സൗദി: സൗദിയിൽ കഴിഞ്ഞ ദിവസം സംഭവിച്ച കാർ അപകടത്തിൽ ഒരു കുടംബത്തിലെ ആറ് പേർ മരിച്ചു. തായിഫ്, അൽ ബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടം സംഭവിക്കുന്നത്. ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങൾ ആണ് അപകടത്തിൽ മരിച്ചത്. സൗദി പൗരനായ അഹമ്മദ് അൽ ഗാംദിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.
രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിക്കുന്നത്. ഇതിലൊരു കാറിൽ സഞ്ചരിച്ച കുടുംബാംഗങ്ങളും ഡ്രൈവറുമാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും ഗുരുതര പരിക്കുകളോടെ ഇപ്പോൾ ആശുപത്രിയിൽ കഴിയുകയാണ്. ത്വാഇഫിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി, കിങ് അബ്ദുൽ അസീസ് സ്പെഷലിസ്റ്റ് ആശുപത്രി, പ്രിൻസ് സുൽത്താൻ ആശുപത്രി എന്നിവിടങ്ങളിലായാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. മരിച്ച സഹോദരങ്ങളിൽ മൂത്തയാൾക്ക് 17 വയസും, ഇളയവന് രണ്ടര വയസുമാണ് പ്രായം ഉള്ളത്.
അപകടത്തിൽ നാല് വയസുകാരി പരിക്കില്ലാതെ രക്ഷപ്പെട്ടു. മദീനയിൽ നിന്നും കുടംബം അൽബാഹയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും ഗുരുതരാവസ്ഥയിലാണ്. ഇവർ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചതായാണ് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.