Gulf

‘മൊൻ ന്ത’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു‌ കേരളത്തിൻ്റെ പല ജില്ലകളിലും അതിശക്ത മഴ

Published

on

തിരുവനന്തപുരം∙ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്.

അതിതീവ്ര ന്യൂനമർദം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോടു ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും മുകളിലായി ‘മൊൻ ന്ത’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു‌. തുടർന്ന്, വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 28നു രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 28നു വൈകുന്നേരമോ രാത്രിയോ ആന്ധ്രപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗത്തിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version