Use your ← → (arrow) keys to browse
ദുബായ് ∙ വീസ കാലാവധി കഴിഞ്ഞു രാജ്യത്തു തുടരുന്നവർ നാട്ടിലേക്ക് മടങ്ങുമ്പോൾ പിഴയ്ക്കു പുറമെ എക്സിറ്റ് പെർമിറ്റോ ഔട്ട്പാസോ നേടിയിരിക്കണം. വീസ കാലാവധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 ദിർഹമാണ് പിഴ. തുക അടയ്ക്കുന്നതിനു പുറമെയാണ് എക്സിറ്റ് പെർമിറ്റ് എടുക്കണമെന്ന നിബന്ധന. പാസ്പോർട്ട് സൈസ് ചിത്രം, പാസ്പോർട്ട് പകർപ്പ്, എൻട്രി അല്ലെങ്കിൽ റസിഡൻസ് വീസ എന്നിവയാണ് എക്സിറ്റ് പെർമിറ്റിന് ആവശ്യമായ രേഖകൾ. എക്സിറ്റ് പെർമിറ്റ് നേടാൻ 350 ദിർഹമാണ് നിരക്ക്. ഇത് ക്രെഡിറ്റ് കാർഡ് വഴി ഓൺലൈനായി മാത്രമേ അടയ്ക്കാനാകൂ.”
“അപേക്ഷാ ഫീസ് 200 ദിർഹം, ഇലക്ട്രോണിക് സർവീസ് ഫീസ് 150 എന്നിങ്ങനെയാണ് ചെലവ്. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ താമസിക്കുന്നവർ ടൈപ്പിങ് സെന്റർ വഴി എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കണം. ദുബായിൽ താമസിക്കുന്നവർ ആമർ സെന്ററുമായി ബന്ധപ്പെടണം.
സ്വന്തമായി യൂസർ ഐഡി ഉപയോഗിച്ചു വെബ്സൈറ്റിലൂടെ വേണം അപേക്ഷ നൽകാൻ. വെബ്സൈറ്റിൽ ആവശ്യമായ സർവീസ് തിരഞ്ഞെടുക്കുക. ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക. ഡോക്യുമെന്റുകൾ ഓൺലൈനായി തന്നെ വെരിഫൈ ചെയ്യുക. കുടിശികയുള്ള ഫീസുകൾ അടയ്ക്കുക. അപേക്ഷ സമർപ്പിക്കുക. പെട്ടെന്നു തന്നെ എക്സിറ്റ് പെർമിറ്റ് ലഭിക്കും.