റിയാദ്: 15 വർഷത്തോളം സൗദിയിൽ പ്രവാസിയായി. പിന്നീട് നാട്ടിലേക്ക് പേയി. എന്നാൽ രണ്ടു മാസം മുമ്പ് പുതിയ വിസയിൽ നാട്ടിൽ നിന്നും വീണ്ടും സൗദിയിലേക്ക് എത്തി. എന്നാൽ ഇത്തവണത്തെ വരവ് മരണത്തിലേക്കായിരുന്നു എന്ന് മലപ്പുറം മഞ്ചേരി കാരപ്പറമ്പ് സ്വദേശി ഇളയേടത്ത് അബ്ദുറഹ്മാന് അറിഞ്ഞില്ല. 15 ദിവസമായി പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഇലക്ട്രീഷ്യനായാണ് അബ്ദുറഹ്മാന് 15 വർഷത്തോളം റിയാദിൽ ജോലി ചെയ്തത്. പരേതനായ അബൂബക്കറിെൻറയും ഫാത്തിമയുടേയും മകനാണ്. ഭാര്യ: ഖമറുന്നിസ. മക്കൾ: ഫാത്തിമ ഹിദ, അബൂബക്കർ റിഹാൻ, മുഹമ്മദ് നജ്ഹാൻ, മരുമക്കൾ: അബ്ദു റഷീദ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. മൃതദേഹം ജിദ്ദയിൽ തന്നെ മറവു ചെയ്യും. നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയര്‍ വിങ് ആണ് നേതൃത്വം നൽകിയത്.