Business
ദുബായിലെ അല്‍ ഖിസൈസില്‍ മെഡ്‌കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിക്കും.
ദുബായ് : ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, അല്‍ ഖിസൈസില്‍ പുതിയ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 334,736 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന 126 കിടക്കകളുള്ള ഈ മെഡിക്കല്‍ സൗകര്യം ദുബായ് ഡെവലപ്മെന്റ്സാണ് നിര്‍മ്മിക്കുന്നത്. 20 മെഡ്കെയര്‍ മെഡിക്കല്‍ സെന്ററുകള്‍ക്കൊപ്പം ദുബായിലെ നാലാമത്തെയും യുഎഇയിലെ അഞ്ചാമത്തെയും മെഡ്കെയര്‍ ആശുപത്രിയാകുമിത്. ഖിസൈസിലെ പുതിയ ആശുപത്രിക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും ദുബായ് ഡെവലപ്മെന്റ്സും തമ്മില്‍ ഇന്ന് കരാറില്‍ ഒപ്പുവെച്ചു. 2023 ഡിസംബറോടെ ആശുപത്രി പ്രവര്‍ത്തനക്ഷമമാകും.
”2031 ഓടെ യുഎഇയെ ആഗോളതലത്തില്‍ ഏറ്റവും മികച്ച ആരോഗ്യ പരിചരണ ലക്ഷ്യ സ്ഥാനങ്ങളിലൊന്നായി മാറ്റുവാനുള്ള യുഎഇയുടെ ലക്ഷ്യത്തിനെ പിന്തുണച്ചുകൊണ്ട്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഈ അവസരത്തില്‍ സംസാരിച്ച ദുബായ് ഡെവലപ്മെന്റ്സ് ഡയറക്ടര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി എന്‍ജിനിയര്‍ എസ്സ അല്‍ മൈഡോര്‍ പറഞ്ഞു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ പ്രധാന ആരോഗ്യ സംരക്ഷണ വിഭാഗമായ മെഡ്കെയറാണ് ഈ ഹോസ്പിറ്റല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. യുഎഇ ജനതയുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, രോഗികള്‍ക്ക് അവരുടെ അനുഭവങ്ങള്‍ സുഗമമാക്കുന്നതിന് ഉയര്‍ന്ന യാത്രാ സൗകര്യം ഉറപ്പാക്കുകയും ചെയ്യുന്ന മികച്ച ഒരു ആരോഗ്യ പരിരക്ഷാ സൗകര്യം സ്ഥാപിക്കുക എന്നതാണ് തങ്ങളുടെ സമഗ്രമായ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായിലെ അല്‍ ഖിസൈസില്‍ സ്ഥിതി ചെയ്യുന്ന 126 കിടക്കകളുള്ള ഒരു അത്യാധുനിക ആരോഗ്യ പരിചരണ സൗകര്യം ഉള്‍ക്കൊള്ളുന്ന ആശുപത്രി 2023ല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രണ്ട് കെട്ടിട സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആശുപത്രി. ആറ് നിലകളിലായി പരന്നുകിടക്കുന്ന ഒരു പാര്‍ക്കിംഗ് കെട്ടിടവും (G+6) മൂന്ന് നിലകളിലായുള്ള (G+3)പ്രധാന ആശുപത്രി കെട്ടിടവും ഉള്‍പ്പെടുന്നതാണിത്. ഏറ്റവും പുതിയ നിര്‍മ്മാണ രീതി ഉപയോഗപ്പെടുത്തിയ ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലെ വിശാലവും മികച്ച സൗകര്യങ്ങളോടെയുള്ളതുമായ ലോബി ഏരിയ അതിഥികളെ സ്വാഗതം ചെയ്യുകയും, ആശുപത്രിയിലെ വിവിധ വകുപ്പുകളിലേക്കും, വിഭാഗങ്ങളിലേക്കും നയിക്കുകയും ചെയ്യും.
