Gulf

650 കിലോഗ്രാം പൂക്കൾ ഉപയോഗിച്ച് ആരോഗ്യ പ്രവർത്തകം ഒരുക്കിയത് കൂറ്റൻപൂക്കളം

Published

on

അബുദാബി : തിരുവോണം കഴിഞ്ഞെങ്കിലും യുഎഇയിൽ ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. രണ്ടാം ഓണമായ അവിട്ടംദിനത്തിൽ ഒരുകൂട്ടം ആരോഗ്യപ്രവർത്തകർ കൂറ്റൻ പൂക്കളമൊരുക്കി ആഘോഷം വ്യത്യസ്തമാക്കി.

ഓണത്തിന്റെയും യുഎഇയുടെയും ആദർശങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ പൂക്കളത്തിൽ വിരിഞ്ഞത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും രാഷ്ട്രത്തിന്റെ സ്ഥാപകപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും ചിത്രങ്ങൾ.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നെത്തി ബുർജീൽ ഹോൾഡിങ്‌സിൽ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർ 650 കിലോഗ്രാം പൂക്കളുപയോഗിച്ച് 12 മണിക്കൂർകൊണ്ടാണ് ബുർജീൽ മെഡിക്കൽ സിറ്റിയിലെ നടുത്തളത്തിൽ 250 ചതുരശ്ര മീറ്റർ വലിപ്പമുള്ള പൂക്കളമൊരുക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version