ദുബായ്: 40 വർഷത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് കണ്ണൂർ ജില്ലയിലെ മാടായി മുട്ടം വെങ്ങര സ്വദേശിയായ ഇപ്പോൾ പട്ടുവം അരിയിൽ താമസിക്കുന്ന പുന്നക്കൻ സത്താർ നാട്ടിലേക്ക് മടങ്ങുന്നു.
യു. എ. ഇ രൂപീകരിച്ച ജുമൈരിയിലെ ഗവ: ഗസ്റ്റ്ഹൗസിലായിരുന്നു പത്ത് വർഷം ജോലി ചെയ്യ്തിരുന്നത്. അവിടെ നിന്ന് ഗവ: റൂളേസ് കോർട്ടിലെ ലേബർ അഫ്ലേസ് ഡിപ്പാർട്ട്മെൻ്റിലെ സ്റ്റാഫായാണ് വിരമിക്കുന്നത്.
ദുബൈ വിട്ടു പോകുവാൻ മനസ്സില്ലെങ്കിലും ആരോഗ്യവും. റിട്ടയർമെൻ്റ് കാലാവധിക്കും അനുവദിക്കാത്തതിനാലാണ് യാത്ര.
ഗവ: ഹൗസിൽ ജോലി എടുക്കുന്ന കാലയളവിൽ ലോകത്തെ വിവിധ രാഷ്ട്ര നേതാക്കളെയും, യു.എ.ഇ.യുടെ ഭരണാധികാരികളെയും നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.
കാര്യമായി സമ്പാദിക്കാനായില്ലെങ്കിലും 40 വർഷം സാമ്പത്തികമായി യാതൊരു പ്രയാസവും കൂടാതെ കുടുംബത്തെ നന്നായി നോക്കാനും മുന്നു പെൺകുട്ടികളുടെ വിവാഹം ഭംഗിയായി നടത്തുവാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.
പഴയ കാല മാപ്പിളപ്പാട്ട് ഗായകരെ വളരെ ഇഷ്ടമായിരുന്നു മാപ്പിളപ്പാട്ടിൻ്റെ വലിയ ആസ്വാദകനായിരുന്നു. റൂമിൽ ഒക്കെ സംഘടിപ്പിക്കുന്ന ഒത്തുചേരലുകളിൽ സത്താറിൻ്റെ രണ്ട് വരി മാപ്പിളപ്പാട്ട് നിർബന്ധമായും ഉണ്ടാവും, നല്ല കുക്കുമായിരുന്നു. 2013 വരെ ജുമൈര ഗവ: ഗസ്റ്റ്ഹൗസിലായിരുന്നു താമസം. ആഘോഷ ദിവസങ്ങളിൽ ബന്ധുക്കളും സുഹൃത്തുക്കളും ഒത്ത് കൂടുമായിരുന്നു.
ഗവ:റുളേസ് കോർട്ടിൻ്റെ പി.ആർ.ഒ.ആയിരുന്ന ജേഷ്ടൻ പുന്നക്കൻ ബീരാനാണ് ദുബായിൽ കൊണ്ടുവന്നത്.
പട്ടുവം അരിയിൽ ജുമാഅത്ത് യു.എ.ഇ.കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട്, മുട്ടം മുസ്ലിം ജമാഅത്ത്, വെങ്ങര രിഫായി യു.എ.ഇ. കമ്മിറ്റി, ചിരന്തന സാംസ്കാരിക വേദി, മുട്ടം സരിഗമ കലാവേദി എന്നി സംഘടകളിൽ അംഗങ്ങളായിരുന്നു.
പട്ടുവം അരിയിൽ ജമാ അത്ത് യു.എ.ഇ.കമ്മിറ്റി ദുബായിൽ വെച്ച് യാത്രയപ്പ് നൽകി.