Sports
ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തും, വെളിപ്പെടുത്തലുമായി ഇന്റർ മയാമി ഉടമ; പക്ഷേ നടക്കുക ഇങ്ങനെ…
അർജന്റൈൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ( Lionel Messi ) തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്‌സലോണയിലേക്ക് ( F C Barcelona ) തിരിച്ചെത്തിയേക്കുമെന്ന സൂചന നൽകി അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമി ( Inter Miami ) സഹ ഉടമ ജോർജ് മാസ്. രണ്ട് പതിറ്റാണ്ടിൽ അധികം നീണ്ട ആത്മബന്ധമാണ് ലയണൽ മെസിയും സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്‌സലോണയും തമ്മിലുള്ളത്.
സാമ്പത്തിക പ്രതിസന്ധിയും പ്രശ്‌നങ്ങളും കാരണം 2021 ൽ ലയണൽ മെസിക്ക് എഫ് സി ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങേണ്ടി വന്നു. തുടർന്ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി ( PSG ) യിലേക്ക് ചേക്കേറിയ ലയണൽ മെസി 2023 ജൂൺ 30 വരെ നീണ്ട രണ്ട് വർഷ കരാർ പൂർത്തിയാക്കിയശേഷം നിലവിൽ ഇന്റർ മയാമിയിലാണ് കളിക്കുന്നത്. 2025 ഡിസംബർ 31 വരെയാണ് ഇന്റർ മയാമിയുമായി ലയണൽ മെസിക്ക് കരാറുള്ളത്. ഇംഗ്ലീഷ് മുൻ സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റർ മയാമി.
എഫ് സി ബാഴ്‌സലോണയ്ക്കൊപ്പം ഒരു വിടവാങ്ങൽ മത്സരം കളിക്കാനുള്ള അവസരം ഉണ്ടാക്കും എന്നാണ് ഇന്റർ മയാമി സഹ ഉടമയായ ജോർജ് മാസ് പറഞ്ഞത്. ”ഇത് ഏതെങ്കിലും തരത്തിലുള്ള സൗഹൃദ ഗെയിമാണോ വിടവാങ്ങൽ ഗെയിമാണോ എന്ന് എനിക്കറിയില്ല. വേനൽക്കാലത്ത് എഫ്സി ബാഴ്‌സലോണ കളിക്കുന്ന ഗാമ്പർ ട്രോഫിയുണ്ട്. പുതിയ ക്യാമ്പ് നൗ തുറക്കുമ്പോൾ അവിടെ ഇത്തരത്തിലുള്ള എന്തെങ്കിലും പ്രതീക്ഷിക്കാം. എഫ് സി ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗ വിൽ അടുത്ത ഒന്നര വർഷത്തേക്ക് അവർ കളിക്കില്ല, നവീകരണം നടക്കുന്നതിനാലാണിത്. ഒന്നര വർഷത്തിനു ശേഷം പുതിയ ക്യാമ്പ് നൗ തുറക്കുമ്പോൾ ലയണൽ മെസിക്ക് ശരിയായ വിട പറയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”. ജോർജ് മസ് പറഞ്ഞു.
”ലയണൽ മെസി എഫ് സി ബാഴ്‌സലോണയിലേക്ക് ലോൺ വ്യവസ്ഥയിൽ പോലും തിരിച്ച് പോകില്ല, പക്ഷേ, എഫ്സി ബാഴ്‌സലോണ ജഴ്‌സിയിൽ വിടവാങ്ങൽ മത്സരം ചിലപ്പോൾ നടന്നേക്കും. അതിനായി ഞാൻ പരിശ്രമിക്കും. കാരണം, എഫ് സി ബാഴ്‌സലോണയിൽ നിന്ന് ശരിയായ ഒരു യാത്രയയപ്പ് മത്സരം ലയണൽ മെസി അർഹിക്കുന്നുണ്ട്”. ജോർജ് മസ് കൂട്ടിച്ചേർത്തു.
2023 ജൂലൈ 15 നാണ് ലയണൽ മെസി എംഎൽഎസ് ( മേജർ ലീഗ് സോക്കർ ) ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. 2023 ലീഗ് കപ്പിൽ ഇന്റർ മയാമിക്കു വേണ്ടി ജൂലൈ 22 നായിരുന്നു ലയണൽ മെസിയുടെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ പകരക്കാരനായെത്തിയ ലയണൽ മെസി നേടിയ ഗോളിൽ ഇന്റർ മയാമി ജയം സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ലയണൽ മെസി ഗോൾ സ്വന്തമാക്കി. ഇന്റർ മയാമിക്കു വേണ്ടി ഇറങ്ങിയ രണ്ട് മത്സരത്തിൽ നിന്ന് മൂന്ന് ഗോൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു.
ലീഗ് കപ്പിൽ ഇന്റർ മയാമിയുടെ നോക്കൗട്ട് മത്സരമാണ് ലയണൽ മെസി അടുത്തതായി കളിക്കാൻ ഒരുങ്ങുന്നത്. അമേരിക്കൻ ക്ലബ്ബായ ഒർലാൻഡൊ സിറ്റി എസ്സി യാണ് ഇന്റർ മയാമിയുടെ എതിരാളി. ലീഗ്‌സ് കപ്പ് ഗ്രൂപ്പ് ജെ യിൽ രണ്ട് മത്സരത്തിലും ജയം നേടി ആറ് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്റർ മയാമി നോക്കൗട്ടിൽ എത്തിയത്.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
