Connect with us

Gulf

ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ ആറിന് ആരംഭിക്കും

Published

on

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് നവംബർ ആറിന് തുടക്കം. 17 വരെ നീണ്ടുനില്ക്കുന്ന 43 മത് പുസ്തകോത്സവം ഷാർജ എക്സ്പോ സെന്‍ററിലാണ് നടക്കുന്നത്.പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു” എന്നതാണ് ഇത്തവണത്തെ സന്ദേശം. മൊറോക്കോയാണ് അതിഥി രാജ്യം. 112 രാജ്യങ്ങളില്‍ നിന്നുളള 2520 പ്രസാധകർ ഭാഗമാകും. പുസ്തകോത്സവത്തിന്‍റെ ഭാഗമായി 400 എഴുത്തുകാർ അവരുടെ ഏറ്റവും പുതിയ കൃതികള്‍ കൈയ്യൊപ്പിട്ട് വായനക്കാ‍ർക്ക് നല്‍കും. ഇന്ത്യയില്‍ നിന്ന് 52 പ്രസാധകരാണ് ഇത്തവണയെത്തുന്നത്. യുഎഇയില്‍ നിന്ന് 234 പ്രസാധകും, ഈജിപ്തില്‍ നിന്ന് 17 പേരും ലെബനോനില്‍ നിന്ന് 88 പേരും യുകെയില്‍ നിന്ന് 81 പേരും ഭാഗമാകും. 63 രാജ്യങ്ങളില്‍ നിന്നുളള 250 അതിഥികളെത്തുന്ന മേളയില്‍ 1357 പരിപാടികളാണ് നടക്കുക. 600 വർക്ക് ഷോപ്പുകളുമുണ്ടാകും. ഷാ‍ർജയിലെ ബുക്ക് അതോറിറ്റി ഹെ‍ഡ്ക്വാർട്ടേഴ്സില്‍ നടന്ന വാർത്താസമ്മേളത്തിലാണ് അധികൃതർ ഇക്കാര്യം വിശദീകരിച്ചത്.

പുസ്തകമാണ് എല്ലാത്തിന്‍റെയും ഉറവിടം, മനുഷ്യന്‍റെ എല്ലാ നേട്ടങ്ങളുടെയും രേഖയെന്നതും പുസ്തകമാണ്. രാജ്യങ്ങളുടെ ചരിത്രങ്ങളും നേട്ടങ്ങളും സംരക്ഷിക്കുന്നതും പുസ്തങ്ങളാണെന്നും എസ് ബി എ സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പറഞ്ഞു. പഠനത്തിലെയും വ്യക്തിഗത വളർച്ചയിലെയും ഓരോ സുപ്രധാന യാത്രയും ഒരു പുസ്തകത്തിൽ നിന്നാണ് ആരംഭിക്കുന്നത്. അറിവിന്‍റെ ലോകത്തേക്കുളള കവാടമാണ് പുസ്തകങ്ങള്‍. സമൂഹത്തിന്‍റെ പുരോഗതിയ്ക്ക് പുസ്തകങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷണിക്കപ്പെട്ട കവികളില്‍ റഫീക്ക് അഹമ്മദും

അറബ് അന്താരാഷ്ട്ര മേഖലകളില്‍ നിന്നുളള നിരവധി എഴുത്തുകാർ ഇത്തവണയും പുസ്തകോത്സവത്തിന്‍റെ ഭാഗമാകും. ക്ഷണിക്കപ്പെട്ട കവികളില്‍ മലയാളത്തില്‍ നിന്ന് റഫീക്ക് അഹമ്മദുമുണ്ട്.

14 രാജ്യങ്ങളില്‍ നിന്നുളള 49 പ്രാസംഗികരുള്‍പ്പടെ 134 അതിഥികളാണ് ഇത്തവണയെത്തുക. 17 അറബ് രാജ്യങ്ങളില്‍ നിന്ന് 45 അതിഥികളും 40 എമിറാത്തി പ്രാസംഗികരുമെത്തും. 2023 ലെ ബുക്കർ സമ്മാന ജേതാവായ ബള്‍ഗേറിയന്‍ കവി ഗോർഗി ഗോസ്പോഡിനോവ്,കനേഡിയൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ പ്രൊഫസർ ലോറന്‍സ് എം ക്രോസ് എന്നിവരും അതിഥികളായെത്തും. പാകിസ്ഥാന്‍ നോവലിസ്റ്റ് അംനാ മുഫ്തി, ബ്രിട്ടീഷ് എഴുത്തുകാന്‍ തഹീർ ഷാ, സൗത്ത് ആഫ്രിക്കന്‍ കവി ഇയാന്‍ എസ് തോമസ് തുടങ്ങിയവരും പുസ്തകോത്സവത്തിന്‍റെ ഭാഗമാകും.

