അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി പ്രതിദിന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് 24 കാരറ്റ് വീതം സ്വര്‍ണം. മനോജ് തെച്ചിപ്പറമ്പില്‍, അപര്‍ണ ദീപക്, രാധാകൃഷ്ണന്‍ കണ്ണന്‍ എന്നിവരാണ് വിജയികള്‍. കഴിഞ്ഞയാഴ്ച വിജയിച്ച ഏഴ് പ്രതിദിന ഭാഗ്യശാലികളില്‍ മൂന്നു പേരും ഇന്ത്യക്കാരാണ്.
മലയാളിയായ മനോജ് തെച്ചിപ്പറമ്പില്‍ അബുദാബിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ബഹ്‌റൈനില്‍ പ്രവാസിയായ രാധാകൃഷ്ണന്‍ കണ്ണനും ഇത്തവണ വിജയിയായി. ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നു. സ്വര്‍ണം വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് കടം വീട്ടാനാണ് രാധാകൃഷ്ണന്‍ ആലോചിക്കുന്നത്. യുഎഇയില്‍ താമസിച്ചുവരുന്ന അപര്‍ണ ദീപക് ആണ് ഇന്ത്യയിലേക്ക് സമ്മാനമെത്തിച്ച മൂന്നാമത്തെ വ്യക്തി.
ഒക്‌ടോബര്‍ മാസത്തിലെ ബിഗ് ടിക്കറ്റിലെ പ്രതിദിന ഇ-ഡ്രോ സമ്മാനങ്ങളുടെ ആദ്യ ആഴ്ചത്തെ ഏഴ് വിജയികളിലാണ് മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടത്. ദുബായ് നിവാസിയായ ബംഗ്ലാദേശുകാരന്‍ അബ്ദുള്‍ സബൂര്‍ ആണ് മറ്റൊരു വിജയി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇദ്ദേഹം ടിക്കറ്റ് വാങ്ങുന്നുണ്ട്.
ഈ മാസത്തെ അഞ്ചാമത്തെ പ്രതിദിന ഇഡ്രോ വിജയി കൊമോറോസില്‍ നിന്നുള്ള 48 കാരനായ അമിര്‍ദീന്‍ മുഹമ്മദാണ്. തന്റെ ഉടമസ്ഥതയിലുള്ള ഒരു ഭാഷാ കേന്ദ്രത്തില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുകയാണിദ്ദേഹം. ഓണ്‍ലൈനില്‍ ബിഗ് ടിക്കറ്റ് പരസ്യം കണ്ടാണ് ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. മൂന്ന് പെണ്‍മക്കളും ഒരു മകനുമുണ്ട്. സമ്മാനമായി ലഭിച്ച സ്വര്‍ണം വിറ്റ് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം എന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കുകയും ബാക്കി ഭാഷാ കേന്ദ്രം വളര്‍ത്താന്‍ ഉപയോഗിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസത്തെ മൂന്നാമത്തെ പ്രതിദിന ഇ-ഡ്രോ വിജയി ബെല്‍ജിയം പൗരനായ യുഎഇ നിവാസി ഗെര്‍ട്ട് മരിയ ജെ ക്ലോക്ക് ആണ്. ദുബായില്‍ താമസിക്കുന്ന ഇദ്ദേഹം പ്രോഗ്രാം ഡയറക്ടറായി ജോലി ചെയ്യുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള ഷമീം ഹുസൈന്‍ ഹന്നാന്‍ മിയയാണ് പ്രതിദിന സ്വര്‍ണ നറുക്കപ്പെടുപ്പിലെ ആദ്യ ദിവസത്തെ വിജയി.
റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവരില്‍ നിന്ന് ദിവസേനയുള്ള ഇലക്‌ട്രോണിക് നറുക്കെടുപ്പുകളിലൂടെ വിജയിക്കുന്ന ഒരാള്‍ക്ക് 24 കാരറ്റ് സ്വര്‍ണ ബാര്‍ ആണ് സമ്മാനം. നവംബര്‍ മൂന്ന് വെള്ളിയാഴ്ചയാണ് 20 ദശലക്ഷം ദിര്‍ഹത്തിന്റെ മെഗാ സമ്മാനത്തിനുള്ള നറുക്കെടുപ്പ്. നാല് പേര്‍ക്ക് എല്ലാ ആഴ്ചയും 100,000 ദിര്‍ഹം ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായോ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റുകള്‍ വാങ്ങാം.