Connect with us

Gulf

മലയാളത്തിൻ്റെ സ്വന്തം ഭാവഗായകൻപി ജയചന്ദ്രന്‍ അന്തരിച്ചു

Published

on

മലയാളത്തിൻ്റെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. ആറു പതിറ്റാണ്ടോളം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ശബ്ദമാണ് നിലച്ചിരിക്കുന്നത്. തൃശ്ശൂര്‍ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാവഗായകന്‍ എന്ന് സംഗീത പ്രേമികള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന ജയചന്ദ്രന്‍ സിനിമകള്‍ക്ക് പുറമെ ലളിതഗാനത്തിലും ഭക്തിഗാന ത്തിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംഗീത ലോകത്തിന് തീരാനഷ്്ടമാണ് പി ജയചന്ദ്രന്റെ വേർപാട് .

1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്താണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. ഗായകൻ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ വഴിയാണ്ജയചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്. 1965ൽ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന പടത്തില്‍ പി ഭാസ്കരന്റെ രചനയായ ‘ഒരുമുല്ലപ്പൂമാലയുമായ് ‘എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി. ആ ചിത്രം പുറത്തുവരുന്നതിനു മുന്നേ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടിയ രണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം സംഗീത സംവിധായകന്‍ ജി ദേവരാജന്‍ പി ഭാസ്കരന്റെ രചനയായ ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ‘കളിത്തോഴന്‍’ എന്ന ചിത്രത്തിനായി പാടിച്ചു. ഈ ചിത്രം 1967ല്‍ പുറത്തുവരികയും ​ഗാനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

പിന്നീട് അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം , പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ തുടങ്ങി ഒട്ടവനധി ​മനോഹര ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിന്‍റെ സ്വരം, സിനിമകളില്‍ മാത്രമല്ല ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍റെ ​ഗാനങ്ങൾ ശ്രദ്ധനേടി. 2008ല്‍ എ. ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ ‘ADA..എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അല്‍ക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ടാണ് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്ത് എത്തുന്നത്. ദേശീയ പുരസ്കാരവും 5തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും മികച്ച പിന്നണി ഗായകനുള്ള തമിഴ് നാട് സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന്; ഷാർജ ഇന്ത്യൻ അസോസിയേഷൻ കേന്ത്ര മന്ത്രിക്ക് മെമ്മോറാണ്ടം നൽകി

Published

on

By

യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​ന്ത്യ​ൻ ക​സ്റ്റം​സി​ന് കൈ​മാ​റ​ണ​മെ​ന്ന നി​ർ​ദേ​ശം പ്ര​വാ​സി​ക​ളെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക കേ​ന്ദ്ര​മ​ന്ത്രി ജ​യ​ശ​ങ്ക​റി​നെ അ​റി​യി​ച്ച്​ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ. പ്ര​സി​ഡ​ന്റ് നി​സാ​ർ ത​ള​ങ്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​സോ​സി​യേ​ഷ​ൻ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്​ ഒ​ഡി​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്​ ച​ട​ങ്ങി​നി​ടെ മ​ന്ത്രി ജ​യ​ശ​ങ്ക​റി​നെ പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക അ​റി​യി​ച്ച​ത്. പ്ര​വാ​സി​ക​ളു​ടെ യാ​ത്ര സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ നേ​ര​ത്തേ ക​സ്റ്റം​സി​നെ അ​റി​യി​ക്ക​ണ​മെ​ന്ന പു​തി​യ കേ​ന്ദ്ര​നി​യ​മ​ത്തി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ ഉ​ന്ന​യി​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ മ​ന്ത്രി ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ച​താ​യി അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​ന്ത്യ​ൻ ക​സ്റ്റം​സി​ന് കൈ​മാ​റ​ണ​മെ​ന്ന നി​ർ​ദേ​ശം ഏ​പ്രി​ൽ ഒ​ന്നു മു​ത​ലാ​ണ് ച​ട്ടം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്. നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്ക് ക​ന​ത്ത പി​ഴ ചു​മ​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. ജ​നു​വ​രി 10ന​കം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഇ​ൻ​ഡ​യ​റ​ക്ട് ടാ​ക്സ​സ് ആ​ൻ​ഡ് ക​സ്റ്റം​സ് പു​റ​ത്തി​റ​ക്കി​യ നോ​ട്ടീ​സി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു

Continue Reading

Gulf

ദുബായിൽ ആരോഗ്യ ഇൻഷുറൻസിനായി 20 ശതമാനം വരെ അധിക തുക നൽകേണ്ടിവരും,എന്നാൽ ഡെൻ്റൽ, മാനസിക ആരോഗ്യ,അവയവം മാറ്റിവയ്ക്കൽ, ഡയാലിസിസ് പരിരക്ഷ കൂടി ലഭിക്കും.

