Gulf

ഷാർജയിൽ അവിസ്മരണീയമായ ഓണാഘോഷം: ഐ പി എ-യുടെ ഓണപ്പൂരം പ്രവാസലോകത്തിന് വർണ്ണപ്പൊലിമയെകി

Published

on

ഷാർജ: സംഗീതത്തിന്റെ താളവും നൃത്തത്തിന്റെ മനോഹര ചുവടുകളും കലാകേരളത്തിന്റെ ആവേശവും ഒത്തുചേർന്ന് ഷാർജ എക്സ്പോ സെന്ററിൽ നടന്ന മോംസ് & വൈവ്സ് ഐ.പി.എ. ‘ഓണപ്പൂരം 2025’ പ്രവാസലോകത്തിന് അവിസ്മരണീയമായ ഒരു ഓണാഘോഷം സമ്മാനിച്ചു.താരസംഗീത-നൃത്ത വിസ്മയങ്ങൾ ഒരുക്കി അരങ്ങേറിയ “ഓണപ്പൂരം 2025”- ഷാർജ എക്സ്പോ സെന്ററിലെ- തിങ്ങി നിറഞ്ഞ സദസ്സിനെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചു

നടൻ പത്മശ്രീ ജയറാമിന്റെ വാദ്യവിസ്മയത്തോടെയാണ് ഓണപ്പൂരത്തിന് തുടക്കമായത്. അദ്ദേഹത്തിന്റെ ചെണ്ടമേളം വേദിയെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ വേദിയിലെത്തിയ ജയറാം, തന്റെ നാല് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് പ്രവാസികളോട് അദ്ദേഹം നന്ദി അറിയിച്ചു

ഐ.പി.എ. ജനറൽ കൺവീനർ യൂനുസ് തണൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ റിയാസ് കിൽട്ടൻ അധ്യക്ഷത വഹിച്ചു. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയ് മുഖ്യാതിഥിയായി. എ.കെ. ഫൈസൽ മലബാർ ഗോൾഡ്, ഷാഫി അൽ മുർഷിദി,മോംസ് & വൈവ്സ് സി.ഇ.ഒ. മുഹമ്മദ് ദിൽഷാദ്, ഷാനവാസ് (പ്രീമിയർ ഓട്ടോ പാർട്സ്), അയൂബ് കല്ലട ,കെ പി സഹീർ (സ്റ്റോറീസ്), ഷംസുദ്ദീൻ നെല്ലറ, ഷംസുദ്ദീൻ (ഫൈൻ ടൂൾസ്), സൈനുദ്ദീൻ (ഹോട്ട് പാക്ക്), ഹാരിസ് കാട്ടകത്ത്, തൽഹത്ത് (ഫോറം ഗ്രൂപ്പ്), ബഷീർ (പാൻ ഗൾഫ്), റിയാസ് കൂവിൽ, കബീർ (ടെലികോൺ), അഡ്വ. അജ്മൽ തുടങ്ങിയവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിബി ജോൺ നന്ദി രേഖപ്പെടുത്തി.

ഉച്ചയ്ക്ക് ഓണസദ്യയോടെ ആരംഭിച്ച പരിപാടി വൈകിട്ട് മൂന്ന് മണിയോടെ സാംസ്കാരിക വിരുന്നിന്റെ വർണക്കാഴ്ചകളിലേക്ക് കടന്നത്. വൈറൽ ഗായകൻ ഹനാൻ ഷായുടെ ഗാനങ്ങൾ ഓണാഘോഷത്തിന് ഊർജം പകർന്നപ്പോൾ, പ്രശസ്ത നർത്തകൻ റംസാന്റെ നേതൃത്വത്തിലുള്ള നൃത്തവും എ.ആർ. റഹ്മാൻ ഗാനങ്ങളിലൂടെ പ്രശസ്തനായ നരേഷ് അയ്യരുടെ സംഗീതവും പ്രേക്ഷകരെ ആനന്ദലഹരിയിൽ ആഴ്ത്തി. ആർ.ജെ. മിഥുൻ രമേശിന്റെ ആവേശകരമായ അവതരണവും ബ്ലോഗർ ലക്ഷ്മി മിഥുന്റെ സാന്നിധ്യവും പരിപാടിക്ക് മിഴിവേകി.

3500-ലധികം ആളുകൾ പങ്കെടുത്ത ഈ മഹോത്സവത്തിൽ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷന്റെ പുതിയ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പ്രകാശനം ചെയ്തു. പ്രവാസലോകത്തെ സദസ്സുകളിലെ നാല് പതിറ്റാണ്ട് കാലത്തെ സജീവ സാന്നിധ്യമായ ചാക്കോ ഊളക്കാടനെ പത്മശ്രീ ജയറാം ആദരിച്ചതും ചടങ്ങിന്റെ ഹൃദ്യമായ നിമിഷങ്ങളിലൊന്നായി.
ഐ.പി.എ. ഡയറക്ടർ ബോർഡ് അംഗങ്ങളും എക്സിക്യൂട്ടീവ് അംഗങ്ങളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version