Connect with us

Gulf

വിനോദ സഞ്ചാരം ഇനി ഡ്രോണിൽ; 5 പേർക്കു വരെ യാത്ര ചെയ്യാവുന്ന പൈലറ്റില്ലാ ചെറുവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയകരം

Published

on

അഞ്ചു പേർക്കു വരെ യാത്ര ചെയ്യാവുന്ന പൈലറ്റില്ലാ ചെറുവിമാനത്തിന്റെ (ഡ്രോൺ) പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി അബുദാബി. വിനോദ സഞ്ചാരത്തിന് ഡ്രോൺ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് അബുദാബി.

യുഎഇയിൽ ഡ്രൈവറില്ലാ മെട്രോയിലും കാറിലും ബസിലും യാത്ര ചെയ്ത സ്വദേശികൾക്കും വിദേശികൾക്കും പോക്കറ്റിൽ കാശുണ്ടെങ്കിൽ ഇനി ഡ്രോൺ യാത്രയും ആസ്വദിക്കാം. അബുദാബി ക്രൂസ് ടെർമിനലിലേക്കായിരുന്നു ആദ്യയാത്ര. അഡ്വാൻസ്ഡ് മൊബിലിറ്റി ഹബ്ബിന്റെയും അബുദാബി പോർട്‌സ് ഗ്രൂപ്പിന്റെയും സഹകരണത്തോടെയായിരുന്നു പരീക്ഷണപ്പറക്കൽ.

ഇവിറ്റോൾ എന്ന ഇലക്ട്രിക് ഡ്രോണിന് ലംബമായ ടേക്ക് ഓഫും ലാൻഡിങും സാധ്യമാണ്. അതുകൊണ്ടുതന്നെ സർവീസ് നടത്താൻ ഒരുപാട് സ്ഥലം ആവശ്യമില്ല. ഡ്രോണുകൾക്ക് സുരക്ഷിതമായി ലാൻഡിങിനും ടേക്ക് ഓഫിനും ചെറിയ സ്ഥലത്ത് ഒരുക്കുന്ന വെർട്ടിപോർട്ട് മതി. ലക്ഷ്യസ്ഥാനത്തേക്കു നിമിഷ നേരം കൊണ്ട് കുതിക്കുന്നതിനൊപ്പം കാർബൺ മലിനീകരണവും കുറയ്ക്കാനാകുമെന്ന് മൾട്ടി ലെവൽ ഗ്രൂപ്പ് സിഇഒ മുഹമ്മദ് സലാ പറഞ്ഞു. അബുദാബി മീഡിയ ഓഫിസാണ് പരിശീലനപ്പറക്കലിന്റെ ദൃശ്യം പുറത്തുവിട്ടത്. ചരക്കുനീക്കത്തിനും ഡ്രോൺ ഉപയോഗിക്കും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ കാലാവസ്ഥാ പ്രവചനം: യുഎഇയിലുടനീളം ഭാഗികമായി മേഘാവൃതമായ പകൽ, ഇന്ന് രാത്രി ഈർപ്പം പ്രതീക്ഷിക്കുന്നു

Published

on

By

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം ഇന്ന് യുഎഇയിൽ ഉടനീളമുള്ള കാലാവസ്ഥ ഭാഗികമായി മേഘാവൃതമായ ആകാശത്തോടുകൂടിയ മനോഹരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകൽ മുഴുവൻ വെയിലും ഭാഗികമായി മേഘാവൃതമായ അവസ്ഥയും, തുടർന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പം വർദ്ധിക്കും, പ്രത്യേകിച്ച് ആന്തരിക, തീരപ്രദേശങ്ങളിൽ, മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും താമസക്കാർക്ക് പ്രതീക്ഷിക്കാം.

രാജ്യത്തിൻ്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 21 നും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 20 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 13 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, ചില സമയങ്ങളിൽ പുതുമയുള്ളതായിരിക്കും, തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് വരെ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശുന്നു, കാറ്റ് മണിക്കൂറിൽ 35 കിലോമീറ്റർ വരെ ഉയരും.

Continue Reading

Gulf

ഉമുൽ ഖുവൈനിൽ മൃഗശാലക്ക് സമീപം തിപിടിത്തം

Published

on

By

മൃഗശാലക്ക് സമീപം തിപിടിത്തം. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന വാഹനങ്ങളും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മൃഗശാല സന്ദർശകർക്കായി തുറന്നിരിക്കുന്ന സമയത്താണ് സമീപത്ത് തീപിടിത്തമുണ്ടായത്.

