Sports
സിആർ7 ന് മുന്‍പേ വിസ്മയം തീർത്ത ആർ9; റൊണാള്‍ഡോ നസരിയോയ്ക്ക് 47-ാം പിറന്നാൾ
റൊണാൾഡോ, ഈ പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖമാണ്. സിആർ7നെ പോലെ ഒരു ആർ9 കൂടിയുണ്ട്. ‘റൊണാള്‍ഡോ ലൂയിസ് നസരിയോ ഡെ ലിമ’ അതാണ് പേര്. ഇതിഹാസ സമാനമായ ഒരു താരം ഫുട്ബോൾ ലോകത്ത് അറിയപ്പെടുന്നത് പക്ഷേ നേട്ടങ്ങളുടെ പേരിലല്ല.

ബ്രസീലിയൻ ക്ലബായ ക്രൂസീറോയിൽ 44 മത്സരങ്ങളിൽ നിന്ന് 44 ഗോളുകൾ നേടി. 1993ലും 94ലുമാണ് റൊണാൾഡോ ക്രൂസീറോയിൽ കളിച്ചത്. അന്ന് താരത്തിന്റെ പ്രായം വെറും 17 വയസ് മാത്രമായിരുന്നു. 1994ൽ ലോകകപ്പ് നേടിയ ബ്രസീലിയൻ ടീമിൽ റൊണാൾഡോ അംഗമായിരുന്നു. പിന്നാലെ നെതർലാൻഡ്സ് ക്ലബായ പിഎസ്‍വി ഐന്തോവിന് വേണ്ടി റൊണാൾഡോ രണ്ട് വർഷം കളിച്ചു. 54 മത്സരങ്ങളിൽ നിന്ന് 57 ഗോളുകളാണ് ഐന്തോവന് വേണ്ടി ബ്രസീലിയൻ ഇതിഹാസം വലയിലെത്തിച്ചത്. ഇതോടെ ആർ9നെ ഫുട്ബോൾ ലോകം ശ്രദ്ധിക്കുവാൻ തുടങ്ങി. ഡ്രിബ്ലിങ് മികവ്, അപാരമായ വേഗത, വന്യമായ കരുത്ത്, പന്തിന്മേലുള്ള നിയന്ത്രണം, എല്ലാറ്റിലുമുപരി ക്ലിനിക്കല്‍ ഫിനിഷിംഗ് എന്നിവ ആരാധകരുടെയും ഫുട്ബോൾ പണ്ഡിതന്മാരുടെയും ഇഷ്ടത്തിന് കാരണമായി.
1996-97 സീസണിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് വേണ്ടി റൊണാൾഡോ കളിച്ചു. 49 മത്സരങ്ങളിൽ നിന്നായി 47 ഗോളുകൾ ബാഴ്സയ്ക്കുവേണ്ടി റൊണാൾഡോ അടിച്ചുകൂട്ടി. ഇതോടെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റവും കുറഞ്ഞ പ്രായത്തിൽ നേടിയെന്ന റെക്കോർഡും അന്ന് റൊണാൾഡോ സ്വന്തമാക്കി. 21-ാം വയസ്സിൽ, റൊണാൾഡോ ഒരു ലോകകപ്പും രണ്ട് ഫിഫ മികച്ച താരത്തിനുള്ള പുരസ്കാരം രണ്ട് തവണയും റൊണാൾഡോ നേടിയിരുന്നു. ബാഴ്സലോണ വിട്ട റൊണാൾഡോ ഇന്റർ മിലാനിലെത്തി.

1998ൽ ഏറെ പ്രതീക്ഷയോടെയാണ് റൊണാൾഡോ ലോകകപ്പിനെത്തിയത്. ബ്രസീൽ ലോകകപ്പിന്റെ ഫൈനിലിലെത്തി. സിനദിന്‍ സിദാന്റെ ഫ്രാൻസ് ആയിരുന്നു കലാശപ്പോരിൽ ബ്രസീലിന്റെ എതിരാളികൾ. ഫൈനൽ കളിച്ച റൊണാൾഡോയുടെ പ്രകടനം മോശമായി. മത്സരത്തിനിടെ ഫ്രഞ്ച് ഗോൾകീപ്പർ ഫാബിയൻ ബർത്തേസുമായി കൂട്ടിയിടിച്ച് റൊണാൾഡോയ്ക്ക് പരിക്കേറ്റു. താരം ടീമിൽ തുടർന്നെങ്കിലും ബ്രസീൽ 3-0ത്തിന് പരാജയപ്പെട്ടു.
ലോകകപ്പ് ഫൈനലിലെ ബ്രിസീലിന്റെ ഏറ്റവും ഉയർന്ന തോൽവി. പിറ്റേന്ന് ഫുട്ബോൾ ലോകം കേട്ടത് ഞെട്ടിപ്പിക്കുന്ന വാർത്തകൾ. ഫൈനലിന് തലേ രാത്രിയിൽ റൊണാൾഡോയ്ക്ക് ചുഴലി ബാധിച്ചു. അബോധാവസ്ഥയില്‍ റൊണാള്‍ഡോ തറയില്‍ വീണു. ഡോക്ടർമാർ താരത്തിന് മരുന്ന് നല്‍കി. റൊണാൾഡോ സമനില വീണ്ടെടുത്തു. ഫൈനലിന് എഡ്മണ്ടോ ആണ് ആദ്യ ഇലവനിൽ റൊണാൾഡോയ്ക്ക് പകരം ഇടം പിടിച്ചത്. പക്ഷേ അവസാന നിമിഷം പരിശീലകൻ മരിയോ സഗല്ലോ തീരുമാനം മാറ്റി. റൊണാൾഡോ ടീമിലെത്തി. ബ്രസീലിന്റെ ലോകകപ്പ് വിജയം തടയാൻ ഗൂഢാലോചന നടന്നുവെന്ന് ആരോപണം ഉയർന്നു. ഫിഫയ്ക്ക് നേരെ ആയിരുന്നു ആരോപണങ്ങളുടെ വിരൽ ചൂണ്ടപ്പെട്ടത്. പൂർണ കായികക്ഷമത ഇല്ലാത്ത താരത്തെ കളിപ്പിച്ചതെന്തിനെന്ന ചോദ്യവും ഉയർന്നിരുന്നു.

