Gulf

ഷാർജ ഗ്ലോബൽ അവാർഡ്:ജി.ഡി.ആർ.എഫ്.എ ദുബായ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ടീമിനെ ആദരിച്ചു

Published

on

ദുബായ് ∙ സ്ഥാപനപരമായ മികവ് തെളിയിച്ചുകൊണ്ട്, ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ്- തങ്ങളുടെ മാർക്കറ്റിംഗ് & കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ടീമിനെ ആദരിച്ചു.ഷാർജയിൽ നടന്ന 12-ാമത് ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിൽ ടീം മികച്ച സംയോജിത ആശയവിനിമയ സംവിധാനത്തിനുള്ള അവാർഡ് (Best Integrated Communication System Award)നേടിയതിനോടനുബന്ധിച്ചായിരുന്നു ആദരം

ജി.ഡി.ആർ.എഫ്.എ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി ടീമിനെ അഭിനന്ദിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, യുഎഇ ജേണലിസ്റ്റ്സ് അസോസിയേഷൻ ചെയർപേഴ്സൺ ഫാദില അൽ മഈനി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്‌മദ് അൽ ഖാസിമിയിൽ നിന്ന് ജി.ഡി.ആർ.എഫ്.എയുടെ ഭാഗത്ത് നിന്ന് ലഫ്. ജനറൽ അൽ മർറിയാണ് ഈ അവാർഡ് ഏറ്റുവാങ്ങിയത്.ലോകമെമ്പാടുമുള്ള മികച്ച സർക്കാർ ആശയവിനിമയ മാതൃകകളെ അംഗീകരിക്കുന്നതും സർക്കാരുകളും സമൂഹങ്ങളും തമ്മിലുള്ള വിശ്വാസം വളർത്തുന്ന സംവിധാനങ്ങളെ ആദരിക്കുന്നതുമാണ് ഈ അന്താരാഷ്ട്ര പുരസ്കാരം.

“സ്ഥാപനത്തിന്റെ പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിൽ നവീകരണാത്മക ആശയവിനിമയ പദ്ധതികൾ നിർണായക പങ്കുവഹിച്ചു. സുതാര്യതയും മനുഷ്യകേന്ദ്രിത ഇടപെടലുകളും ചേർന്ന സംവിധാനമാണ് അംഗീകാരം നേടാൻ കാരണമായത്,” എന്ന് ലഫ്. ജനറൽ അൽ മർറി പറഞ്ഞു.

‘ഐഡിയൽ ഫേസ്’, We are here, for you എന്നീ പദ്ധതികൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾ ഇതിനകം അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയതായി അധികൃതർ വ്യക്തമാക്കി. ഭാവിയിലും നവീന പദ്ധതികളിലൂടെ ദുബായിയെ വിശ്വാസത്തിന്റെയും നവീകരണത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും പ്രധാന കേന്ദ്രമായി ഉയർത്തിക്കൊണ്ടുപോകുക ലക്ഷ്യമാണെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version