ഒമാന്‍: ഒമാനിൽ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് മടങ്ങി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി സൽമാൻ രാജകുമാരൻ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ബറക കൊട്ടാരത്തില്‍ ആയിരുന്നു സൽമാൻ രാജകുമാരനെ ഊഷ്മള വരവേല്‍പ്പ് നൽകി സ്വീകരിച്ചത്. ഒമാനി, സൗദി ജനതയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ വിവിധ മേഖലകളില്‍ നിലവിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനും കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. സൽമാൻ രാജകുമാരനും, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം തമ്മിൽ സംസാരിക്കുന്ന ചിത്രങ്ങളും വാർത്തയും ഒമാൻ ന്യൂസ് ഏജൻസിയാണ് പുറത്തുവിട്ടത്. ജി20 ഉച്ചക്കോടിയിൽ പങ്കെടുത്ത ശേഷമാണ് സൽമാൻ രാജകുമാരൻ ഒമാനിലേക്ക് പോയത്. തിങ്കളാഴ്ച രാത്രിയോടെയാണ് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് മസ്കറ്റിലെത്തിയത്.