Gulf

തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി ഫുട്ബോൾ ടീമിന്റെ ജഴ്സി പ്രകാശനം നടത്തി

Published

on

ദുബായ്: പതിനാറാമത് സീതി ഹാജി മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ദുബായ് കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഫുട്ബോൾ ടീമിന്റെ ജഴ്സി പ്രകാശനം ദുബായിൽ നടന്നു.ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.എ സലാം ടീം മാനേജർ ഇർഷാദ് കുണ്ടൂരിന് ജയ്സി കൈമാറി പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ ഡിജിപ്രോ ചെയർമാൻ ഫൈസൽ തെന്നല,മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡണ്ട് ഒ ടി സലാം,
തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വി.സി. സൈതലവി ഉള്ളണം, ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി, ട്രഷറർ സാദിഖ്‌ തിരൂരങ്ങാടി, അസിസ്റ്റന്റ് ടീ മാനേജർ സാബിത്ത് തെന്നല,ഭാരവാഹികളായ ജലീൽ വാളക്കുളം, റഹ്മത്തുള്ള തിരൂരങ്ങാടി എന്നിവരും പങ്കെടുത്തു.

ദുബായ് അബുഹൈൽ സ്പോർട്സ് ബേ സ്റ്റേഡിയത്തിൽ മലപ്പുറം ജില്ല കെ.എം.സി.സിയാണ് സീതി ഹാജി മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version