പെട്രോൾ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാമെന്ന സർക്കാർ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.പമ്പുകളിൽ പൊതുടോയ്ലറ്റ് ബോർഡ് വെച്ച നടപടിയ്ക്കെതിരേ പെട്രോളിയം ട്രേഡേഴ്സ് വെൽഫയർ ആൻഡ് ലീഗൽ സർവീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പര…
സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും ഹർജിക്കാരുടെ സ്ഥാപനങ്ങളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കണം എന്ന് നിർബന്ധിക്കരുത് എന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാകി. സ്വച്ഛ് ഭാരത് മിഷൻ പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഹാജരാക്കാൻ കോടതി നേരത്തെ തിരുവനന്തപുരം നഗരസഭയോട് നിർദ്ദേശിച്ചിരുന്നു. ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങൾക്കായി തങ്ങളുടെ സ്ഥാപനങ്ങളിൽ പരിപാലിക്കുന്ന സ്വകാര്യ ശുചിമുറികൾ പൊതുജനങ്ങൾക്കായി തുറന്നുനൽകാൻ നിർബന്ധിക്കപ്പെടുന്നു എന്ന് ഹർജിക്കാർ വാദിച്ചു. ശുചിമുറികൾ പൊതു ശുചിമുറികളാണ് എന്ന ധാരണ നൽകുന്നതിന് തിരുവനന്തപുരം നഗരസഭയും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ചില പമ്പുകളിൽ പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.