Connect with us

Gulf

യു എ ഇയിൽ അതിവേഗ ബുള്ളറ്റ് ട്രെയിൻ വരുന്നു

Published

on

ഇത്തിഹാദ് റെയിലിനു പുറമെ യുഎഇയുടെ റെയിൽ വികസന ട്രാക്കിൽ അതിവേഗ റെയിലും. 2030ഓടെ ആദ്യഘട്ട സർവീസ് ആരംഭിക്കുന്ന ഹൈ സ്പീഡ് റെയിലിൽ (എച്ച്എസ്ആർ)  അരമണിക്കൂർ കൊണ്ട് അബുദാബിയിൽനിന്ന് ദുബായിലും തിരിച്ചും എത്താം.

4 ഘട്ടങ്ങളായാണ് നിർമാണം. അബുദാബിയിൽനിന്ന് ദുബായിലേക്കുള്ള ആദ്യ ഘട്ടം 6 വർഷത്തിനകം യാഥാർഥ്യമാകും. മണിക്കൂറിൽ 320 കിലോമീറ്ററാകും വേഗം. രണ്ടാം ഘട്ടത്തിൽ അബുദാബി നഗരത്തിനുള്ളിൽ 10 സ്റ്റേഷനുകളുള്ള ഇൻ-സിറ്റി റെയിൽ വേ ശൃംഖല വികസിപ്പിക്കും. അബുദാബിയെയും അൽ-ഐനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് മൂന്നാം ഘട്ടം. നാലാം ഘട്ടത്തിൽ ദുബായിയെയും ഷാർജയെയും ബന്ധിപ്പിക്കും. പിന്നീട് യുഎഇയിലെ മറ്റു 4 എമിറേറ്റുകളെയും അതിവേഗ പാതയിൽ ബന്ധിപ്പിക്കാനാണ് പദ്ധതി. ഇത് പൂർണമാകുമ്പോൾ ദുബായിൽനിന്ന് അര മണിക്കൂറിനകം യുഎഇയുടെ എല്ലാ എമിറേറ്റുകളിലേക്കും എത്താനാകും.

അതിവേഗ റെയിലിന് പ്രത്യേക പാതയുണ്ടാകും. എന്നാൽ യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ, ദുബായ് മെട്രോ സർവീസുകൾ പരസ്പരം പ്രയോജനപ്പെടുത്തുംവിധം സ്റ്റേഷനുകളെ ഫീഡർ ബസ് മാർഗം ബന്ധിപ്പിക്കും.

അബുദാബിയിലെ അൽ സഹിയ മുതൽ ദുബായിലെ അൽജദ്ദാഫ് വരെ 150 കി.മീ ദൈർഘ്യമുള്ളതായിരിക്കും ആദ്യ ഘട്ടം. 4 ഭാഗമായി തിരിച്ചുള്ള നിർമാണം 2025 മേയിൽ തുടങ്ങും. സായിദ് ഇന്റർനാഷനൽ, യാസ് ദ്വീപ് എന്നിവ ബന്ധിപ്പിച്ചാണ് ട്രാക്ക് കടന്നുപോകുക. മൊത്തം 31 കി.മീ. ദൈർഘ്യമുള്ള തുരങ്കനിർമാണ പ്രവർത്തനങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടും.
അൽ സഹിയ (എഡിടി), സാദിയത്ത് ദ്വീപ് (എഡിഎസ്), യാസ് ദ്വീപ് (യാസ്), അബുദാബി വിമാനത്താവളം (എയുഎച്ച്), ദുബായിലെ അൽ ജദ്ദാഫ് (ഡിജെഡി) എന്നിവിടങ്ങളിലാകും സ്റ്റേഷനുകൾ. ഇതിനിടെ പ്രാഥമിക പരിശോധാ ആരംഭിച്ചു. മാറ്റ്കോൺ ടെസ്റ്റിങ് ലബോറട്ടറിയും അബുദാബിയിലെ എൻജിനീയറിങ് ആൻഡ് റിസർച് ഇന്റർനാഷനലും ചേർന്നാണ് ട്രാക്ക് കടന്നുപോകുന്ന ഇടങ്ങളിൽ ഡ്രില്ലിങ് ടെസ്റ്റുകൾ നടത്തുന്നത്. സ്പ‌ാനിഷ് എൻജിനീയറിങ് കമ്പനികളായ സെനർ, ഇൻകോ എന്നിവയാണ് എൻജിനീയറിങ് കൺസൽറ്റന്റുമാർ.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

വേൾഡ് റെക്കോർഡിൽ ഇടം നേടി അൽ ഹുറൂഫ് ഇന്റർ നാഷണൽ കാലിഗ്രാഫി മത്സരം

Published

on

By

നൂറിൽ പരം കുട്ടികൾ പ്രവാചാകർ മുഹമ്മദ്‌ നബിയുടെ പേരുകളും വിശേഷങ്ങളും വരച്ചുകൊണ്ട് അറേബ്യൻ വേൾഡ് റികാർഡിൽ ഇടം നേടി അൽ ഹുറൂഫ് ഇന്റർ നാഷണൽ കാലിഗ്രാഫി മത്സരം ശ്രദ്ധേയമായി ശൈഖ് സായിദ് ഇന്റർ നാഷണൽ പീസ് ഫോറവും റിവാഖ് ഔഷകൾച്ചർ സെന്റ്റും മാസ് മീഡിയയും സംയുക്തമായി സംഘടിപ്പിച്ച ലോക അ​റ​ബി​ക് ഭാഷ ദി​നാഘോ​ഷത്തിന്റെ ഭാഗമായാണ് പ്രഥമ അൽ ഹുറൂഫ് ഇന്റർ നാഷണൽ അറബിക് കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചത്.

