Connect with us

Gulf

പാസ്പോർട്ട് കൗണ്ടറും സ്മാർട്ട്‌ ഗേറ്റും ഇല്ല :വിമാനത്താവളത്തിലൂടെ നടന്നാൽ ഇമിഗ്രേഷൻ പൂർത്തിയാകാം

Published

on

യാത്ര രേഖകൾ പാസ്പോർട്ട് കൗണ്ടറുകളിൽ കാണിക്കാതെയും സ്മാർട്ട്‌ ഗേറ്റ് നടപടികൾ നടത്താതെയും വിമാനത്താവളത്തിലൂടെ ഒന്നു നടന്നാൽ മാത്രം ഇമിഗ്രേഷൻ- യാത്രാ നടപടി പൂർത്തിയാവുന്ന സംവിധാനം ദുബായിൽ വരുന്നു.ലോകത്തെ ഏറ്റവും മികച്ച മോഡേൺ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് രാജ്യാന്തര എയർപോർട്ടിൽ നടപ്പിലാവുന്ന ഈ സാങ്കേതിക പരിഷ്കരണം സിമ് ലസ് ട്രാവൽ ഫ്ലാറ്റ്ഫോം എന്ന പേരിലാണ് അറിയപ്പെടുക.യാത്രകാർ എയർപോർട്ടിലൂടെ നടന്ന് പോകുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഫേഷ്യൽ റെക്കഗനിഷൻ ക്യാമറകൾ ഉപയോഗിച്ച് യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുകയും സിസ്റ്റത്തിലെ ബയോമെട്രിക് രേഖകയും യാത്രക്കാരുടെ മുഖവും ഒന്നാണെന്ന് സ്ഥിരീകരിച്ചുകൊണ്ടാണ് യാത്രാ നടപടി സാധ്യമാകുന്നത്.

 

ജൈറ്റെക്സ് ഗ്ലോബലിലെ ജി ഡി ആർ എഫ് എ സ്റ്റാൻഡിൽ സന്ദർശനം നടത്തിയ Sheikh Nahyan bin Mubarak Al Nahyan ന് ഉദ്യോഗസ്ഥർ സേവനങ്ങളെ പരിചയപ്പെടുത്തുന്നു

ദുബായിൽ നടന്ന വരുന്ന ജൈറ്റെക്സ് ഗ്ലോബലിൽ ദുബായ് ഇമിഗ്രേഷൻ വകുപ്പാണ് ഈ പുതിയ സംവിധാനം പരിചയപ്പെടുത്തുന്നത്.ഈ യാത്ര നടപടി സാധ്യമാക്കാൻ ദുബായിലെ വിമാനത്താവളങ്ങൾ ഉടനീളം മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എഐ ക്യാമറകൾ സ്ഥാപിക്കും. ഇതിലൂടെ യാത്രക്കാരുടെ ഫോട്ടോ എടുക്കുകയും അയാളുടെ രേഖകളുമായി സിസ്റ്റം താരതമ്യം ചെയ്യുകയും ചെയ്യുമെന്ന് ജിഡിആർഎഫ്എ ദുബായ് സ്മാർട്ട്‌ സേവനങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ലഫ്: കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി പറഞ്ഞു

പാസ്‌പോർട്ട് നിയന്ത്രണത്തിൽ കൗണ്ടറുകളോ സ്റ്റേഷനുകളോ ഗേറ്റുകളോ ഇമിഗ്രേഷൻ ഓഫീസർമാരോ ഉണ്ടാകില്ല – യാത്രക്കാർക്ക് ഒരു രേഖകളും കാണിക്കാതെ കടന്നുപോകാം.ഇതിലൂടെ സ്മാർട്ട്‌ ഗേറ്റുകളും പാസ്‌പോർട്ട് ഇടനാഴിയും എന്ന ആശയം ഇല്ലാതാകും.വിമാനക്കമ്പനികളുടെയും മറ്റ് കക്ഷികളുടെയും പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. അതിൻ്റെ നിർവഹണം അടുത്ത കാലങ്ങളിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.സേവനങ്ങൾ വേഗത്തിലാക്കാൻ ജി ഡി ആർ എഫ് എ എപ്പോഴും പരിശ്രമിക്കുന്നു. യാത്രക്കാരായ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും ഡാറ്റ ഞങ്ങളുടെ പക്കലുണ്ടെന്നും അതിലുടെ നടപടികൾ എളുപ്പമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി

