Gulf

ജൂലൈ 5ന് വൻ സുനാമിയെന്ന് പ്രവചനം; ടിക്കറ്റുകൾ കൂട്ടത്തോടെ റദ്ദാക്കി സഞ്ചാരികൾ

Published

on

ഈ വർഷം ജൂലൈയിൽ ജപ്പാനിൽ വൻ സുനാമിയുണ്ടാകുമെന്ന പ്രവചനം വൈറലായതോടെ ജപ്പാനിലേക്കുള്ള ടിക്കറ്റ് കൂട്ടത്തോടെ റദ്ദാക്കി വിനോദസഞ്ചാരികൾ. ന്യൂ ബാബ വാങ്ക എന്ന പേരിൽ പ്രശസ്തയായ മാങ്ക കാർട്ടൂണിസ്റ്റ് റിയോ തത്സുകിയാണ് പ്രവചനം നടത്തിയിരിക്കുന്നത്. ദി ഫ്യൂച്ചർ ഐ സോ എന്ന പുസ്തകത്തിലാണ് 2025 ജൂലൈ 5ന് കടലിനടിയിലെ വൻ ഭൂചലനത്തിന്‍റെ ഫലമായി ജപ്പാനിൽ സുനാമിയുണ്ടാകുമെന്നും ജപ്പാനും ഫിലിപ്പീൻസും പരസ്പരം അടർന്നു മാറുമെന്നും പ്രവചിച്ചിരിക്കുന്നത്. ഇതു വൈറലായതോടെ ജപ്പാനിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങിൽ 83 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2011ൽ തൊഹോകുവിൽ ഭൂകമ്പവും സുനാമിയുമുണ്ടാകുമെന്ന തത്സുകിയുടെ പ്രവചനം ഫലിച്ചിരുന്നു. അന്നത്തെ സുനാമിയിൽ 18,000 പേരാണ് മരിച്ചത്. ഇതാണ് വിനോദസഞ്ചാരികളെ അലട്ടുന്നതും.
തന്‍റെ പ്രവചനത്തെ മാത്രം വിശ്വസിച്ച് ഒന്നും ചെയ്യരുതെന്നും വിദഗ്ധരുടെ അഭിപ്രായം തടണമെന്നും തത്സുകിയും അഭ്യർഥിച്ചിട്ടുണ്ട്.

1995 ലെ കോബെ ഭൂചലനമാണ് തത്സുകി ആദ്യം പ്രവചിച്ചത്. പിന്നീട് 2011ലെ തൊഹോകു ഭൂചലനവും സുനാമിയും പ്രവചിച്ചു.

ദി ഫ്യൂച്ചർ ഐ സോ എന്ന പുസ്തകത്തിൽ 2020ൽ ലോകം മുഴുവൻ ഒരു വൈറസ് പരക്കുമെന്നും പ്രവചിച്ചിരുന്നു. പിന്നീട് ഫ്രഡി മെർകുറി രാജ്ഞിയുടെ മരണവും പ്രവചിച്ചതു പോലെ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version