പ്രീ ബുക്ക്ഡ് വർക്ക് ഷോപ്പുകള്‍

അറബികിലും ഇംഗ്ലീഷിലുമുളള വർക്ക് ഷോപ്പുകള്‍ക്ക് ഇത്തവണയുമുണ്ടാകും. നേരത്തെ ബുക്ക് ചെയ്യാമെന്നുളളതാണ് ഇത്തവണത്തെ പ്രത്യേകത. അറബിക് വർക്ക് ഷോപ്പുകള്‍ 3 ദിവസവും ഇംഗ്ലീഷ് വർക്ക് ഷോപ്പ് ഒരുദിവസവുമാണ് ഉണ്ടാവുക.

ത്രില്ലർ ഫെസ്റ്റിവല്‍

നവംബർ ഏഴുമുതല്‍ 10 വരെയാണ് ത്രില്ലർ ഫെസ്റ്റിവല്‍ നടക്കുക. ത്രില്ലർ ഫെസ്റ്റിവലിന്‍റെ മൂന്നാമത് എഡിഷനാണ് ഇത്തവണത്തേത്. ത്രില്ലറും ക്രൈം ഫിക്ഷനുമെഴുതിയ അന്താരാഷ്ട്ര എഴുത്തുകാരുമായി സംവദിക്കാനുളള അവസരവുമുണ്ടാകും. അഹമ്മദ് മൊറാദ്, അമീർ ആതെഫ്, യെഹിയ സഫ് വാത്ത്, സാദ് ആബെദ് അല്‍ ബദർ, മുഹമ്മദ് അല്‍ നാസർ, ജോണ്‍ ജെ നാന്‍സ്, ടെസ് ഗെരിറ്റ്സെന്‍ തുടങ്ങിയവർ ത്രില്ലർ ഫെസ്റ്റിവലിന്‍റെ ഭാഗമാകും.

600 വർക്ക് ഷോപ്പുകള്‍ കുട്ടികള്‍ക്കും മുതിർന്നവർക്കുമായി വിവിധ മേഖലകളിലായി 600 വർക്ക് ഷോപ്പുകളാണ് നടക്കുക. 105 കലാപരിപാടികളും ഇതോടനുബന്ധിച്ചുണ്ടാകും.

പാചകസെഷനുകള്‍

13 രാജ്യങ്ങളില്‍ നിന്നുളള 17 പാചക വിദഗ്ധർ പാചക സെഷനുകളില്‍ പുസ്തകോത്സവത്തിനെത്തുന്ന സന്ദർശകരുടെ രസമുകുളങ്ങള്‍ ദ്യോതിപ്പിക്കും. വിയറ്റ്നാം, ഒമാന്‍, സ്ലോവേനിയ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുളളവരാണ് അതിഥികള്‍.

സോഷ്യല്‍ മീഡിയ സ്റ്റേഷന്‍

വിവിധ വിഷയങ്ങളിലുളള വർക്ക് ഷോപ്പുകള്‍ സോഷ്യല്‍ മീഡിയ സ്റ്റേഷനുകളില്‍ നടക്കും. ഇന്‍ഫ്ലുവന്‍സേഴ്സുമായുളള പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുക സമൂഹമാധ്യങ്ങളില്‍ എഐ യുടെ സ്വാധീനം തുടങ്ങിയവയും സോഷ്യല്‍ മീഡിയ സ്റ്റേഷനില്‍ ചർച്ചയാകും.

പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ്

നവംബർ മൂന്നുമുതല്‍ അഞ്ചുവരെയാണ് പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ് നടക്കുക. 47 അന്താരാഷ്ട്ര പ്രാസംഗികർ ഉള്‍പ്പടെ 108 രാജ്യങ്ങളില്‍ നിന്നുളളവർ അതിഥികളായെത്തും. നവംബർ 9 ,10 ദിവസങ്ങളിലാണ് ലൈബ്രററി കോണ്‍ഫറന്‍സ് നടക്കുക.

