Gulf
ദുബായ് എമിഗ്രേഷന്റെ സെക്യൂരിറ്റി ശൃംഖലക്ക് ഐഎസ്ഒ അംഗീകാരം
-
World2 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News2 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
News Clips3 years ago
കോസ്മോസ് സ്പോർട്ട്സിന്റെ പുതിയ സംരംഭം ബീഫർബിന്റെ കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ശക്തമായ സുരക്ഷയും പ്രതിരോധവും നടപ്പിലാക്കിയതിന് ദുബായ് ഇമിഗ്രേഷന് ഡിപ്പാർട്ട്മെന്റിന് ഐഎസ്ഒ 22320 അംഗീകാരം ലഭിച്ചു. ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് (BSI ) നടത്തിയ പരിശോധനയിൽ അവരുടെ മാനദണ്ഡങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഉറപ്പുവരുത്തിയതിനാണ് അടിയന്തര മാനേജ്മെന്റിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള മാനദണ്ഡങ്ങളിൽ ഒന്നായ ഈ ബഹുമതി ദുബായ് ഇമിഗ്രേഷന് ലഭിച്ചത്സുരക്ഷാ വിഭാഗത്തിന്റെ മെത്തത്തിലുള്ള മികവുകളും പ്രത്യേകിച്ച്,ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലൂടെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനും പ്രതികരണവും ഫലപ്രദമായി നടപ്പിലാക്കിയതിന്റെയും ഭാഗമാണ് അംഗീകാരം. ദുബായ് ഇമിഗ്രേഷൻ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അംഗീകാരം ഏറ്റുവാങ്ങി. ചടങ്ങിൽ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് എയർപോർട്ട് ഇമിഗ്രേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അഹ്‌മദ് അൽ ഷൻഖീതി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഈ അംഗീകാരം, ദുബായ് ഇമിഗ്രേഷൻ സുരക്ഷാ ശൃംഖലകളുടെ നിലവാരം ഉയർത്തുന്നതായും, ദുബായ് എയർപോർട്ടിലെ പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കുന്നതായും ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദ്ദേശങ്ങൾ അനുസരിച്ച്, ഞങ്ങൾ എപ്പേഴും സുരക്ഷയും പ്രതിരോധവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ മുന്നിലാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.