Gulf

മൂന്ന് മാസത്തിനിടെ ദുബൈ വിമാനത്താവളത്തില്‍ പിടികൂടിയത് 366 വ്യാജ പാസ്പോര്‍ട്ടുകള്‍

Published

on

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 366 പേരെ വ്യാജ പാസ്പോര്‍ട്ടുമായി പിടികൂടിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പിടിയിലായവരുടെ എണ്ണത്തില്‍ നിന്നും ചെറിയ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായത്.

അ​ജ്മാ​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം;  ട്രാ​ഫി​ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് പൊലീസ്

അജ്മാന്‍: അജ്മാന്‍ ശൈഖ് റാഷിദ് ബിന്‍ സഈദ് റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി അറിയിച്ച് അജ്മാന്‍ പൊലീസ് ജനറല്‍ കമാന്‍ഡ്. റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ജൂണ്‍ രണ്ടു മുതലാണ് നിയന്ത്രണം ആരംഭിക്കുക.

അ​ജ്മാ​ന്‍ പോ​ര്‍ട്ട്‌, അ​ജ്മാ​ന്‍ സി​റ്റി സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ശൈ​ഖ് റാഷി​ദ് ബി​ൻ സ​ഈ​ദ് റോ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്തെ വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ട​ച്ചി​ടു​ന്ന സ്ഥ​ല​ത്തെ ട്രാ​ഫി​ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ജ്മാ​ൻ പൊ​ലീ​സ് ഡ്രൈ​വ​ർ​മാ​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version