ഈ പ്രോജക്റ്റിന് പിന്നിലെ ഡെവലപ്പര്‍ എന്ന നിലയില്‍, ഈ മേഖലയിലെ മെഡിക്കല്‍ ചികിത്സകളുടെ പ്രധാന ലക്ഷ്യസ്ഥാനമായി യുഎഇയുടെ നിലവാരം ഉയര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ ലക്ഷ്യമിടുന്നതായും ദുബായ് ഡെവലപ്മെന്റ്സ് ഡയറക്ടര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി എന്‍ജിനിയര്‍ എസ്സ അല്‍ മൈഡോര്‍ പറഞ്ഞു. എല്ലാ മെഡിക്കല്‍ സൗകര്യങ്ങളുടെയും സമഗ്രമായ തയ്യാറെടുപ്പിനും യുഎഇ സമൂഹത്തിന് സമാനതകളില്ലാത്ത ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനും ഗണ്യമായ സംഭാവന നല്‍കാന്‍ ഇതിലൂടെ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായിലെ സമ്പന്നരായ ജനങ്ങള്‍ക്കിടയില്‍ പ്രത്യേക പരിചരണത്തിന്റെ ആവശ്യകത ഗണ്യമായി വര്‍ദ്ധിച്ചുവരുന്നതായി മനസ്സിലാക്കുന്നതായി പുതിയ ആശുപത്രിയെക്കുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രി, MENA മേഖലയിലെയും, ആഫ്രിക്കന്‍ മേഖലയിലെയും ഒരു ബില്യണിലധികം ആളുകളിലേക്ക് എളുപ്പത്തില്‍ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. അതിലൂടെ ദുബായിയെ മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ന്നുവരുന്ന ലക്ഷ്യ സ്ഥാനമാക്കി മാറ്റാനും സാധിക്കുന്നു. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും പ്രീമിയം റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികള്‍ക്കും സമീപം സ്ഥിതി ചെയ്യുന്ന പുതിയ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ ഈ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ സഹായിക്കും. രാജ്യത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിനു കീഴിലുള്ള ഞങ്ങളുടെ നിലവിലുള്ള 9 ആശുപത്രികള്‍, 101 ക്ലിനിക്കുകള്‍, 241 ഫാര്‍മസികള്‍ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് പുതിയ ആശുപത്രിയില്‍ വിവിധ ത്രിതീയ പരിചരണ സൗകര്യങ്ങള്‍ അവതരിപ്പിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ ലോകത്തെ മികച്ച 10-ല്‍ രാജ്യത്തെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇയുടെ വിഷന്‍ 2031 നെ പിന്തുണക്കാനുള്ള പ്രതിബദ്ധത തങ്ങള്‍ വീണ്ടും ഈ ഉദ്യമത്തിലൂടെ ഉറപ്പിക്കുകയാണെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
അഡ്വാന്‍സ്ഡ് മെഡിക്കല്‍ കെയറില്‍ രോഗികള്‍ക്ക് മികച്ച ഫലം ഉറപ്പാക്കാന്‍ മെഡിക്കല്‍ വിദഗ്ധര്‍ നല്‍കുന്ന സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളും ചികിത്സയും ഉള്‍പ്പെടുന്നതിനാല്‍, ഏറ്റവും മികച്ച ക്ലിനിക്കല്‍ വൈദഗ്ദ്ധ്യം ഉയര്‍ന്ന ഗുണനിലവാരമുള്ള പരിചരണ സേവനങ്ങളും അനിവാര്യമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. പുതിയ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റലിലൂടെ ഉന്നത ഗുണനിലവാരമുള്ള പരിചരണ സേവനങ്ങളൊരുക്കി ഏറ്റവും മികച്ച ക്ലിനിക്കല്‍ വൈദഗ്ദ്ധ്യം രോഗികളുടെ ക്ഷേമത്തിനായി ലഭ്യമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ എല്ലാ സ്ഥാപനങ്ങളിലൂടെയും സമഗ്രമായ ആരോഗ്യ പരിചരണം ഉറപ്പുവരുത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അല്‍ ഖിസൈസിലെ പുതിയ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റലും ‘വീ വില്‍ ട്രീറ്റ് യൂ വെല്‍’ എന്ന ഞങ്ങളുടെ ബ്രാന്‍ഡിന്റെ വാഗ്ദാനത്തെ പ്രാവര്‍ത്തികമാക്കുമെന്നും അലീഷ മൂപ്പന്‍ വ്യക്തമാക്കി.
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് പുതിയ ആശുപത്രി സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്ക് എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാനാവും. 2025-ഓടെ ശരാശരി ജനസംഖ്യ 3.8 മില്ല്യണ്‍ ആകുമെന്ന് കണക്കാക്കപ്പെടുന്ന ജനസാന്ദ്രത കൂടിയ പ്രദേശമാണ് അല്‍ ഖിസൈസ്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍, നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ പിന്തുണയോടെയാണ് ആശുപത്രി പ്രവര്‍ത്തന സജ്ജമാവുക. കൂടാതെ രോഗികള്‍ക്ക് മികച്ച പരിചരണവും ചികിത്സാ ഫലങ്ങളും നല്‍കുന്നതിനായി ഫിസിഷ്യന്‍മാരെ പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതിക പ്ലാറ്റ്ഫോമുകളും ഉപയോഗപ്പെടുത്തിയായിരിക്കും ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുക.
