Connect with us

Gulf

ദുബായ് മാളിൽ ജി ഡി ആർ എഫ് എ വിസ സേവനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു

Published

on

ദുബായിലെ വിസ സേവനങ്ങളും യാത്രാ സംവിധാനങ്ങളും പരിചയപ്പെടുത്തുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ്( ജി ഡി ആർ എഫ് എ ) ദുബായ് മാളിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. “For you, we are here” എന്ന ഡയറക്ടറേറ്റ് കാമ്പെയിനിന്റെ ഭാഗമായാണ് ഈ പ്രദർശനം.പരിപാടിയിൽ അധികൃതർ ഉപയോക്താക്കളുമായി നേരിട്ട് സംവദിക്കുകയും,അവർക്ക് വിവിധ സേവനങ്ങളെക്കുറിച്ച് വിശദമായി പരിചയപ്പെടുത്തുകയും ചെയ്തു

ദുബായിലെ വിവിധ സ്ഥലങ്ങളിൽ മുമ്പ് നടത്തിയ പ്രദർശനങ്ങളുടെ തുടർച്ചയാണ് ദുബായ് മാളിലെയും പ്രദർശനം. വിസ സേവനങ്ങളുടെ പ്രാപ്യതയും സേവന ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഇവ എങ്ങനെ ലഭ്യമാക്കാമെന്നും പൊതുജനങ്ങൾക്ക് ബോധവൽക്കരിക്കുക എന്നതാണ് ഈ പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യം.

പവലിയനിൽ ഗോൾഡൻ വിസ, പ്രവേശനാനുമതി, എമിറേറ്റ്സ് ഐഡി, പ്രവാസികൾക്കുള്ള താമസ കുടിയേറ്റ നിയമോപദേശം, യുഎഇ സ്വദേശികൾക്കുള്ള സേവനങ്ങൾ, കുട്ടികളുടെ പാസ്‌പോർട്ട് പ്ലാറ്റ്ഫോം തുടങ്ങിയ വിവിധ സർവീസുകളുടെ വിശദവിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു . കൂടാതെ, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത നൂതന പ്ലാറ്റ്‌ഫോമായ “04” സേവനത്തെക്കുറിച്ചും ഇവിടെ വിശദമായി അവതരിപ്പിച്ചു.

പ്രദർശന പവലിയൻ ജി ഡി ആർ എഫ് എയുടെ ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുസമദ് ഹുസൈൻ സുലൈമാൻ സന്ദർശിച്ചു. ജി ഡി ആർ എഫ് എയുടെ സമൂഹ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഈ കാമ്പെയിൻ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ച് കൂടുതൽ ബോധവൽക്കരിക്കാൻ മികച്ച ഒരു മാർഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

വാഹനപകടത്തിൽ രണ്ട് യുഎഇ പൗരൻമാർക്ക് ദാരുണാന്ത്യം

Published

on

By

സൗദിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുഎഇ പൗരന്മാര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വിദേശകാര്യ മന്ത്രാലയം, നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററുമായി ഏകോപിപ്പിച്ച് പരിക്കേറ്റ മൂന്ന് യുഎഇ പൗരന്മാരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി എയർ ആംബുലൻസ് ദൗത്യം നടത്തി.

സൗദി അധികൃതരുടെ സഹായത്തോടെ, പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലെ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് വിമാനമാര്‍ഗം എത്തിച്ചു. സൗദിയിലെ ഹെയിലിലെ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നേടിയതിന് ശേഷമാണ് ഇവരെ യുഎഇയിലേക്ക് മാറ്റിയത്. കൂടാതെ, അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ യുഎഇയിലേക്ക് അയച്ചിട്ടുണ്ട്. റിയാദിലെ യുഎഇ എംബസിക്ക് പിന്തുണ നൽകുന്നതിൽ മഹത്തായ സഹകരണത്തിനും സുപ്രധാന പങ്കിനും സൗദി അധികാരികളോട് എംഒഎഫ്എ നന്ദിയും അഭിനന്ദനവും അറിയിച്ചു. അവരുടെ പിന്തുണ എയർ മെഡിക്കൽ ഇവാകുവേഷന്‍ ദൗത്യത്തിൻ്റെ (വിമാനമാര്‍ഗം ആശുപത്രിയിലെത്തിക്കല്‍) വിജയത്തിന് കാരണമായി. പരിക്കേറ്റ പൗരന്മാരുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുകയും മരണപ്പെട്ടവരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു.

Continue Reading

Gulf

നി​ര​പ​രാ​ധി​ക​ളെ ​പ്ര​യാ​സ​പ്പെ​ടു​ത്തരുത്;അ​റ​സ്റ്റി​ന് മു​മ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണം -ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി

Published

on

By

കേ​സു​ക​ളി​ൽ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്​ മു​മ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. നി​ര​പ​രാ​ധി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷാ​ർ​ജ പൊ​ലീ​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ ഓ​പ​റേ​ഷ​ൻ​സ്​ സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സു​ൽ​ത്താ​ൻ. ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ വ്യ​ക്തി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​ര​മാ​വ​ധി കു​റ​ക്കു​ന്ന രീ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്ക​ണം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

Gulf

പുതുവർഷം; സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി

Published

on

By

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിനം പ്രഖ്യാപിച്ചു. പുതുവര്‍ഷത്തോട് അനുബന്ധിട്ട് ജനുവരി ഒന്നിനാണ് പൊതുഅവധി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. രാജ്യത്തെ ആദ്യത്തെ പൊതുഅവധി ദിനമാകും അന്ന്. ഈ വർഷം ആദ്യം പുറത്തിറക്കിയ 2025 ലെ യുഎഇയുടെ ഔദ്യോഗിക അവധിക്കാല പട്ടികയുമായി യോജിപ്പിച്ചാണ് പ്രഖ്യാപനം.

ഈ വർഷാദ്യം പുറത്തിറക്കിയ 2025 ലെ യുഎഇയുടെ ഔദ്യോഗിക അവധിദിനങ്ങളുടെ ലിസ്റ്റുമായി യോജിപ്പിച്ചാണ് പ്രഖ്യാപനം. നേരത്തെ ജനുവരി 1 രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. അടുത്ത വർഷം, യുഎഇ നിവാസികൾക്ക് 13 പൊതു അവധി ദിവസങ്ങള്‍ ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയത്തിൽ അടുത്ത വർഷം ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ അല്പം വ്യത്യസ്തമായിരിക്കുമെന്നും പറയുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.