Gulf

ഷാർജ രാജ്യാന്തര സർക്കാർ കമ്യൂണിക്കേഷൻ ഫോറം സെപ്റ്റംബർ 10, 11 തീയതികളിൽ

Published

on

ഷാർജ ∙ ‘ജീവിതനിലവാരവും ആശയവിനിമയവും’ എന്ന വിഷയത്തിൽ സെപ്റ്റംബർ 10, 11 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ രാജ്യാന്തര സർക്കാർ കമ്യൂണിക്കേഷൻ ഫോറം (ഐജിസിഎഫ് 2025) നടക്കും. ഇത്തവണ വ്യത്യസ്ത വിഷയങ്ങളാണ് ചർച്ച ചെയ്യുക.

ഷാർജ സർക്കാർ മീഡിയ ബ്യൂറോ (എസ്ജിഎംബി) സംഘടിപ്പിക്കുന്ന ഫോറത്തിൽ ആഗോളതലത്തിൽ നിന്നുള്ള 237-ലേറെ വിദഗ്ധർ പങ്കെടുക്കും. ഭക്ഷണം, വിദ്യാഭ്യാസം, മാധ്യമങ്ങൾ, സുസ്ഥിര നഗരങ്ങൾ, തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകളും നടക്കും. ഈ വർഷത്തെ ഫോറത്തിൽ 51 സെഷനുകളും 110-ലേറെ പരിപാടികളും ഉണ്ടായിരിക്കും.

വിദ്യാഭ്യാസം, ജീവിതം, മനുഷ്യാനുഭവങ്ങൾ
ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി സഹകരിച്ച് നടത്തുന്ന സെഷനാണ് “വിദ്യാഭ്യാസം, ജീവിതം, മനുഷ്യാനുഭവങ്ങൾ സമൂഹത്തെ പ്രചോദിപ്പിക്കുന്നു എന്നത്. സാമ്പത്തിക സൂചകങ്ങൾ മാത്രമല്ല, ഓരോ വ്യക്തിക്കും അർഥവും പ്രാധാന്യവും നൽകുന്ന കഥകളാണ് ജീവിതനിലവാരം നിർണയിക്കുന്നതെന്ന ആശയത്തിന് ഈ സെഷൻ ഊന്നൽ നൽകും. മെർക്സ് കമ്യൂണിക്കേഷൻസ് സ്ഥാപകയും സിഇഒയുമായ കാറ്റി മെർക്സ്, പോസിഡോൺ-എഐയുടെ സ്ഥാപകനും സിഇഒയുമായ അമജ് റഹിമി മിദാനി എന്നിവർ പങ്കെടുക്കും. വിദ്യാഭ്യാസം, നയങ്ങൾ, വ്യക്തിഗത കഥകൾ എന്നിവ എങ്ങനെ മാറ്റങ്ങൾക്ക് വഴി തുറക്കുമെന്ന് ഇവർ ചർച്ച ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version