ഫീച്ചറുകൾ
- ദുബായ് ഡെവലപ്മെന്റ്സ് നിര്‍മ്മിക്കുന്ന അല്‍ ഖിസൈസിലെ 126 കിടക്കകളുള്ള ഈ ഉന്നത നിലവാരമുള്ള ഹോസ്പിറ്റല്‍, പരിചയസമ്പന്നരായ മെഡിക്കല്‍ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലൂടെ ഏറ്റവും നൂതനമായ സംവിധാനങ്ങളോടെ മികച്ച വ്യക്തിഗത ആരോഗ്യ പരിചരണം വാഗ്ദാനം ചെയ്യും.
- വിമാനത്താവളത്തിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഹോസ്പിറ്റല്‍ എന്ന നിലയില്‍, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും, നൂതനമായ അനുബന്ധ സംവിധാനങ്ങളും, ക്ലിനിക്കല്‍ മികവും തേടുന്ന മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ആരോഗ്യ പരിചരണ കേന്ദ്രമായിരിക്കും.
- ന്യൂറോ സര്‍ജറി, ഗ്യാസ്ട്രോ എന്‍ട്രോളജി, ഓര്‍ത്തോപീഡിക്സ്, സ്പോര്‍ട്സ് പരിക്കുകള്‍, മിനിമലി ഇന്‍വേസീവ് സര്‍ജറി തുടങ്ങിയ ക്വാട്ടര്‍നറി കെയര്‍ സേവനങ്ങളോടൊപ്പം, ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍, ന്യൂക്ലിയര്‍ മെഡിസിന്‍, ഓങ്കോളജി റേഡിയേഷന്‍ തുടങ്ങിയ നൂതന പരിചരണങ്ങളും ആശുപത്രി വാഗ്ദാനം ചെയ്യും.
Business
പ്രവചനങ്ങൾ എല്ലാം പിഴച്ചു; തകർന്നടിഞ്ഞ് ഓഹരി വിപണി, നിക്ഷേപകർക്ക് കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും നഷ്ടം
കനത്ത തിരിച്ചടി നേരിട്ട് ഓഹരി വിപണി. തെരഞ്ഞെടുപ്പ് ഫലങ്ങൾ എക്സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽ പറത്തിയപ്പോൾ ഓഹരി വിപണി തകർന്നടിഞ്ഞു. ഉച്ചക്ക് 11.30 ഓടെ 3000 പോയിൻറുകളിൽ അധികമാണ് സെൻസെക്സ് ഇടിഞ്ഞിരിക്കുന്നത്. നിഫ്റ്റിയിൽ 1044 പോയിൻറുകളുടെ ഇടിവുണ്ടായി. ഒടുവിൽ സെൻസെക്സ് 4,389 പോയിൻറുകൾ ഇടിഞ്ഞ് 72,079.05 എന്ന ലെവലിലും നിഫ്റ്റി 1379 പോയിൻറുകൾ ഇടിഞ്ഞ് 21,884.50 എന്ന ലെവലിലും ക്ലോസ് ചെയ്തു.
സെൻസെക്സിൽ റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ പ്രധാന ഓഹരികൾ എല്ലാം കനത്ത തിരിച്ചടി നേരിടുകയാണ്. എൽആൻഡ് ടി, എസ്ബിഐ, ഐടിസി, എൻടിപിസി, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ കനത്ത തിരിച്ചടി നേരിട്ടു.
എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായിരുന്നതിനാൽ തിങ്കളാഴ്ച ഓഹരി വിപണി റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. പ്രധാന ഓഹരികളിൽ എല്ലാം കൂട്ടത്തകർച്ച. അദാനി ഓഹരികൾ ഉൾപ്പെടെ കൂപ്പുകുത്തി.
കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ് ഓഹരി വിപണിയിൽ ഉണ്ടായിരിക്കുന്നത്. നിഫ്റ്റിയും സെൻസെക്സും ഏകദേശം 20 ശതമാനത്തിലേറെ ഇടിവ് നേരിടുന്നു. നേരത്തെ 4.25 ലക്ഷം കോടി രൂപയായിരുന്ന ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 3.95 ലക്ഷം കോടി രൂപയായി കുറഞ്ഞു. 353 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ടാറ്റ എലക്സി, ടാറ്റ ടെക്നോളജീസ് തുടങ്ങിയ ഓഹരികളിലും ഇടിവ്.