സംഭവത്തിന്‍റെ വിശദാംശങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇ 55-ൽ അൽ ഷുവൈബ്-ഉമ്മുൽ ഖുവൈൻ റോഡിൽ സ്ഥിതി ചെയ്യുന്ന മൃഗശാലക്ക് സമീപമാണ് അഗ്നിബാധ ഉണ്ടായത്. എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന മൃഗശാലയാണിത്.

 

Continue Reading

Gulf

ബു​ർ​ജ്​ ഖ​ലീ​ഫ’​ക്ക്​ പി​റ​ന്നാ​ൾ ആ​കാ​ശ​ത്തെ ചും​ബി​ച്ച്​ 15 വ​ർ​ഷം

Published

on

By

ലോ​കം ചു​റ്റി​ക്കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഓ​രോ സ​ഞ്ചാ​രി​യു​ടെ​യും ആ​ദ്യ ല​ക്ഷ്യ​സ്ഥാ​ന​മാ​യി​രി​ക്കും ‘ബു​ർ​ജ്​ ഖ​ലീ​ഫ’ എ​ന്ന ദു​ബൈ​യു​ടെ അ​ത്ഭു​ത കെ​ട്ടി​ടം. ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഈ ​കെ​ട്ടി​ടം പി​റ​ന്നി​ട്ട്​ ശ​നി​യാ​ഴ്ച 15 വ​ർ​ഷം പൂ​ർ​ത്തി​യാ​വു​ക​യാ​ണ്​.
2010 ജ​നു​വ​രി നാ​ലി​ന്​​ വ​ർ​ണ​വെ​ളി​ച്ച​ങ്ങ​ൾ നി​റ​ഞ്ഞ ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ്​ കെ​ട്ടി​ടം ലോ​ക​ത്തി​ന്​ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. 2004ലാ​ണ്​ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ല്ലാ മേ​ഖ​ല​യി​ലും ​ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച​താ​വു​ക​യെ​ന്ന യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​ഴ്ച​പ്പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ബു​ർ​ജ്​ ഖ​ലീ​ഫ നി​ർ​മി​ക്ക​പ്പെ​ടു​ന്ന​ത്. 828 മീ​റ്റ​ർ അ​ഥ​വാ 2717 അ​ടി​യാ​ണ്​ ഇ​തി​ന്‍റെ ഉ​യ​രം. 163 നി​ല​ക​ളാ​ണ്​ കെ​ട്ടി​ട​ത്തി​നു​ള്ള​ത്.
2023ൽ ​ബു​ർ​ജ്​ ഖ​ലീ​ഫ​യി​ൽ ഒ​രു ച​തു​ര​ശ്ര അ​ടി​ക്ക്​ 4852 ദി​ർ​ഹ​മാ​ണ്​ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2022ലെ ​വി​ല​യേ​ക്കാ​ൾ 20 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണി​ത്. അ​തി​സ​മ്പ​ന്ന​ർ​ക്ക്​ മാ​​ത്രം സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്​ കെ​ട്ടി​ട​ത്തി​ലെ അ​പ്പാ​ർ​ട്മെ​ന്‍റു​ക​ൾ. ഇ​തി​ന​കം 980 കോ​ടി ദി​ർ​ഹ​മി​ന്‍റെ വി​ൽ​പ​ന​യാ​ണ്​ ന​ട​ന്നി​ട്ടു​ള്ള​ത്.എ​ന്നാ​ൽ, 148ാം നി​ല​യി​ലും 125ാം നി​ല​യി​ലും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം നി​രീ​ക്ഷ​ണ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫീ​സ​ട​ച്ച്​ പ്ര​വേ​ശി​ച്ചാ​ൽ ദു​ബൈ ന​ഗ​രം ഒ​ന്നാ​കെ ഇ​വി​ടെ​നി​ന്ന്​ കാ​ണാ​നാ​കും. ലോ​ക​പ്ര​ശ​സ്ത ആ​ർ​കി​ടെ​ക്ട്​ ആ​ഡ്രി​യാ​ൻ സ്മി​ത്താ​ണ്​ കെ​ട്ടി​ട​ത്തി​ന്‍റെ ഡി​സൈ​ൻ ത​യാ​റാ​ക്കി​യ​ത്.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.