റൊണാൾഡോയുടെ തിരിച്ചടികളുടെ കഥ അവിടെ തീർന്നില്ല. 1999ൽ സീരി എ മത്സരത്തിനിടെ താരത്തിന്റെ മുട്ടിന് പരിക്കേറ്റു. അഞ്ച് മാസത്തിന് ശേഷം കളത്തിലേക്ക് മടങ്ങിയെത്തി. പക്ഷേ കോപ്പ ഇറ്റാലിയ ഫൈനലിൽ കളിച്ചത് ഏഴ് മിനിറ്റ് മാത്രം. താരത്തിന്റെ മുട്ടിന് വീണ്ടും പരിക്കേറ്റ് മടങ്ങി. ഒരു കായിക താരത്തിന്റെ മുട്ടിന് പരിക്കേൽക്കുന്നത് കരിയർ അവസാനിക്കുന്നതിന് തന്നെ കാരണമായേക്കാം. രണ്ട് തവണ മുട്ടിന് പരിക്കേറ്റതോടെ താരത്തെ പലരും എഴുതി തള്ളി. എന്നാൽ റൊണാൾഡോയുടെ കഥ അവിടെ അവസാനിച്ചില്ല.
2002ൽ ഇന്റർ മിലാനിലേക്ക് തിരികെ വന്നു. 14 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ സ്വന്തമാക്കി. കളത്തിൽ വേഗത കുറച്ച് സാങ്കേതികത്വത്തിൽ ഊന്നിയായിരുന്നു റൊണാൾഡോയുടെ തിരിച്ചുവരവ്. 2002ലെ ലോകകപ്പിൽ റൊണാൾഡോ നേടിയത് എട്ട് ഗോളുകൾ. അതിൽ രണ്ടെണ്ണം ഫൈനലിൽ ജർമ്മനിയ്ക്കെതിരെ ആയിരുന്നു. കിരീട പോരാട്ടത്തിൽ ബ്രസീൽ വിജയിച്ചതും 2-0 ത്തിനായിരുന്നു.

ലോകവിജയത്തിന് പിന്നാലെ ഇന്റർ മിലാൻ വിട്ട് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക് റൊണാൾഡോ ചേക്കേറി. അഞ്ച് വർഷം റയൽ ജഴ്സിയിൽ കളിച്ച താരം 184 മത്സരങ്ങളിൽ നിന്ന് 104 ഗോളുകൾ നേടി. 2003ലെ ചാമ്പ്യൻസ് ലീഗ് സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ റൊണാൾഡോ ഹാട്രിക് നേടി. ബ്രസീൽ താരത്തിന് ഇതൊരു മധുര പ്രതികാരം കൂടിയായിരുന്നു. 1998 ലോകകപ്പ് ഫൈനലിൽ തന്നെ പരിക്കേൽപ്പിച്ച ഫ്രഞ്ച് താരം ഫാബിയൻ ബർത്തേസായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾപോസ്റ്റിൽ ഉണ്ടായിരുന്നത്.
2006ൽ ലോകകപ്പ് കളിക്കുമ്പോൾ റൊണാൾഡോയുടെ കായികക്ഷമതയിൽ ആശങ്ക ഉണ്ടായിരുന്നു. ലോകപ്പിൽ ജർമ്മൻ ഇതിഹാസം ഗേര്‍ഡ് മുള്ളറുടെ റെക്കോർഡ് തകർത്താണ് റൊണാൾഡോ കളം വിട്ടത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കി. 15 ഗോളുകളാണ് ബ്രസീലിനായി റൊണാൾഡോ ലോകകപ്പിൽ നേടിയത്.

2007ൽ റയൽ വിട്ട് എ സി മിലാനിലേക്ക് റൊണാൾഡോ എത്തി. 20 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടി. പക്ഷേ മൂന്നാം തവണയും കാൽമുട്ടിന് പരിക്കേറ്റ താരത്തിനെ എ സി മിലാൻ കൈവിട്ടു. ഇതോടെ സാക്ഷാൽ പെലെ അടക്കം റൊണാൾഡോയുടെ കാലം കഴിഞ്ഞതായി അടയാളപ്പെടുത്തി. എന്നാൽ കൊറിന്തൻസ് ഫുട്ബോൾ ക്ലബിലേക്ക് എത്തിയ റൊണാൾഡോ 55 മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ നേടി. 2010ലെ ലോകകപ്പിൽ റൊണാൾഡോയക്ക് ബ്രസീൽ ടീമിൽ ഇടം ലഭിച്ചില്ല. 98 മത്സരങ്ങൾ ബ്രസീൽ കുപ്പായത്തിൽ കളിച്ച റൊണാൾഡോ 62 ഗോളുകൾ നേടിയിരുന്നു. 2011ൽ കോപ്പ ലിബര്‍ട്ടഡോറസിൽ കൊറിന്തൻസ് തോറ്റതോടെ ബ്രസീൽ ഇതിഹാസം എന്നന്നേക്കുമായി ബൂട്ടഴിച്ചു.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