Business
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
മിഡിൽ ഈസ്റ്റിൽ ആരോഗ്യ രംഗത്തെ ചെലവുകൾ കുറയ്ക്കാൻ പുതുസംരംഭം..ബുർജീൽ ഹോൾഡിങ്‌സ്, കെരൽറ്റി എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് ‘അൽ കൽമ’ എന്ന പുതു സംരംഭം ആരംഭിക്കുന്നത്. ആദ്യ ഘട്ടം സൗദിയിൽ തുടങ്ങും.
വർദ്ധിച്ചുവരുന്ന ആരോഗ്യ ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ആരോഗ്യ മാതൃകയാണിത്. കൊളംബിയ ആസ്ഥാനമായ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പാണ് കെരൽറ്റി. പ്രാഥമിക ശുശ്രൂഷ, ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ, സംയോജിത മാനസികാരോഗ്യ സേവനങ്ങൾ എന്നിവ ഏകീകരിച്ച് സേവനം നൽകുന്ന മോഡലാണ് സംരംഭം നടപ്പാക്കുക. ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ടുള്ള പങ്കാളിത്തത്തിന് ‘അൽ കൽമ’ എന്നാണ് പേര്.
ഉയർന്ന ആരോഗ്യ സംരക്ഷണം താങ്ങാവുന്ന ചെലവിൽ ലഭ്യമാക്കും. പ്രാഥമിക ആരോഗ്യ മാതൃകയിൽ സൗദി ശ്രദ്ധചെലുത്തുന്ന പശ്ചാത്തലം അൽ കൽമയ്ക്ക് ഏറെ ഗുണകരമാകും. മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങൾക്കൊപ്പം നോർത്ത് ആഫ്രിക്കയിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കും. പത്തുവർഷത്തിനകം 30 ദശലക്ഷം രോഗികളിലേക്കെത്താനാണ് അൽ കൽമ ലക്ഷ്യമിടുന്നത്.
കൊളംബിയയിലെ കാർട്ടജീന ഡി ഇൻഡ്യസ്സിൽ നടന്ന ചടങ്ങിൽ സംയുക്ത സംരഭ കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. കൊളംബിയയിലെ യുഎഇ സ്ഥാനപതി മുഹമ്മദ് അബ്ദുല്ല ബിൻ ഖാതർ അൽ ഷംസി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, സിഇഒ ജോൺ സുനിൽ, കെരൽറ്റി പ്രസിഡന്റ് ജോസ്ബ ഗ്രജാലെസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പുതിയ സേവന മോഡൽ
യുഎസും കൊളംബിയയും ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ അഞ്ച് ദശാബ്ദത്തോളമായി പ്രവർത്തിക്കുന്ന കെരൽറ്റിയുടെ ആരോഗ്യ പരിരക്ഷ മാതൃക ആരോഗ്യ അപകടസാധ്യതകൾ തടയൽ, കണ്ടെത്തൽ, കൈകാര്യം ചെയ്യൽ, രോഗങ്ങളുടെ നിയന്ത്രണം, പരിചരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്‌സിന് ആശുപത്രികളും മെഡിക്കൽ സെൻ്ററുകളും അടങ്ങുന്ന വിപുലമായ ശൃംഖലയുണ്ട്.
രോഗ പ്രതിരോധം, നിയന്ത്രണം, പരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്ര സേവനമാണ് അൽ കൽമ മുന്നോട്ടുവയ്ക്കുന്നതെന്നും ഇത് ആരോഗ്യം മെച്ചപ്പെടുത്തി ആശുപത്രിവാസം ഒഴിവാക്കാൻ ആൾക്കാർക്ക് സഹായകരമാകുമെന്നും ഡോ. ഷംഷീർ പറഞ്ഞു.
Business
വില 400 രൂപയിൽ താഴെയുള്ള 4 ഓഹരികൾ; ഇപ്പോൾ വാങ്ങിയാൽ 17% ലാഭത്തിന് സാധ്യത
കഴിഞ്ഞ നാല് ദിവസമായി ഇന്ത്യൻ ഓഹരി വിപണിയിൽ നേരിയ തോതിലുള്ള തിരുത്തൽ ദൃശ്യമാണ്. എൻഎസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 22,000 നിലവാരത്തിൽ നിന്നും പിന്തുണയാർജിച്ച് തിരികെ വരാനുള്ള ശ്രമം ആരംഭിക്കുമെന്നാണ് ടെക്നിക്കൽ അനലിസ്റ്റുകൾ പ്രതീക്ഷ പങ്കുവെക്കുന്നത്. ഇതിന് മുന്നോടിയായി ഹ്രസ്വകാലയളവിലേക്ക് വാങ്ങാവുന്നതും നാനൂറ് രൂപ നിലവാരത്തിൽ താഴെ വിപണി വിലയുള്ളതുമായ നാല് ഓഹരികളെയും ഇവർ നിക്ഷേപത്തിനായി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശം ചുവടെ ചേർക്കുന്നു.
