Connect with us

Gulf

പൊതുമാപ്പിൽ നാട്ടിലേക്ക് പോകുന്നവർക്ക് വിലക്കില്ല; വീണ്ടും യു എ ഇയിലേക്ക് തിരിച്ചു വരാം

Published

on

പൊതുമാപ്പിന് അടുത്തമാസം ഒന്നുമുതൽ അപേക്ഷിക്കാം.അപേക്ഷിക്കേണ്ടത് ഗവ. അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴി

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് ആജീവനാന്ത വിലക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐ‍ഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. നിയമപരമായ വീസയിൽ എപ്പോൾ വേണമെങ്കിലും യുഎഇയിലേക്കു തിരിച്ചു വരാം. പല ജിസിസി രാജ്യങ്ങളിലും വീസ നിയമം ലംഘിച്ച് പൊതുമാപ്പിൽ രാജ്യം വിട്ടാൽ പിന്നീട് തിരിച്ചുവരാനാകില്ല. കഴിഞ്ഞ പൊതുമാപ്പിന് യുഎഇ നിശ്ചിത കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

താമസവീസ നിയമം ലംഘിച്ചവർക്ക് പിഴയും നിയമ നടപടികളും പൂർണമായി ഒഴിവാക്കിയാണ് പൊതുമാപ്പ് അനുവദിക്കുന്നത്. വീസ രേഖകൾ നിയമപരമാക്കിയാൽ രാജ്യത്തു തുടരാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വീസ നിയമ ലംഘകർ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താൻ പ്രചാരണ പരിപാടികൾ നടത്തണമെന്ന് ഇമിഗ്രേഷൻ അഡ്വൈസർമാർക്കും സോഷ്യൽ വർക്കർമാർക്കും ഐസിപി നിർദേശം നൽകി. ഭാവിയിൽ ഒരു തരത്തിലുമുള്ള വിലക്ക് നേരിടില്ലെന്ന ഉറപ്പ് അനധികൃത താമസക്കാർക്ക് നൽകണമെന്നും നിർദേശത്തിലുണ്ട്.

പുതിയ താമസ വീസയോ ജോലിക്കുള്ള ഓഫർ ലെറ്ററോ ഉണ്ടെങ്കിൽ പൊതുമാപ്പിൽ രാജ്യം വിട്ടവർക്ക് തിരിച്ചുവരാം. പൊതുമാപ്പിലൂടെ രേഖകൾ നിയമാനുസൃതമാക്കുമ്പോൾ തന്നെ റസിഡൻസി വീസയ്ക്ക് അപേക്ഷിക്കാം. പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടികൾക്ക് മുൻ വർഷങ്ങളിലേതു പോലെ ടെന്റുകളോ മറ്റു കേന്ദ്രങ്ങളോ  പ്രത്യേകമായി ഒരുക്കില്ല, പകരം ടൈപ്പിങ് സെന്ററുകൾ വഴിയാണ് നടപടികൾ പൂർത്തിയാക്കുക. ടൈപ്പിങ് സെന്ററുകളുമായി സെപ്റ്റംബർ മുതൽ ബന്ധപ്പെടാം. ജനങ്ങൾക്ക് എളുപ്പം ബന്ധപ്പെടാവുന്ന കേന്ദ്രങ്ങൾ എന്ന നിലയിലാണ് സർക്കാർ അംഗീകൃത ടൈപ്പിങ് സെന്ററുകളെ ചുമതല ഏൽപ്പിച്ചത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്കായി പുതിയ ‘ആപ്പ്’ അവതരിപ്പിച്ച് കസ്റ്റംസ് ഓൺലൈൻ ഡെസ്ക്

Published

on

By

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായി ദുബായ് കസ്റ്റംസ് അറിയിച്ചു. വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന പരിശോധനാ ഉപകരണങ്ങൾ അധികമായി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്.

ഡിസംബർ 13നും 31നും ഇടയിൽ 5.2 ദശലക്ഷത്തിലധികം യാത്രക്കാരെ പ്രതീക്ഷിക്കുന്ന ശൈത്യകാല അവധിക്കാലം ആരംഭിക്കുന്നതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്ന് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ട് (DXB) അധികൃതർ  നേരത്തെ പറഞ്ഞിരുന്നു. പ്രതിദിനം ശരാശരി 274,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 20 മുതൽ 22 വരെയുള്ള വാരാന്ത്യത്തിൽ 880,000 യാത്രക്കാർ വിമാനത്താവളം വഴി കടന്നുപോകുമെന്ന് കണക്കാക്കപ്പെടുന്നു.

യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ദുബായ് കസ്റ്റംസ് വിപുലമായ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിക്കുകയും തിരക്കേറിയ അവധിക്കാല യാത്രാ സീസൺ പരിഗണിച്ച് ഇൻസ്പെക്ഷൻ ഓഫിസർമാരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അവധിദിനങ്ങളും ആഘോഷങ്ങളും പോലുള്ള തിരക്കേറിയ യാത്രാ സീസണുകളിൽ ഏറ്റവും ഉയർന്ന സുരക്ഷയും കാര്യക്ഷമതയും നിലനിർത്തിക്കൊണ്ട് സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്ന കാര്യക്ഷമമായ സമീപനമാണ് കസ്‌റ്റംസ് സ്വീകരിക്കുന്നതെന്ന് ദുബായ് കസ്‌റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ആക്ട‌ിങ് ഡയറക്‌ടർ ഖാലിദ് അഹമ്മദ് ഖൗരി പറഞ്ഞു.