എസ് ഐബിഎഫ് ജനറൽ കോ ഓർഡിനേറ്റർ കൗല അൽ മുജൈനി, യുഎഇയിലെ മൊറോക്കൻ സ്ഥാനപതി അഹമദ് അൽ താസി, ഷാർജ ബ്രോഡ് കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഹസ്സൻ ഖലാഫ്, അൽ മർവാൻ ഗ്രൂപ്പ് സിഇഒ മർവാൻ അൽ സൈം, മൻസൂർ അൽ ഹസനി എന്നിവരും പ്രസംഗിച്ചു. പ്രഫഷനൽ കോൺഫറൻസ് ജനറൽ കോ ഓർഡിനേറ്റർ മൻസൂർ അൽ ഹസനി, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

വാഹനപകടത്തിൽ രണ്ട് യുഎഇ പൗരൻമാർക്ക് ദാരുണാന്ത്യം

Published

on

By

സൗദിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുഎഇ പൗരന്മാര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വിദേശകാര്യ മന്ത്രാലയം, നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററുമായി ഏകോപിപ്പിച്ച് പരിക്കേറ്റ മൂന്ന് യുഎഇ പൗരന്മാരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി എയർ ആംബുലൻസ് ദൗത്യം നടത്തി.

സൗദി അധികൃതരുടെ സഹായത്തോടെ, പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലെ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് വിമാനമാര്‍ഗം എത്തിച്ചു. സൗദിയിലെ ഹെയിലിലെ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നേടിയതിന് ശേഷമാണ് ഇവരെ യുഎഇയിലേക്ക് മാറ്റിയത്. കൂടാതെ, അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ യുഎഇയിലേക്ക് അയച്ചിട്ടുണ്ട്. റിയാദിലെ യുഎഇ എംബസിക്ക് പിന്തുണ നൽകുന്നതിൽ മഹത്തായ സഹകരണത്തിനും സുപ്രധാന പങ്കിനും സൗദി അധികാരികളോട് എംഒഎഫ്എ നന്ദിയും അഭിനന്ദനവും അറിയിച്ചു. അവരുടെ പിന്തുണ എയർ മെഡിക്കൽ ഇവാകുവേഷന്‍ ദൗത്യത്തിൻ്റെ (വിമാനമാര്‍ഗം ആശുപത്രിയിലെത്തിക്കല്‍) വിജയത്തിന് കാരണമായി. പരിക്കേറ്റ പൗരന്മാരുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുകയും മരണപ്പെട്ടവരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു.

Continue Reading

Gulf

നി​ര​പ​രാ​ധി​ക​ളെ ​പ്ര​യാ​സ​പ്പെ​ടു​ത്തരുത്;അ​റ​സ്റ്റി​ന് മു​മ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണം -ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി

Published

on

By

കേ​സു​ക​ളി​ൽ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്​ മു​മ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. നി​ര​പ​രാ​ധി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷാ​ർ​ജ പൊ​ലീ​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ ഓ​പ​റേ​ഷ​ൻ​സ്​ സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സു​ൽ​ത്താ​ൻ. ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ വ്യ​ക്തി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​ര​മാ​വ​ധി കു​റ​ക്കു​ന്ന രീ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്ക​ണം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

Gulf

പുതുവർഷം; സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി

Published

on

By

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിനം പ്രഖ്യാപിച്ചു. പുതുവര്‍ഷത്തോട് അനുബന്ധിട്ട് ജനുവരി ഒന്നിനാണ് പൊതുഅവധി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. രാജ്യത്തെ ആദ്യത്തെ പൊതുഅവധി ദിനമാകും അന്ന്. ഈ വർഷം ആദ്യം പുറത്തിറക്കിയ 2025 ലെ യുഎഇയുടെ ഔദ്യോഗിക അവധിക്കാല പട്ടികയുമായി യോജിപ്പിച്ചാണ് പ്രഖ്യാപനം.

ഈ വർഷാദ്യം പുറത്തിറക്കിയ 2025 ലെ യുഎഇയുടെ ഔദ്യോഗിക അവധിദിനങ്ങളുടെ ലിസ്റ്റുമായി യോജിപ്പിച്ചാണ് പ്രഖ്യാപനം. നേരത്തെ ജനുവരി 1 രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. അടുത്ത വർഷം, യുഎഇ നിവാസികൾക്ക് 13 പൊതു അവധി ദിവസങ്ങള്‍ ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയത്തിൽ അടുത്ത വർഷം ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ അല്പം വ്യത്യസ്തമായിരിക്കുമെന്നും പറയുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.