സൗദി: വിമാന കമ്പനികൾക്കെതിരെ യാത്രക്കാർ നൽകിയ പരാതിയിൽ 1,873 എണ്ണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് ദേശീയ വിമാന കമ്പനിയായ സൗദിയക്ക് എതിരെയാണ്. ഒരു ലക്ഷം യാത്രക്കാർ യാത്ര ചെയ്യുമ്പോൾ അതിൽ 13 പരാതികൾ ലഭിക്കുന്നു. കഴിഞ്ഞ മാസം സൗദിയക്കെതിരെ ഇത്രയും പരാതികൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്.
97 ശതമാനം പരാതികൾക്കും കമ്പനി അപ്പോൾ തന്നെ പരിഹാരം കണ്ടെത്തിയിരുന്നു. ഫ്‌ളൈ നാസിനെതിരെ ഒരു ലക്ഷം യാത്രക്കാരിൽ നിന്നും 29 പരാതികൾ ലഭിച്ചെന്ന തരത്തിലാണ് പരാതി ലഭിച്ചത്. 98 ശതമാനവും നിശ്ചിത സമയത്തിനകം കമ്പനി പരിഹരിച്ചു. ഫ്‌ളൈ അദീൽ കമ്പനിക്കെതിരെ ഒരു ലക്ഷം യാത്രക്കാരിൽ നിന്നും 167 പരാതികൾ ആണ് ലഭിച്ചത്. ജൂലെെയിൽ ആണ് ഇത്രയും പരാതികൾ ലഭിച്ചത്. ഇതിൽ 96 ശതമാനം പരാതികൾ നിശ്ചിത സമയത്തിനകം കമ്പനി പരിഹരിച്ചു.
സർവീസിന് റദ്ദാക്കൽ, വിമാനം പുറപ്പെടാൻ കാലതാമസം എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം വിമാന കമ്പനികൾക്കെതിരെ യാത്രക്കാരിൽ നിന്നും നിരവധി പരാതി ലഭിച്ചിരുന്നു. യാത്രക്കാരിൽ നിന്നും ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് ഇതിന്റെ പേരിൽ ആയിരുന്നു. വിമാനത്താവളത്തിനെതിരെ കഴിഞ്ഞ മാസം ഒരു പരാതി മാത്രമാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് ലഭിച്ചത്. പരാതി ലഭിച്ച ഉടൻ തന്നെ എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ വിഷയത്തിൽ പരാഹാരം കണ്ടെത്തുകയും ചെയ്തു.
അതസമയം, ദുബായിൽ സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കുമ്പോഴാണ് കേരളത്തിൽനിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കമ്പനി കൾ കുത്തനെ കൂട്ടിയിരിക്കുന്നത്. മധ്യവേനൽ അവധിക്ക് നാട്ടിലേക്ക് പോയി മടങ്ങി വരുന്ന കുടുംബങ്ങൾക്കാണ് ടിക്കറ്റ് നിരക്ക് വലിയ പ്രായാസത്തിലായിരിക്കുന്നത്. നേരിട്ടുള്ള പല വിമാനങ്ങളിലും സീറ്റുകൾ ഇല്ല. പലരും കണക്ഷൻ വിമാനങ്ങളെ ആശ്രയിച്ചാണ് ടിക്കറ്റ് എടുക്കുന്നത്. കൊച്ചിയിൽനിന്ന് ദുബായിലേക്ക് വൺവേ ടിക്കറ്റിന് 40,000 രൂപയാണ് നിരക്ക് ഇപ്പോൾ വരുന്നത്. നാലംഗ കുടുംബത്തിന് ഈ ടിക്കറ്റ് നിരക്കിൽ കേരളത്തിൽ നിന്നും ദുബായിൽ എത്തണമെങ്കിൽ ഒരു ലക്ഷത്തിൽ അധിക തുക നൽകേണ്ടി വരും. സെപ്റ്റംബർ 15 വരെ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെയാണ്. സെപ്റ്റംബർ അവസാനമാണ് ടിക്കറ്റ് നിരക്കിൽ കുറവ് കാണുന്നത്.