Connect with us

Gulf

യു എ ഇ പൊതുമാപ്പ്: ദുബായിൽ വിസ നിയമലംഘകാർക്കായി 4000 തൊഴിൽ അഭിമുഖങ്ങൾ നടത്തി

Published

on

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ, പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി വിസ സ്റ്റാറ്റസ് ചെയ്തു രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന 4000 വ്യക്തികൾക്ക് തൊഴിൽ അഭിമുഖങ്ങൾ നടത്തിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. ഈ തൊഴിൽ അഭിമുഖങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 58 പേർക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കുകയും അവർ രാജ്യത്തെ താമസം നിയമവിധേയമാക്കാൻ ഒരുങ്ങുകയുമാണെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.വിവിധ കമ്പനികളുമായി സഹകരിച്ചു അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലാണ് ജോബ് ഇന്റർവ്യൂസ് നടത്തുന്നത്.
വിസ നിയമലംഘകരെ പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്തി രാജ്യത്ത് തുടരാൻ വീണ്ടും അവസരം ഒരുക്കുകയാണ് ജി.ഡി.ആർ.എഫ്.എ – ഈ പദ്ധതിയിലൂടെ നടത്തുന്നത്.

ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി

ജി ഡി ആർ എഫ് എ ദുബായുടെ സ്റ്റാറ്റസ് റെഗുലറൈസേഷൻ ഇനിഷ്യേറ്റീവ്,- കമ്മ്യൂണിറ്റി സ്ഥിരതപ്രോത്സാഹിപ്പിക്കുന്നതിലും താമസക്കാർക്ക് പുതിയതൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗണ്യമായ മുന്നേറ്റം നടത്തി. 22 കമ്പനികളാണ് നിലവിൽ തൊഴിൽ നൽകാൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ളത്. 80-ലധികം കമ്പനികൾ ഈ പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധ അറിയിച്ചു വെയിറ്റിംഗ് ലിസ്റ്റിലുണ്ട്.ഇത് രാജ്യത്ത് നിയമപരമായ പദവി തേടുന്ന വ്യക്തികൾക്ക് ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്നുവെന്നും
നിയമനക്കാർക്കിടയിൽ 100% സംതൃപ്തി നിരക്ക് കൈവരിച്ചുവെന്നും
ജി ഡി ആർ എഫ് എ ദുബായ് കൂട്ടിച്ചേർത്തു.

യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി.) “സുരക്ഷിത സമൂഹത്തിലേക്ക്” സന്ദേശത്തിൽ ആരംഭിച്ചു പൊതുമാപ്പിന്റെ ക്യാമ്പയിനിൽ സഹകരിക്കാൻ കൂടുതൽ കമ്പനികൾ വരുന്നതോടെ വരും ദിവസങ്ങളിൽ ഇണെണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കപ്പെടുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു.

ഈ സംരംഭത്തിനുള്ളിൽ തൊഴിൽ അവസരങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ സാമൂഹിക ഐക്യം വർദ്ധിപ്പിക്കുകയും വ്യക്തികളുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിപറഞ്ഞു.വ്യക്തികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷണൽ പരിചയം, വ്യക്തിഗത വൈദഗ്ധ്യം, ലഭ്യമെങ്കിൽ പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, അവർ കമ്പനികൾ നിശ്ചയിച്ച അഭിമുഖങ്ങളിലും മറ്റു ടെസ്റ്റുകളും വിജയിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മേജർ ജനറൽ സലാ അൽ ഖംസി

ദുബായിലെ താമസക്കാർക്ക് പിന്തുണയും ശാക്തീകരണവും നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് ദുബായിലെ നിയമലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് വിഭാഗത്തിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടർ മേജർ ജനറൽ : സലാ അൽ ഖംസി പറഞ്ഞു.”പുതിയ ജീവനക്കാരുടെ സ്ഥിരത ഉറപ്പാക്കാനും പ്രൊഫഷണൽ വിജയം കൈവരിക്കാൻ അവരെ പ്രാപ്തരാക്കാനായി നടപ്പിലാക്കുന്ന പരിശീലനവും വികസനപരിപാടികളും ജോബ് ലഭിക്കുന്നവർക്ക് ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ട്രാൻസ്പോർട്ടേഷൻ, നിർമ്മാണ മേഖല, ലോജിസ്റ്റിക് സർവീസ്, റസ്റ്റോറൻസ്, പാക്കേജിങ് അടക്കമുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് സ്റ്റാറ്റസ് റെഗുലറൈസേഷൻ ഇനിഷ്യേറ്റീവുമായി സഹകരിച്ചുവരുന്നത്

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ലീഡർ കെ.കരുണാകരൻ,പി ടി തോമസ് എന്നിവരെ അനുസ്മരിച്ച് ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി

