മലയാളി സമ്പന്നരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ലുലു ഗ്രൂപ്പ് സ്ഥാപകനായ എംഎ യൂസഫലി. തൊട്ട് പിന്നാലെ ആരൊക്കെയാണ്. ഫോബ്സിന്‍റെ ഇന്ത്യ റിച്ച് ലിസ്റ്റ് 2024 പ്രകാരം ആദ്യ 100 പേരില്‍ ആറു മലയാളികളാണ് ഉള്ളത്. ഇതില്‍ കൂടുതല്‍ പേരും വരുന്നത് തൃശൂരില്‍ നിന്നും. പട്ടികയില്‍ ഉള്‍പ്പെട്ട മലയാളി സമ്പന്നരെയും അവരുടെ സമ്പത്തും എത്രയെന്ന് നോക്കാം.
ഫോബ്സ് ഇന്ത്യ റിച്ച് ലിസ്റ്റ് 2024 പ്രകാരം ഇന്ത്യന്‍ സമ്പന്നരില്‍ മുന്നിലുള്ള മലയാളി എംഎ യൂസഫലി തന്നെയാണ്. 740 കോടി ഡോളറാണ് (61,420 കോടി രൂപ) അദ്ദേഹത്തിന്‍റെ ആസ്തി. അതേസമയം, റിയല്‍ ടൈം ആസ്തിയില്‍ കുറച്ച് കുറവുണ്ട്. 670 കോടി ഡോളറാണ് അദ്ദേഹത്തിന്‍റെ നിലവിലെ ആസ്തി മൂല്യം. ഇന്ത്യന്‍ സമ്പന്നരില്‍ 39-ാം സ്ഥാനമാണ് അദ്ദേഹത്തിന്.
കല്യണ്‍ ഗ്രൂപ്പിന്‍റെ ടിഎസ് കല്യാണ രാമനാണ് മലയാളി സമ്പന്നരില്‍ രണ്ടാമത്. 538 കോടി ഡോളറാണ് (44,654 കോടി രൂപ) അദ്ദേഹത്തിന്‍റെ ആസ്തി. റിയല്‍ടൈം ആസ്തി പ്രകാരം 500 കോടി ഡോളര്‍. ഇന്ത്യന്‍ സമ്പന്നരില്‍ അറുപതാമനാണ് അദ്ദേഹം.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് ഫോബ്സ് സമ്പന്ന പട്ടികയിലെ മൂന്നാമത്തെ മലയാളി. 435 കോടി ഡോളറാണ് (36,105 കോടി രൂപ) അദ്ദേഹത്തിന്‍റെ ആസ്തി. സമ്പന്നരായ ഇന്ത്യക്കാരില്‍ 72-ാം സ്ഥാനമാണ് അദ്ദേഹത്തിന്. 410 കോടി ഡോളര്‍ റിയല്‍ടൈം ആസ്തിയുള്ള അദ്ദേഹം ലോക സമ്പന്നരില്‍ 827 മാതാണ്.
ജെംസ് എഡ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയാണ് ഇന്ത്യന്‍ സമ്പന്നരില്‍ നാലാമത്. 350 കോടി ഡോളറാണ് (29,050 കോടി രൂപ) സണ്ണി വര്‍ക്കിയുടെ ആസ്തി. ലോകത്തെ ഏറ്റവും വലിയ K-12 സ്കൂള്‍ ശ്രംഖല നയിക്കന്ന സണ്ണി വര്‍ക്കിയുടെ റിയല്‍ടൈം ആസ്തി 400 കോടി ഡോളറാണ്. ഇന്ത്യന്‍ സമ്പന്നരില്‍ 95-ാമതാണ് അദ്ദേഹം.
ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് പട്ടികയിലെ അഞ്ചാമന്. 340 കോടി ഡോളറാണ് (28,220 കോടി രൂപ) അദ്ദേഹത്തിന്‍റെ ആസ്തി. ഇന്ത്യന്‍ സമ്പന്നരില്‍ 97 –ാം സ്ഥാനം.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് ഇന്ത്യന്‍ സമ്പന്ന പട്ടികയില്‍ 98–മാതാണ്. 337 കോടി ഡോളര്‍ (27,971 കോടി രൂപ) ആസ്തിയോടെ മലയാളി സമ്പന്നരില്‍ ആറാമന്‍. 330 കോടി ഡോളറാണ് റിയല്‍ടൈം ആസ്തി.
ജോര്‍ജ് ജേക്കബ്, ജോര്‍ജ് തോമസ്, സാറ ജോര്‍ജ്, ജോര്‍ജ് അലക്സാണ്ടര്‍ എന്നിവരടങ്ങുന്ന മുത്തൂറ്റ് കുടുംബത്തിന് 780 കോടി ഡോളറാണ് (64,740 കോടി രൂപ) ആസ്തി. ഇന്ത്യന്‍ സമ്പന്നരില്‍ 37-മതാണ് മുത്തൂറ്റ് കുടുംബം