മസ്‌കറ്റ്: ഒമാന്‍ കടലില്‍ കഴിഞ്ഞ വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) അറിയിച്ചു. സൗത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ നിവാസികള്‍ക്ക് കുലുക്കം അനുഭവപ്പെട്ടു.
ഒമാന്‍ കടലില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. രാവിലെ 10 മണിയോടെയാണ് ഭൂകമ്പമുണ്ടായതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സൗത്ത് അല്‍ ഷര്‍ഖിയയിലെ സൂര്‍ പ്രവിശ്യക്ക് 57 കിലോമീറ്റര്‍ വടക്ക് കിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്.
അതിനിടെ, ഒമാന്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യുഎഇ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയെ ഉദ്ധരിച്ച് യുഎഇയിലെ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുഎഇ സമയം രാവിലെ 10 മണിയോടെയാണ് ഭൂചലനമുണ്ടായതെന്ന് എന്‍സിഎം അറിയിച്ചു.