ഷാജൻ സ്കറിയയെ മർദിച്ച ശേഷം ബംഗളൂരുവിലേക്ക് കടന്ന പ്രതികളെ തൊടുപുഴ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വ്യക്തിവൈരാഗ്യമാണ് മർദനത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
നടക്കുന്നത് സിപിഎം വേട്ടയാടലാണെന്ന് ഷാജൻ സ്കറിയ പ്രതികരിച്ചു.ന്നെ കൊല്ലാന്‍ ബോധപൂര്‍വം നടന്ന ശ്രമമാണ് ആക്രമണമെന്ന് ഷാജന്‍ സ്‌കറിയ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ സ്‌കറിയ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്നെ നിയമപരമായി നേരിടാന്‍ സാധിക്കാത്തവര്‍ കായികമായി നേരിടാന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്നാണ് ഷാജന്‍ വ്യക്തമാക്കിയത്. തൊടുപുഴയില്‍ അക്രമികള്‍ എത്തിയത് തന്നെ കൊല്ലണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ ആയിരുന്നു. അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അടങ്ങിയ സംഘമാണ് വധിക്കാന്‍ ശ്രമിച്ചത്. മാത്യുസ് കൊല്ലപ്പള്ളി, ഷിയാസ് എന്നിവര്‍ അടങ്ങിയ സംഘത്തെ തിരിച്ചറിഞ്ഞിരുന്നു. മറ്റുള്ളവരെയും താന്‍ തിരിച്ചറിഞ്ഞു. അക്രമികള്‍ ശ്രമിച്ചത് വാഹനത്തില്‍ നിന്നും പിടിച്ചിറക്കി കൊലപ്പെടുത്തുക എന്നതായരുന്നു. അതിനുള്ള ഒരുക്കത്തോടെയാണ് അവര്‍ എത്തിയത്. അല്‍പ്പം കൂടി വൈകിയിരുന്നുവെങ്കില്‍ തന്റെ ജീവന്‍ പോകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു.- ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹത്തിൽ പങ്കെടുത്തശേഷം മടങ്ങി വരവേ തൊടുപുഴ മങ്ങാട്ടുകവലയിൽ കാർ തടഞ്ഞാണ് പ്രതികൾ ഷാജനെ ക്രൂരമായി മർദിച്ചത്. മർദനത്തിന് ശേഷം പ്രതികൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളെ തൊടുപുഴ സ്റ്റേഷനിൽ എത്തിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തും.