അതിനിടയിൽ 8 നൂതന സ്മാർട്ട്‌ സേവനങ്ങളാണ് ഇത്തവണത്തെ ജൈറ്റെക്സ് മേളയിൽ ജി ഡി ആർ എഫ് എ അവതരിപ്പിച്ചത്.രാജകുടുംബാംഗങ്ങളും മുതിർന്ന സർക്കാർ സ്ഥാപന മേധാവികളും ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള കമ്പനി മേധാവികളും അടക്കം നിരവധി പേരാണ് ഇതിനകം ഡയറക്ടറേറ്റിന്റെ പവലിയൻ സന്ദർശിച്ചത്.തടസ്സമില്ലാത്ത യാത്ര ഫ്ലാറ്റ്ഫോമിന് പുറമേ ദുബായിൽ എത്തുന്നതിനുമുമ്പ് താമസക്കാർക്കും സന്ദർശകർക്കും അവരുടെ ബയോമെട്രിക് ഡാറ്റ രജിസ്റ്റർ ചെയ്യാനുള്ള പ്രീ-രജിസ്ട്രേഷൻ സംവിധാനവും ഉപഭോക്താക്കൾക്ക് 24 മണിക്കൂറും സേവനങ്ങളും വിവരങ്ങളും വാഗ്ദാനം എഐ പവർഡ് ഡിജിറ്റൽ അസിസ്റ്റന്റ് സിസ്റ്റം അടക്കമുള്ള പുതിയ സേവനങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

മാനവ സഞ്ചാര യാത്ര നായകൻ ഡോ; ഹകീം അസ്ഹരികുള്ള സ്വീകരണവും യുഎഇ ദേശീയ ദിന ആഘോഷവും വെള്ളിയാഴ്ച ഷാർജയിൽ

Published

on

By

ഷാർജ :മനുഷ്യ സൗഹാർദ ആഹ്വാനവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
‘മാനവ സഞ്ചാര’ യാത്ര നടത്തിയ യുവ നേതാവ്
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ, എ പി അബ്ദുൽ ഹക്കീം അസ്ഹരിക് ഷാർജയിലെ പൗരാവലി നൽകുന്ന സ്വീകരണവും യൂ എ ഇ യുടെ 53 ദേശീയ ദിന ആഘോഷ പരിപാടിയും ഷാർജയിൽ ഇന്ന് (വെള്ളിയാഴ്ച) 6 30 ന് പാകിസ്ഥാൻ സോഷ്യൽ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു,കഴിഞ്ഞ ദിവസം ചേർന്ന സ്വാഗത സംഘം യോഗത്തിൽ പ്രോഗ്രാം കമ്മിറ്റിയെ തിരഞ്ഞെടുത്തു ,
ചീഫ് കോഡിനേറ്റർ ശ്രി കെ എം അബ്ദുമനാഫ് ,കോഡിനേറ്റർ ശ്രി അഷറഫ് ഹാജി , ശ്രി നൗഷാദ് ഹാജി ,
ചെയർമാൻ ശ്രീ പ്രദീപ് നെന്മാറ(വൈസ് പ്രസിഡൻ്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ),വൈസ് ചെയർമാൻ ശ്രി ഹമീദ് ( മാസ് ഷാർജ ) ശ്രി നാരായണൻ നായർ ( ഇൻകാ സ്) ശ്രി ഷാജി ജോൺ ( ഐ എ എസ് ) അഷറഫ് തച്ചോടത് ( ഐഎംസി സി )അഡ്വ: ഫരീദ് ( ഗ്ലോബൽ പ്രവാസി ) ജനറൽ കൺവീനർ, ശ്രി വഹാബ് ( കെഎം സി സി) കൺവീനർ ഇസ്മായിൽ തൂവകുന്ന്( ഐ സി എഫ് ) ശ്രി റെജി നായർ(എൻ ആർ ഐ) സഹീർ പറമ്പത്ത് (മാഹി വെൽഫെയർ ),നിയാസ് ചൊക്ലി ,റിസപ്ഷൻ കമ്മിറ്റി ചെയർ മാൻ ശ്രി സലിംഷാ,വൈസ് ചെയർമാൻ ശ്രി: മുജീബ് തൃകണാപുരം (കെഎം സിസി) ശ്രി പ്രശാന്ത് ( യുവകലാസഹി തി)ശ്രി സലാം പാപ്പിനിശ്ശേരി ( ഗ്ലോബൽ മലയാളി ഫെഡറേഷൻ) ശ്രി പുന്നക്കൻ മുഹമ്മദ് അലി ( ദർശന പ്രസിഡൻ്റ്)ശ്രി നാസർ ഊരകം ( പ്രവാസി ഇന്ത്യ)ശ്രി പ്രഭാകരൻ പയ്യന്നൂർ(മഹസ്) ഇവൻ്റ് ചീഫ് കോഡിനേറ്റർ ശ്രി: അബ്ദുല്ല കമാപാലം ,കോഡിനേറ്റർ ശ്രി ഷാജി ലാൽ ശ്രി അനീസ് റഹ്മാൻ ,
മീഡിയ ടീം ശ്രി അരുൺ 24,ശ്രി അബ്ദുൽ റഹിമാൻ മണിയൂർ,ശ്രി പ്രകാശൻ പയ്യന്നൂർ , ടെക്നിക്കൽ ടീം ഫൈസൽ മാങ്ങാട്,ശ്രി മുഹമ്മദ് കൊത്തി കാൽ ,ശ്രി ബഷീർ കാലിക്കറ്റ്,ശ്രി നൗഫൽ നൂറാനി, എന്നിവരടങ്ങുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

