ദുബായ്: 2024-2030 ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുടെ സ്ട്രാറ്റജിക് പ്ലാന്‍ അംഗീകരിച്ചു. ദുബായ് ആര്‍ടിഎയുടെ ഉന്നത സമിതിയാണ് പ്ലാന്‍ അംഗീകരിച്ചത്. ആവശ്യമായ സേവനങ്ങള്‍ 20 മിനിറ്റിനുള്ളില്‍ ലഭ്യമാക്കുന്ന 20 മിനിറ്റ് സിറ്റി എന്ന പദ്ധതിയ്ക്കാണ് ദുബായ് ഗതാഗത വകുപ്പ് അംഗീകാരം നല്‍കിയത്. ഗതാഗത മേഖലയിലെ അഞ്ചു പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് പ്ലാന്‍ മുന്‍ഗണന നല്‍കുന്നത്.
20 മിനിറ്റ് ദൈര്‍ഘ്യത്തില്‍ നടക്കാനും സൈക്കിളില്‍ എത്താനും സാധിക്കുന്ന ദൂരത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുക. 80 ശതമാനം സേവനങ്ങള്‍ അതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുക. ഗതാഗത സൗകര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക. ഗതാഗത സേവനങ്ങള്‍ വികസിപ്പിക്കുക. സ്മാര്‍ട്ട് പദ്ധതികള്‍ നടപ്പാക്കുക എന്നിവയാണ് അതിലൂടെ ലക്ഷ്യം വെക്കുന്നത്. ദുബായ് നഗരത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുകയാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്ന പ്രധാന ലക്ഷ്യം.
ദുബായിയെ മികച്ച നഗരമാക്കി മാറ്റുന്നതിന് വേണ്ടി നിരവധി പദ്ധതികൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. ദുബായ് പ്ലാൻ 2030, ദുബായ് ഗവൺമെന്റ് നിർദേശങ്ങൾ, ഗവൺമെന്റ് വിഷൻ, ‘ഞങ്ങൾ യുഎഇ 2031 തുടങ്ങിയവ സംയോജിപ്പിച്ചാണ് ആർടിഎ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.