രാജ്യത്തെ വയറിങ് ഹാർനെസ് വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയായ മതേഴ്സൺ സുമി വയറിങ് ഇന്ത്യ ലിമിറ്റഡ‍് (BSE : 543498, NSE : MSUMI) ഓഹരികൾ 69 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് എൽകെപി സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് കുനാൽ ഷാ പറഞ്ഞു. സമീപ ഭാവിയിൽ ഈ മിഡ് ക്യാപ് ഓഹരിയുടെ വില 74 മുതൽ 80 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് അനുമാനം. ഇതിലൂടെ 16 ശതമാനം ലാഭം സ്വന്തമാക്കാമെന്നാണ് കരുതുന്നത്. ഇപ്പോൾ മതേഴ്സൺ സുമി വയറിങ് ഓഹരി വാങ്ങുന്നവർ 65 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് കുനാൽ ഷാ നിർദേശിച്ചു.
തമിഴ്നാട് ന്യൂസ്പ്രിന്റ് & പേപ്പേർസ്
കടലാസ് നിർമാണ രംഗത്തെ മുൻനിര കമ്പനിയായ തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേർസ് (BSE : 531426, NSE : TNPL) ഓഹരി 283 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റായ വിനയ് രജനി നിർദേശിച്ചു. ഹ്രസ്വകാലയളവിൽ ഈ ഓഹരിയുടെ വിപണി വില 315 രൂപ നിലവാരത്തിലേക്ക് മുന്നേറാമെന്നാണ് നിഗമനം. ഇതിലൂടെ 11 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം തമിഴ്നാട് ന്യൂസ്പ്രിന്റ് ഓഹരി വാങ്ങുന്നവർ 269 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് വിനയ് രജനി കൂട്ടിച്ചേർത്തു.
ത്രിവേണി എൻജിനീയറിങ്
പഞ്ചസാര, എഥനോൾ ഉത്പാദന മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര കമ്പനിയായ ത്രിവേണി എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രീസ് (BSE : 532356, NSE : TRIVENI) ഓഹരികൾ 355 മുതൽ 350 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് എൽകെപി സെക്യൂരിറ്റീസിന്റെ മുതിർന്ന ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് കുനാൽ ഷാ പറഞ്ഞു. സമീപ ഭാവിയിൽ ഈ സ്മോൾ ക്യാപ് ഓഹരിയുടെ വില 390 മുതൽ 410 രൂപയിലേക്ക് ഉയരാമെന്നാണ് അനുമാനം. ഇതിലൂടെ 17 ശതമാനം വരെ ലാഭം സ്വന്തമാക്കാമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ത്രിവേണി എൻജിനീയറിങ് ഓഹരി വാങ്ങുന്നവർ 335 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാൻ ശ്രദ്ധിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് കുനാൽ ഷാ നിർദേശിച്ചു.
ടാറ്റ സ്റ്റീൽ
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉരുക്ക് ഉത്പാദകരായ ടാറ്റ സ്റ്റീൽ (BSE : 500470, NSE : TATASTEEL) ഓഹരി 166 രൂപയിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് വിനയ് രജനി പറഞ്ഞു. ഹ്രസ്വകാലയളവിൽ ഈ ഓഹരിയുടെ വിപണി വില 181 രൂപയിലേക്ക് മുന്നറാമെന്നാണ് നിഗമനം. ഇതിലൂടെ 9 ശതമാനം വരെ ലാഭം നേടാമെന്നാണ് കരുതുന്നത്. ഇപ്പോൾ ടാറ്റ സ്റ്റീൽ ഓഹരി വാങ്ങുന്നവർ 157 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് വിനയ് രജനി നിർദേശിച്ചു.
(Disclaimer: മേൽസൂചിപ്പിച്ച ഓഹരികളിലെ നിക്ഷേപ നിർദേശം ബ്രോക്കറേജ് സ്ഥാപനങ്ങൾ സ്വന്തം നിലയിൽ നൽകിയതാണ്. ഇതിൽ ടൈംസ് ഇന്റർനെറ്റിന് പങ്കില്ല. ഓഹരി നിക്ഷേപം വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്കു വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുൻപ്, സെബിയുടെ അംഗീകാരം നേടിയിട്ടുള്ള മാർക്കറ്റ് അനലിസ്റ്റുകളുടെ സേവനം നിങ്ങൾക്ക് തേടാം.)
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
