ഷാർജ: ആകാശത്ത് ഓണ സന്ധ്യ ഒരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്കാണ് ഓണ സദ്യ ഒരുക്കാൻ എമിരേറ്റ് എയർലൈൻസ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ ഓണം കളറാക്കാൻ ഉള്ള പുറപ്പാടിലാണ് എമിറേറ്റ്സ് എയർലൈൻസ്
കാളൻ, പച്ചടി, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, കായ വറുത്തത്, പാലട പ്രഥമൻ, ശർക്കര ഉപ്പേരി, പുളിയിഞ്ചി, പപ്പടം, നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയും ഒരുക്കിയിട്ടുണ്ട്. എയർലൈൻസിന്റെ സർപ്രൈസ് മെനുവാണ് യാത്രക്കാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവർക്കും സദ്യ നൽകുമെന്നാണ് എമിരോറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്ത് 20 മുതൽ 31 വരെയാണ് സദ്യ ഉണ്ടായിരിക്കും. ആകാശത്ത് ഇരുന്ന് യാത്രക്കാർക്ക് സദ്യ ഉണ്ണാൻ സാധിക്കും.
സദ്യയിൽ മാത്രം ഒരുക്കാൻ അല്ല തീരുമാനിച്ചിരിക്കുന്നത്. ഓണത്തിന് മലയാള സിനിമകൾ ആണ് പ്രദർശിപ്പിക്കുന്നത്. എയർലൈൻ രംഗത്ത് വലിയ തരത്തിലുള്ള മത്സരം ആണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ ഇടയിലാണ് പുതിയ പരീക്ഷണങ്ങളും പദ്ധതിയുമായി എമിരേറ്റ് രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട്, കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവ്വീസുകളും എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വർഷം മുതൽ ആയിരിക്കും കൂടുതൽ സർവീസ് തുടങ്ങുക.
അതിനിടെ, പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഒസാകയിലേക്കുള്ള വിമാന സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍ താത്കാലികമായി റദ്ദാക്കി. ലാന്‍ ചുഴലിക്കാറ്റ് ജപ്പാനിലേക്ക് നീങ്ങുന്നു എന്ന വാർത്ത പുറത്തുവന്നതോടെയാണ് എമിരേറ്റ് എയര്‍ലൈന്‍ സര്‍വീസ് റദ്ദാക്കിയത്. ഒസാകയിലേക്കും തിരിച്ചുമുള്ള EK316, EK 317 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്. ചൊവ്വാഴ്ചയും ഇവിടേക്കുള്ള വിമാനങ്ങൾ പറക്കില്ല. ഓഗസ്റ്റ് 14, 15 തീയതികളില്‍ ഒസാകയിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. ഇനി ഒരു അറിയിപ്പ് കിട്ടിയതിന് ശേഷം മാത്രമേ ഇവിടേക്ക് സർവീസുകൾ ആരംഭിക്കുകയുള്ളു. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ഏജന്റമാരുമായി ബന്ധപ്പെടണം. അല്ലെങ്കിൽ പ്രാദേശിക എമിറേറ്റ്‌സ് ഓഫീസുമായി ബന്ധപ്പെടണം. റീബുക്കിങിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണം.
അതേസമയം, ട്രാഫിക് നിയമങ്ങൾ ലംഘിച്ച 4172 വാഹനങ്ങൾ പോലീസ് പിടിക്കൂടി.ആറു മാസത്തിനിടെയുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ ആണ് ഇത്രയും വാഹനങ്ങൾ പിടിക്കൂടിയിരിക്കുന്നത്. വാഹനത്തിലെ ചില മാറ്റങ്ങൾ വരുത്തിയത് പൊതുജനങ്ങൾക്ക് വലിയ രീതിയിലുള്ള ശല്യം ഉണ്ടാക്കുന്നു. ഇത്തരം വാഹനങ്ങളേയും പോലീസ് പരിശോധനയിൽ പിടിക്കൂടിയിട്ടുണ്ട്.