Gulf

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ബുക് സ്റ്റാൾ തുറന്ന് അക്കാഫ്

Published

on

ഷാർജ ∙ രാജ്യാന്തര പുസ്തകോത്സവത്തിൽ അക്കാഫ് അസോസിയേഷൻ ബുക് സ്റ്റാൾ തുറന്നു. അക്കാഫ് അസോസിയേഷൻ രണ്ടാം തവണയാണ് രാജ്യാന്തര പുസ്തകോൽത്സവത്തിന്റെ ഭാഗമാകുന്നത്. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ബോർഡ് അംഗങ്ങളായ വിൻസന്റ് വലിയ വീട്ടിൽ, സി.എൻ. മുനീർ, ആർ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. വിവിധ കോളജ് പൂർവ വിദ്യാർഥി സംഘടനകളുടെ പുസ്തകങ്ങളാണ് സ്റ്റാളിൽ ലഭിക്കുക. അക്കാഫ് അംഗങ്ങളായ വിവിധ കോളജുകളിലെ എഴുത്തുകാരുടെ കൃതികളും ഇവിടെയുണ്ട്. ഹാൾ നമ്പർ 7ൽ ZD-6 പവിലിയനിൽ ആണ് ബുക്ക് സ്റ്റാൾ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version