കൊച്ചി: സ്വർണ വിലയിൽ ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 44,080 രൂപയായി. ഒരു ഗ്രാമിന് 5510 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1920 ഡോളറിൽ ആണ് വില. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. ഒരു പവൻ സ്വർണത്തിന് 44,320 രൂപയായിരുന്നു വില. ഇസ്രായേൽ-ഹമാസ് സംഘർഷം കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില കുതിക്കാൻ കാരണമായിരുന്നു.
നേരത്തെ ഈ വർഷം സ്വർണം പുതിയ റെക്കോർഡുകൾ ഭേദിക്കാൻ സാധ്യതയില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ട്രോയ് ഔൺസ് വില 1930 ഡോളർ പിന്നിട്ടിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് തിരിഞ്ഞാൽ സ്വർണ വില വീണ്ടും കുതിക്കാം. ഗോൾഡ് ബുള്ളിയനും ഡിമാൻഡ് ഉയർന്നിരുന്നു.
ഇന്നലെ സ്വർണവിലയിൽ 140 രൂപയുടെ വർധനവുണ്ടായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 5,540 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന് 6,044 രൂപയുമായിരുന്നു വില. സ്വർണ്ണത്തിന്റെ പരിശുദ്ധി അളക്കാൻ ഉപയോഗിക്കുന്ന പദമാണ് കാരറ്റ്. 99.9 ശതമാനം പരിശുദ്ധി ഉള്ളതിനാൽ 24 കാരാറ്റ് സ്വർണ്ണമാണ് ശുദ്ധമായ സ്വർണം. 22 കാരറ്റ് സ്വർണത്തിൽ ചെമ്പ്, സിങ്ക് തുടങ്ങിയ മറ്റ് ലോഹങ്ങളുടെ അംശങ്ങളും അടങ്ങിയിരിക്കുന്നു. ആഭരണങ്ങൾ നിർമ്മിക്കാൻ 22 കാരറ്റ് സ്വർണമാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
സ്വർണ നാണയങ്ങൾ, ബാറുകൾ, ആഭരണങ്ങൾ എന്നിവയോടാണ് സാധാരണയായി ആളുകൾ കൂടുതൽ പതാൽപ്പര്യം പ്രകടിപ്പിക്കുന്നത്. ഇന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 55,550 രൂപയും 24 കാരറ്റിൻെറ സ്വർണത്തിന് 60,590 രൂപയുമാണ് ഏകദേശ വില.
രാജ്യത്ത് കറൻസി, പലിശ നിരക്ക്, സർക്കാർ നയങ്ങൾ, ആഗോള ഡിമാൻഡ് എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് സ്വർണ വില. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇടിഞ്ഞാൽ സ്വർണവില കൂടും.
ആഗോള സാമ്പത്തിക വളർച്ച, രാഷ്ട്രീയ പ്രതിസന്ധികൾ, മറ്റ് കറൻസികൾക്കെതിരെ ഡോളറിന്റെ കരുത്ത് തുടങ്ങിയവ സ്വർണവിലയെ ബാധിക്കും. സ്വർണത്തിന്റെ ഡിമാൻഡ് ശക്തമായില്ലെങ്കിലും വില കുറയും.ഇന്ത്യൻ നഗരങ്ങളിലെ സ്വർണ വിലയിൽ സംസ്ഥാന നികുതികൾ, മറ്റ് ചാർജുകൾ തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് വ്യത്യാസം വരാം.
വെള്ളി വില
വെള്ളി വിലയിൽ വർദന. ഒരു ഗ്രാം വെള്ളിക്ക് 77.50 രൂപയാണ് വില. എട്ടു ഗ്രാമിന് 620 രൂപയും 10 ഗ്രാമിന് 775 രൂപയാണ് വില. ഒരു കിലോഗ്രാമിന് 77,500 രൂപയാണ് വില.