൻ ശ്രി ഹമീദ് ( മാസ് ഷാർജ ) ശ്രി നാരായണൻ നായർ ( ഇൻകാ സ്) ശ്രി ഷാജി ജോൺ ( ഐ എ എസ് ) അഷറഫ് തച്ചോടത് ( ഐഎംസി സി )അഡ്വ: ഫരീദ് ( ഗ്ലോബൽ പ്രവാസി ) ജനറൽ കൺവീനർ, ശ്രി വഹാബ് ( കെഎം സി സി) കൺവീനർ ഇസ്മായിൽ തൂവകുന്ന്( ഐ സി എഫ് ) ശ്രി റെജി നായർ(എൻ ആർ ഐ) സഹീർ പറമ്പത്ത് (മാഹി വെൽഫെയർ ),നിയാസ് ചൊക്ലി ,റിസപ്ഷൻ കമ്മിറ്റി ചെയർ മാൻ ശ്രി സലിംഷാ,വൈസ് ചെയർമാൻ ശ്രി: മുജീബ് തൃകണാപുരം (കെഎം സിസി) ശ്രി പ്രശാന്ത് ( യുവകലാസഹി തി)ശ്രി സലാം പാപ്പിനിശ്ശേരി ( ഗ്ലോബൽ മലയാളി ഫെഡറേഷൻ) ശ്രി പുന്നക്കൻ മുഹമ്മദ് അലി ( ദർശന പ്രസിഡൻ്റ്)ശ്രി നാസർ ഊരകം ( പ്രവാസി ഇന്ത്യ)ശ്രി പ്രഭാകരൻ പയ്യന്നൂർ(മഹസ്) ഇവൻ്റ് ചീഫ് കോഡിനേറ്റർ ശ്രി: അബ്ദുല്ല കമാപാലം ,കോഡിനേറ്റർ ശ്രി ഷാജി ലാൽ ശ്രി അനീസ് റഹ്മാൻ ,
മീഡിയ ടീം ശ്രി അരുൺ 24,ശ്രി അബ്ദുൽ റഹിമാൻ മണിയൂർ,ശ്രി പ്രകാശൻ പയ്യന്നൂർ , ടെക്നിക്കൽ ടീം ഫൈസൽ മാങ്ങാട്,ശ്രി മുഹമ്മദ് കൊത്തി കാൽ ,ശ്രി ബഷീർ കാലിക്കറ്റ്,ശ്രി നൗഫൽ നൂറാനി, എന്നിവരടങ്ങുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

Continue Reading

Gulf

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനം ആരംഭിക്കും

Published

on

By

ദുബായ് മെട്രൊയുടെ ബ്ലൂലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനമാരംഭിക്കുമെന്ന് ആർടിഎ ചെയർമാൻ എഞ്ചി. മത്താർ അൽ തായർ അറിയിച്ചു. 2025 ഏപ്രിലിൽ നിർമാണമാരംഭിക്കുമെന്നും നിർമാണ പദ്ധതി കൺസോർഷ്യവുമായുള്ള ധാരണയെ കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അൽതായർ പറഞ്ഞു.

30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂലൈൻ ദുബായിലെ സുപ്രധാന സ്ഥലങ്ങളിലൂടെയാണ് കടന്നു പോവുക. ഈ മേഖലയിലെ ഗതാഗത തിരക്ക് 20% കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പദ്ധതിയിൽ 28 ട്രെയിനുകൾ ശൃംഖലയിലുണ്ടാകും. 2030-ൽ ഇത് 200,000 റൈഡർമാരെ വഹിക്കുമെന്നും 2040-ഓടെ 320,000 യാത്രക്കാരായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

ഗതാഗത ശൃംഖല ഇരു ദിശകളിലുമായി മണിക്കൂറിൽ 46,000 യാത്രക്കാരെ വഹിക്കും, ഇത് സർവീസ് നടത്തുന്ന റൂട്ടുകളിലെ ഗതാഗതക്കുരുക്ക് 20 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടും ലൈനിലെ പ്രധാന നഗര പ്രദേശങ്ങളും തമ്മിൽ ബന്ധിപ്പിക്കും, യാത്രാ സമയം 10 ​​മുതൽ 25 മിനിറ്റ് വരെയാണ്. മിർദിഫ്, അൽ വർഖ, ഇൻ്റർനാഷണൽ സിറ്റി 1, 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയാണ് ഒമ്പത് പ്രധാന മേഖലകൾ.

Continue Reading

Gulf

വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെതിരെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു

Published

on

By

സോഷ്യല്‍ മീഡിയയിലൂടെ അവഹേളനം നേരിട്ട യുവതിക്ക് നീതി. വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു. യു​വ​തി​ക്ക് പ​തി​നാ​യി​രം ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രവും യുവതിയുടെ കോടതി ചെലവും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

താന്‍ അവഹേളനം നേരിട്ടതിന് പിന്നാലെ യുവതി മാനസികമായി തകര്‍ന്നെന്ന് കോടതി നിരീക്ഷിച്ചു. യു​വാ​വി​നെ​തി​രെ യു​വ​തി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും 51,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രമാണ് ആ​വ​ശ്യ​പ്പെ​ട്ടത്. അ​തേ​സ​മ​യം, യു​വ​തി​യാ​ണ് ത​ന്‍റെ ക​ക്ഷി​യെ ആ​ദ്യം വാ​ട്‌​സ്ആ​പ്പി​ലൂ​ടെ അ​വ​ഹേ​ളി​ച്ച​തെ​ന്നും യു​വ​തി​യു​ടെ പ്ര​കോ​പ​ന സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി അ​യ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും യു​വാ​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. എ​ന്നാ​ല്‍, രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി യു​വാ​വാ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് കണ്ടെത്തി. യു​വ​തി​യു​ടെ അ​ന്തസി​നും മാ​ന്യ​ത​ക്കും കോ​ട്ടം​ത​ട്ടു​ന്ന രീ​തി​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ് പ്ര​തി അ​യ​ച്ചി​ട്ടു​ള്ള​തെ​ന്നും കോടതി വ്യ​ക്ത​മാ​ക്കി.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.