റിവാഖ് ഔഷകൾച്ചർ സെന്ററിൽ നടന്ന ചടങ്ങിൽ അൽ ഉറൂഫിനുള്ള അറേബ്യൻ വേൾഡ് റികാർഡ് ഉപഹാരം പ്രമുഖ ഇമാറാത്തി ആർട്ടിസ്റ്റ് അബ്ദുള്ള ഗാഫലിയിൽ നിന്നും സംഘടകരായ മുനീർ പാണ്ടിയാല, അനസ് അനസ് റംസാൻ, അഹമ്മദ് വയലിൽ, ശകീർ പുതുക്കൂടി, മുബഷിർ നെല്ലിയുളത്തിൽ, ശമ്മാസ് ടി പിഎന്നിവർ ഏറ്റുവാങ്ങി ചടങ്ങിൽ പ്രമുഖ മൗത് പെയിന്റ് ആർട്ടിസ്റ്റ് ജസ്ഫർ കൊട്ടകൊന്നിന് സ്പെഷ്യൽ ടാലെന്റ്റ് അവർഡും, അൽ ഹുറൂഫ് മീഡിയ മാസ് അവർഡ് മാത്രഭൂമി സീനിയർ എഡിറ്റർ സുരേഷ് വെള്ളിമുറ്റത്തിനും കാലിഗ്രാഫി പുരസ്‌കാരം ഖലീൽ ചംനാടിനും
സമ്മാനിച്ചു.

Continue Reading

Gulf

ലീഡർ കെ.കരുണാകരൻ,പി ടി തോമസ് എന്നിവരെ അനുസ്മരിച്ച് ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി

Published

on

By

കോൺഗ്രസ് സമുന്നത നേതാക്കളായ ലീഡർ കെ.കരുണാകരൻ , പി ടി തോമസ് എന്നിവരുടെ ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചു ദുബായ് ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. റഫീഖ് മട്ടന്നൂരിന്റെ അധ്യക്ഷതിയിൽചേർന്ന ചടങ്ങിൽ വർക്കിങ് പ്രസിഡന്റ്‌ ബി. പവിത്രൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. റിയാസ് ചെന്ത്രാപ്പിന്നി, ബാബുരാജ് കാളിയെത്തിൽ, ബഷീർ നരണിപ്പുഴ, അഷ്‌റഫ്‌ പാലേരി, ഇക്ബാൽ ചെക്കിയാട്, സജി ബേക്കൽ, അരിഷ് അബൂബക്കർ, താജുദ്ധീൻ പൈക്ക, അഹ്‌മദ്‌ അലി, സുധീപ് പയ്യന്നൂർ, സുനിൽ നമ്പ്യാർ, അഡ്വ. സിജോ ഫിലിപ്പ്, ബൈജു സുലൈമാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും പ്രജീഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.

Continue Reading

Gulf

കാ​ന്‍സ​റി​നെ​തി​രെ ഇ​മ്യൂ​ണോ തെ​റ​പ്പി വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് അ​ബൂ​ദ​ബി

Published

on

By

പ​ശ്ചി​മേ​ഷ്യ​യി​ലാ​ദ്യ​മാ​യി കാ​ന്‍സ​റി​നെ​തി​രെ പോ​രാ​ടു​ന്ന​തി​ന് ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ടി ​സെ​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ന്‍സ​ര്‍ ഇ​മ്മ്യൂ​ണോ​തെ​റ​പ്പി​യാ​യ സി.​എ.​ആ​ർ -ടി ​സെ​ല്‍ തെ​റ​പ്പി രോ​ഗി​യി​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് അ​ബൂ​ദ​ബി സ്റ്റെം ​സെ​ല്‍സ് സെ​ന്‍റ​ര്‍ (എ.​ഡി.​എ​സ്.​സി.​സി).

ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​നം ആ​രോ​ഗ്യ​ക​ര​മാ​യ കോ​ശ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന രോ​ഗ​മാ​യ ലു​പ​സ് ബാ​ധി​ച്ച രോ​ഗി​യി​ലാ​ണ് സി.​എ.​ആ​ര്‍-​ടി സെ​ല്‍ തെ​റ​പ്പി ന​ട​ത്തി​യ​ത്. രോ​ഗ​പ്ര​തി​രോ​ധ രോ​ഗ​ങ്ങ​ള്‍ക്കെ​തി​രാ​യ ചി​കി​ത്സ​യി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ലു​പ​സ് രോ​ഗം മൂ​ലം രോ​ഗി​യു​ടെ ത്വ​ക്കി​നും സ​ന്ധി​ക​ള്‍ക്കും ശ്വാ​സ​കോ​ശ​ത്തി​നും ഹൃ​ദ​യ​ത്തി​നും വൃ​ക്ക​ക​ള്‍ക്കും ത​ക​രാ​റു​ണ്ടാ​ക്കു​ക​യും എ​രി​ച്ചി​ലും വേ​ദ​ന​യും അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ക. പ​തി​നാ​യി​രം പേ​രി​ല്‍ 43.7 ശ​ത​മാ​നം പേ​ര്‍ക്ക് ആ​ഗോ​ള​ത​ല​ത്തി​ല്‍ ലു​പ​സ് രോ​ഗ​മു​ണ്ടെ​ന്നും പ​ശ്ചി​മേ​ഷ്യ​യി​ല്‍ ഇ​തു സാ​ധാ​ര​ണ​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. പ​ത്തു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഈ ​രോ​ഗം നേ​രി​ടു​ന്ന അ​റു​പ​തു​കാ​രി​യി​ലാ​ണ് സി.​എ.​ആ​ർ -ടി ​സെ​ൽ തെ​റ​പ്പി ന​ട​ത്തി​യ​ത്.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.