Continue Reading

Gulf

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനം ആരംഭിക്കും

Published

on

By

ദുബായ് മെട്രൊയുടെ ബ്ലൂലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനമാരംഭിക്കുമെന്ന് ആർടിഎ ചെയർമാൻ എഞ്ചി. മത്താർ അൽ തായർ അറിയിച്ചു. 2025 ഏപ്രിലിൽ നിർമാണമാരംഭിക്കുമെന്നും നിർമാണ പദ്ധതി കൺസോർഷ്യവുമായുള്ള ധാരണയെ കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അൽതായർ പറഞ്ഞു.

30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂലൈൻ ദുബായിലെ സുപ്രധാന സ്ഥലങ്ങളിലൂടെയാണ് കടന്നു പോവുക. ഈ മേഖലയിലെ ഗതാഗത തിരക്ക് 20% കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പദ്ധതിയിൽ 28 ട്രെയിനുകൾ ശൃംഖലയിലുണ്ടാകും. 2030-ൽ ഇത് 200,000 റൈഡർമാരെ വഹിക്കുമെന്നും 2040-ഓടെ 320,000 യാത്രക്കാരായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

ഗതാഗത ശൃംഖല ഇരു ദിശകളിലുമായി മണിക്കൂറിൽ 46,000 യാത്രക്കാരെ വഹിക്കും, ഇത് സർവീസ് നടത്തുന്ന റൂട്ടുകളിലെ ഗതാഗതക്കുരുക്ക് 20 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടും ലൈനിലെ പ്രധാന നഗര പ്രദേശങ്ങളും തമ്മിൽ ബന്ധിപ്പിക്കും, യാത്രാ സമയം 10 ​​മുതൽ 25 മിനിറ്റ് വരെയാണ്. മിർദിഫ്, അൽ വർഖ, ഇൻ്റർനാഷണൽ സിറ്റി 1, 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയാണ് ഒമ്പത് പ്രധാന മേഖലകൾ.

Continue Reading

Gulf

വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെതിരെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു

Published

on

By

സോഷ്യല്‍ മീഡിയയിലൂടെ അവഹേളനം നേരിട്ട യുവതിക്ക് നീതി. വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു. യു​വ​തി​ക്ക് പ​തി​നാ​യി​രം ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രവും യുവതിയുടെ കോടതി ചെലവും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

താന്‍ അവഹേളനം നേരിട്ടതിന് പിന്നാലെ യുവതി മാനസികമായി തകര്‍ന്നെന്ന് കോടതി നിരീക്ഷിച്ചു. യു​വാ​വി​നെ​തി​രെ യു​വ​തി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും 51,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രമാണ് ആ​വ​ശ്യ​പ്പെ​ട്ടത്. അ​തേ​സ​മ​യം, യു​വ​തി​യാ​ണ് ത​ന്‍റെ ക​ക്ഷി​യെ ആ​ദ്യം വാ​ട്‌​സ്ആ​പ്പി​ലൂ​ടെ അ​വ​ഹേ​ളി​ച്ച​തെ​ന്നും യു​വ​തി​യു​ടെ പ്ര​കോ​പ​ന സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി അ​യ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും യു​വാ​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. എ​ന്നാ​ല്‍, രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി യു​വാ​വാ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് കണ്ടെത്തി. യു​വ​തി​യു​ടെ അ​ന്തസി​നും മാ​ന്യ​ത​ക്കും കോ​ട്ടം​ത​ട്ടു​ന്ന രീ​തി​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ് പ്ര​തി അ​യ​ച്ചി​ട്ടു​ള്ള​തെ​ന്നും കോടതി വ്യ​ക്ത​മാ​ക്കി.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.