Published

on

By

കോൺഗ്രസ് സമുന്നത നേതാക്കളായ ലീഡർ കെ.കരുണാകരൻ , പി ടി തോമസ് എന്നിവരുടെ ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചു ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. റഫീഖ് മട്ടന്നൂരിന്റെ അധ്യക്ഷതിയിൽചേർന്ന ചടങ്ങിൽ വർക്കിങ് പ്രസിഡന്റ്‌ ബി. പവിത്രൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. റിയാസ് ചെന്ത്രാപ്പിന്നി, ബാബുരാജ് കാളിയെത്തിൽ, ബഷീർ നരണിപ്പുഴ, അഷ്‌റഫ്‌ പാലേരി, ഇക്ബാൽ ചെക്കിയാട്, സജി ബേക്കൽ, അരിഷ് അബൂബക്കർ, താജുദ്ധീൻ പൈക്ക, അഹ്‌മദ്‌ അലി, സുധീപ് പയ്യന്നൂർ, സുനിൽ നമ്പ്യാർ, അഡ്വ. സിജോ ഫിലിപ്പ്, ബൈജു സുലൈമാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും പ്രജീഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.

Continue Reading

Gulf

കാ​ന്‍സ​റി​നെ​തി​രെ ഇ​മ്യൂ​ണോ തെ​റ​പ്പി വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് അ​ബൂ​ദ​ബി

Published

on

By

പ​ശ്ചി​മേ​ഷ്യ​യി​ലാ​ദ്യ​മാ​യി കാ​ന്‍സ​റി​നെ​തി​രെ പോ​രാ​ടു​ന്ന​തി​ന് ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ടി ​സെ​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ന്‍സ​ര്‍ ഇ​മ്മ്യൂ​ണോ​തെ​റ​പ്പി​യാ​യ സി.​എ.​ആ​ർ -ടി ​സെ​ല്‍ തെ​റ​പ്പി രോ​ഗി​യി​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് അ​ബൂ​ദ​ബി സ്റ്റെം ​സെ​ല്‍സ് സെ​ന്‍റ​ര്‍ (എ.​ഡി.​എ​സ്.​സി.​സി).

ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​നം ആ​രോ​ഗ്യ​ക​ര​മാ​യ കോ​ശ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന രോ​ഗ​മാ​യ ലു​പ​സ് ബാ​ധി​ച്ച രോ​ഗി​യി​ലാ​ണ് സി.​എ.​ആ​ര്‍-​ടി സെ​ല്‍ തെ​റ​പ്പി ന​ട​ത്തി​യ​ത്. രോ​ഗ​പ്ര​തി​രോ​ധ രോ​ഗ​ങ്ങ​ള്‍ക്കെ​തി​രാ​യ ചി​കി​ത്സ​യി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ലു​പ​സ് രോ​ഗം മൂ​ലം രോ​ഗി​യു​ടെ ത്വ​ക്കി​നും സ​ന്ധി​ക​ള്‍ക്കും ശ്വാ​സ​കോ​ശ​ത്തി​നും ഹൃ​ദ​യ​ത്തി​നും വൃ​ക്ക​ക​ള്‍ക്കും ത​ക​രാ​റു​ണ്ടാ​ക്കു​ക​യും എ​രി​ച്ചി​ലും വേ​ദ​ന​യും അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ക. പ​തി​നാ​യി​രം പേ​രി​ല്‍ 43.7 ശ​ത​മാ​നം പേ​ര്‍ക്ക് ആ​ഗോ​ള​ത​ല​ത്തി​ല്‍ ലു​പ​സ് രോ​ഗ​മു​ണ്ടെ​ന്നും പ​ശ്ചി​മേ​ഷ്യ​യി​ല്‍ ഇ​തു സാ​ധാ​ര​ണ​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. പ​ത്തു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഈ ​രോ​ഗം നേ​രി​ടു​ന്ന അ​റു​പ​തു​കാ​രി​യി​ലാ​ണ് സി.​എ.​ആ​ർ -ടി ​സെ​ൽ തെ​റ​പ്പി ന​ട​ത്തി​യ​ത്.

Continue Reading

Gulf

യുഎഇ കാലാവസ്ഥ: ചില പ്രദേശങ്ങളിൽ മഴ; പൊടി നിറഞ്ഞ അവസ്ഥ പ്രതീക്ഷിക്കുന്നു

Published

on

By

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം യുഎഇയിലെ ചില താമസക്കാർക്ക് ഡിസംബർ 22 ഞായറാഴ്ച മഴ പ്രതീക്ഷിക്കാം.

ദ്വീപുകളിലും ചില വടക്കൻ, തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തേക്കാം, രാജ്യത്തെ മിക്ക താമസക്കാർക്കും ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. പകൽ മുഴുവൻ പൊടിപടലങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് മീറ്റ് ചൂണ്ടിക്കാട്ടി.

രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും, അത് കടലിന് മുകളിൽ പുതിയതായിത്തീരും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് യുഎഇ നിവാസികൾക്ക് കാറ്റുള്ള ദിവസമാണ് വാഗ്ദാനം ചെയ്യുന്നത്.

അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമോ മിതമായതോ ആയിരിക്കും. അതേസമയം, ഒമാൻ കടലിൽ ദിവസം മുഴുവൻ നേരിയതോ മിതമായതോ ആയ അവസ്ഥ ദൃശ്യമാകും.

 

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.