വാഷിങ്ടൻ ∙ പ്രമുഖ യുഎസ് ടെലിവിഷൻ അവതാരകയും മാധ്യമപ്രവർത്തകയുമായ ബാർബറ വാൾട്ടേഴ്സ് (93) അന്തരിച്ചു. അഭിമുഖങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യമാണ് ബാർബറയെ ലോകപ്രശസ്തയാക്കിയത്. വാൾട്ടേഴ്സ് അഭിമുഖം നടത്തിയവരിൽ ലോകനേതാക്കളുടെ നീണ്ടനിര തന്നെയുണ്ട്. ഇതിൽ ഫിദൽ കാസ്ട്രോ, സദ്ദാം ഹുസൈൻ, മാർഗരറ്റ് താച്ചർ, യുഎസ് പ്രസിഡന്റുമാർ എന്നിവർ ഉൾപ്പെടുന്നു. റിച്ചാർഡ് നിക്സൺ മുതൽ ഇങ്ങോട്ടുള്ള എല്ലാ യുഎസ് പ്രസിഡന്റുമാരുമായും പ്രഥമ വനിതകളുമായും ബാർബറ അഭിമുഖം നടത്തിയിട്ടുണ്ട്.