Published

on

By

ദുബായ് നിവാസികൾക്കും കമ്പനികൾക്കും അവരുടെ ആരോഗ്യ ഇൻഷുറൻസിനായി 20 ശതമാനം വരെ അധിക തുക നൽകേണ്ടിവരും,എന്നാൽ ഇൻഷുറർമാർ പുതിയ നവീകരിച്ച പാക്കേജുകളിൽ ഡെൻ്റൽ, സൈക്യാട്രിക്, അവയവം മാറ്റിവയ്ക്കൽ, ഡയാലിസിസ് തുടങ്ങിയ ചില പ്രധാന ആനുകൂല്യങ്ങൾ ചേർത്തിട്ടുണ്ട്.

ഈ ആനുകൂല്യങ്ങൾ പോളിസി വാങ്ങുന്നവർക്ക് “ആരോഗ്യ ഇൻഷുറൻസ് കൂടുതൽ സമഗ്രമാക്കുന്നു” എന്ന് വ്യവസായ എക്സിക്യൂട്ടീവുകൾ നിർദ്ദേശിക്കുന്നു.

ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിലെ ആനുകൂല്യങ്ങളുടെ പട്ടികയിൽ അധിക ആനുകൂല്യങ്ങളും പരിഷ്‌ക്കരണങ്ങളും നിർബന്ധമാക്കുന്ന സമീപകാല റെഗുലേറ്ററി അപ്‌ഡേറ്റുകളുടെ പശ്ചാത്തലത്തിൽ, ഈ പുതിയ ചെലവുകളും ആനുകൂല്യങ്ങളും 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.

 

Continue Reading

Gulf

ഭിന്നശേഷി കുട്ടികളുടെ യാത്രക്കയി ഗൈഡുകളെ ഒരുക്കാൻ എമിറേറ്റ്സ് എയർലൈൻസ്

Published

on

By

ഓട്ടിസവും സെൻസറി അവസ്ഥകളും ഉള്ള യാത്രക്കാർക്ക് കൂടുതൽ ആക്സസ് ചെയ്യാവുന്ന യാത്ര ഉറപ്പാക്കുന്നതിന് പുതിയ മാനദണ്ഡങ്ങളും സേവനങ്ങളും അവതരിപ്പിക്കുമെന്ന് എമിറേറ്റ്സ് ഇന്ന് 2025 ജനുവരി 8 ന് പ്രഖ്യാപിച്ചു.
ഓട്ടിസവും സെൻസറി അവസ്ഥകളും ഉള്ള യാത്രക്കാർ അഭിമുഖീകരിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാനും അവരുടെ ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുയോജ്യമായത് ആസൂത്രണം ചെയ്യാനും ഗൈഡുകളെ ലഭ്യമാക്കുന്ന സംവിധാനമാണിത്. ഇതിനായി 30,000-ലധികം എമിറേറ്റ്സ് ക്യാബിൻ ക്രൂവും ഗ്രൗണ്ട് സ്റ്റാഫും ഓട്ടിസവും സെൻസറി സെൻസിറ്റിവിറ്റിയും ഉള്ള യാത്രക്കാർക്ക് ആവശ്യമായ പരിശീലനം പൂർത്തിയാക്കിയാൽ വരും മാസങ്ങളിൽ ഇൻ്റർനാഷണൽ ബോർഡ് ഓഫ് ക്രെഡൻഷ്യലിംഗ് ആന്റ് കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ സ്റ്റാൻഡേർഡ്‌സ് (IBCCES) എയർലൈനിന് സർട്ടിഫിക്കേഷൻ നൽകും.

ദുബായിലെ ലൊക്കേഷനുകളിലുടനീളം സൗകര്യ ഓഡിറ്റുകളും വിമാനത്തിൻ്റെ അനുഭവവും, ശബ്ദ‌ നിലകൾ, ലൈറ്റിംഗ്, സാധ്യതയുള്ള കാഴ്ചകൾ, മണം എന്നിവ പോലുള്ള പൊതു ഇടങ്ങളിലെ സെൻസറി ഇൻപുട്ടുകൾ അളന്നുകൊണ്ടാണ് ഈ സംവിധാനം ഒരുക്കുന്നതെന്ന് എമിറേറ്റ്സ് പറഞ്ഞു.
കാഴ്ചകൾ, മണം എന്നിവ പോലുള്ള പൊതു ഇടങ്ങളിലെ സെൻസറി ഇൻപുട്ടുകൾ അളന്നുകൊണ്ടാണ് ഈ സംവിധാനം ഒരുക്കുന്നതെന്ന് എമിറേറ്റ്സ് പറഞ്ഞു.എമിറേറ്റ്സ് ഔദ്യോഗികമായി ലോകത്തിലെ ആദ്യത്തെ ഓട്ടിസം സർട്ടിഫൈഡ് എയർലൈനായി മാറുന്ന സാഹചര്യത്തിലാണ് പുതിയ മാനദണ്ഡങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നത്.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.