Continue Reading

Gulf

കാലാവസ്ഥ: ദുബായിലും റാസൽഖൈമയിലും മഴ, യുഎഇയിലുടനീളം ഭാഗികമായി മേഘാവൃതമാണ്

Published

on

By

വൈകുന്നേരം റാസൽഖൈമയിലും ദുബായിലും ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ പെയ്തു. യുഎഇയുടെ ചില കിഴക്കൻ പ്രദേശങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ആംബർ അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തുടനീളം തണുത്ത താപനിലയും സുഖകരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നു. ദെയ്‌റ, ബർ ദുബായ്, അൽ കരാമ എന്നിവിടങ്ങളിൽ നേരിയ മഴയാണ് റിപ്പോർട്ട് ചെയ്തത്.

രാജ്യത്തുടനീളം കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും, പൊടി നിറഞ്ഞ അന്തരീക്ഷം ഇടയ്ക്കിടെ ദൃശ്യപരതയെ ബാധിക്കും.

രാത്രിയാകുമ്പോൾ, പ്രത്യേകിച്ച് ദ്വീപുകളിലും ചില വടക്കൻ, കിഴക്കൻ, തീരപ്രദേശങ്ങളിലും നേരിയ മഴ പെയ്യാനുള്ള സാധ്യത വർദ്ധിക്കുന്നു.

നിലവിൽ താപനില 22 ഡിഗ്രി സെൽഷ്യസാണ്, അതേസമയം ആന്തരിക പ്രദേശങ്ങൾ ഏകദേശം 23 ഡിഗ്രി സെൽഷ്യസാണ്. ഒറ്റരാത്രികൊണ്ട് താപനില കുറയുമെന്ന് പ്രതീക്ഷിക്കുക, ദ്വീപുകളിലും തീരപ്രദേശങ്ങളിലും ഏകദേശം 18 ഡിഗ്രി സെൽഷ്യസിലും ആന്തരിക പ്രദേശങ്ങളിൽ ഏകദേശം 14 ഡിഗ്രി സെൽഷ്യസിലും എത്താം.

നിങ്ങൾ വെളിയിൽ ഇരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ലൈറ്റ് ജാക്കറ്റ് ധരിക്കുന്നത് നല്ലതാണ്.

ഈർപ്പത്തിൻ്റെ അളവ് ഉയർന്നതാണ്, 65 ശതമാനം മുതൽ 85 ശതമാനം വരെ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് നേരിയതോ മിതമായതോ ആണ്, മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ എത്തുന്നു, തുറന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ കഴിയും.

അറേബ്യൻ ഗൾഫ് പ്രക്ഷുബ്ധവും മിതമായതുമായ കടൽ അവസ്ഥയാണ് അനുഭവപ്പെടുന്നത്, അതേസമയം ഒമാൻ കടൽ നേരിയതോ മിതമായതോ ആയി തുടരുന്നു.

Continue Reading

Gulf

യുഎഇയില്‍ പുതുതായി നടപ്പാക്കിയ ബസ് ഓണ്‍ ഡിമാന്‍ഡിന്‍റെ നിരക്ക് കുറച്ചു

Published

on

By

യുഎഇയില്‍ പുതുതായി നടപ്പാക്കിയ ബസ് ഓണ്‍ ഡിമാന്‍ഡിന്‍റെ നിരക്ക് കുറച്ചു. ബിസിനസ് ബേ മേഖലയിലെ നിരക്കാണ് കുറച്ചത്. ബിസിനസ് ബേ മേഖലയിൽ ബസ് ഓൺ ഡിമാൻഡിന് ആവശ്യക്കാർ ഏറിയതിനാൽ അഞ്ച് ദിർഹത്തിൽനിന്ന് രണ്ട് ദിർഹമായാണ് ചാർജ് കുറച്ചത്. നിരക്ക് കുറച്ചതോടെ ബിസിനസ് ബേയിലെ ഗതാഗതകുരുക്കിനും പരിഹാരമാകും. താമസക്കാരെയും വിനോദസഞ്ചാരികളെയും പൊതുഗതാഗതത്തിന്‍റെ ഭാഗമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി ഡയറക്ടർ ആദൽ ഷഖ്രി അറിയിച്ചു. കൂടാതെ, പൊതുഗതാഗതമേഖലയെ കൂടുതൽ ആളുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിനും കൂടിയാണ് യാത്രാ നിരക്ക് കുറച്ചത്. ബിസിനസ് ബേയ്ക്ക് പിന്നാലെ പത്ത് പ്രദേശങ്ങളില്‍ കൂടി ഈ സേവനം വ്യാപിപ്പിക്കും. അടുത്തവർഷം പകുതിയോടെ 41 ബസുകളുമായി കൂടുതൽ മേഖലയിൽ ബസ് ഓൺ ഡിമാൻഡ് എത്തുമെന്നും ആദൽ ഷഖ്രി പറഞ്ഞു. സ്വന്തം വാഹനത്തിൽ വരുന്നവർ പോലും ബസ് ഓൺ ഡിമാൻഡിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായ് ബസ് ഓൺ ഡിമാൻഡ് ആപ്ലിക്കേഷൻ വഴിയാണ് വാഹനം ബുക്ക് ചെയ്യേണ്ടത്. ഒരേ ദിശയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ബസ് ഓണ്‍ ഡിമാന്‍ഡ് ഉപകാരപ്പെടും. സ്മാർട് ആപ്ലിക്കേഷൻ വഴിയാണ് ബുക്ക് ചെയ്യാനാകുക. Citylink Shuttle, DrivenBus,Fluxx Daily എന്നീ സ്മാർട് ആപ്പുകൾ ഉപയോഗിക്കാം. ഒരു കാറില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളെക്കാള്‍ അധികം ഉണ്ടെങ്കിൽ മിനി ബസിൽ ഒരുമിച്ച് യാത്ര ചെയ്യാം.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.