Connect with us

Gulf

ജി ഡി ആർ എഫ് എ- ദുബായ് സാംസ്കാരിക വിനിമയം വർധിപ്പിക്കുന്നതിന് ഫോർ ദി വേൾഡ് പദ്ധതി ആരംഭിച്ചു

Published

on

വിവിധ രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ഫോർ ദി വേൾഡ് എന്ന പദ്ധതി ആരംഭിച്ചുവെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു.
ദുബായിലുള്ള കര, നാവിക, വ്യാമ അതിർത്തികളിൽ ജോലി ചെയ്യുന്ന മുൻനിര ജീവനക്കാർക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും മനസ്സിലാക്കി കൊടുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ജി ഡി ആർ എഫ് എയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.ദുബായിലൂടെയുള്ള യാത്രക്കാരെ കൂടുതൽ അടുപ്പിക്കുകയും പരസ്പര ധാരണ വർദ്ധിപ്പിക്കുക്കുന്നതിനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തും വഴി ഉദ്യോഗസ്ഥരിൽ നിന്ന് -യാത്രക്കാർക്ക് ആദരണീയമായ സ്വീകാര്യതയും വിടവാങ്ങലും ഉറപ്പാക്കുമെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വ്യക്തമാക്കി

ആദ്യത്തെ അതിഥി ജാപ്പാൻ സ്വദേശി യാനി തകാഷി

പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ അതിഥിയായി ജാപ്പാൻ സ്വദേശി യാനി തകാഷി ദുബായ് എയർപോർട്ടിലെ പാസ്പോർട്ട് നിയന്ത്രണ ഏരിയകളും ജിഡിആർ ആർഎഫ്എ യുടെ കാര്യാലയവും സന്ദർശിച്ചു.
ജാപ്പാൻ സംസ്കാരത്തിന്റെ പ്രതീകമായ പരമ്പരാഗത കിമോനോ ധരിച്ചാണ് അദ്ദേഹം എത്തിയത്. ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി തകാഷിയെ സ്വീകരിച്ച് ദുബായ് വിമാനത്താവളത്തിലെ പാസ്പോർട്ട് ഓഫീസർമാരുമായി കൂടിക്കാഴ്ച നടത്തി. ജാപ്പാൻ സാംസ്കാരിക പരിപാടികൾ, ആശയവിനിമയ ശൈലികൾ, വ്യക്തിബന്ധങ്ങൾ എന്നിവയെക്കുറിച്ച് ഓഫീസർമാർക്ക് അദ്ദേഹം അവബോധം നൽകുകയും ചെയ്തു.പരസ്പര ബഹുമാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ പദ്ധതി സഹായിക്കുമെന്നും സാംസ്കാരിക വൈവിധ്യത്തിന്റെയും തുറന്ന മനസ്സുള്ളതിന്റെയും ഒരു ആഗോള മാതൃകയായി ദുബായിയെ സ്ഥാപിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും ലഫ്റ്റനന്റ് ജനറൽ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളെ പരമ്പരാഗത വസ്ത്രങ്ങളിൽ അണിയിച്ചു, കൊണ്ട് അതിർത്തികളിലെ മുൻനിര ജീവനക്കാർക്ക് സന്ദർശകരുടെ രാജ്യത്തെ സാംസ്കാരിക പ്രത്യേകതകളെക്കുറിച്ച് സംരംഭത്തിലൂടെ പരിചയപ്പെടുത്തും. പരമ്പരാഗത വസ്ത്രങ്ങൾ, ആചാരങ്ങൾ, സമ്പ്രദായങ്ങൾ, സംസ്കാരം, ആശയവിനിമയ രീതികൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉദ്യോഗസ്ഥർക്ക് ഇതിലൂടെ വിശദീകരിച്ചു നൽകുകയും ചെയ്യും. ഇത്തരം സാംസ്കാരിക മൂല്യങ്ങൾ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥർ സേവന സജ്ജരാകും.
ഇത് യാത്രക്കാർക്ക് ഒരു പ്രത്യേകവും സജീവമായ സ്വാഗതം നൽകാൻ ജീവനക്കാരെ പ്രാപ്തരാക്കും. ഇത് വഴി യാത്രാ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയും പ്രത്യേകിച്ചും ദുബായ് വിമാനത്താവളങ്ങളിൽ മികച്ച മതിപ്പ് ഉണ്ടാക്കുകയും ചെയ്യുമെന്ന് അധികൃതർ പ്രത്യാശിച്ചു.


കുടുംബ ബന്ധങ്ങളുടെയും മാതാപിതാക്കളുടെ മൂല്യം കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി മാതാപിതാക്കൾക്കൊപ്പം ഒരു ദിവസം എന്ന പദ്ധതി ആരംഭിക്കുമെന്ന് ജി ഡി ആർ എഫ് എ അറിയിച്ചു. ഇത് പ്രകാരം ജീവനക്കാരുടെ കുട്ടികളെ അവരുടെ മാതാപിതാക്കളുടെ ജോലിസ്ഥലത്ത് ഒരു ദിവസം ചെലവഴിക്കാൻ അനുവദിക്കും. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന മാതാപിതാക്കളോടൊപ്പം കുട്ടികൾക്ക് അവസരം ലഭിക്കും.

മാതാപിതാക്കളുടെ ജോലിയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജോലിസ്ഥലത്തെ മാതാപിതാക്കളെ കാണുന്നതിലൂടെ കുട്ടികൾക്ക് മാതാപിതാക്കൾ മികച്ച മാതൃകയാണെന്ന് മനസ്സിലാകും. മാതാപിതാക്കളുടെ ജോലിയിലൂടെ സമൂഹത്തിന് നൽകുന്ന സംഭാവനകളെക്കുറിച്ച് കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ അവബോധം ലഭിക്കും.ഇത് കുടുംബത്തിൻ്റെ മൂല്യവും സങ്കൽപ്പവും കുട്ടികളുടെ മനസ്സുകളിൽ കൂടുതൽ വളർത്തുന്നു. മാതാപിതാക്കൾ ജോലിസ്ഥലത്ത് പെരുമാറുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും കാണുമ്പോൾ അവർ തങ്ങൾക്ക് മാതൃകയാണെന്ന് കുട്ടികൾക്ക് സന്ദേശം ഏകുമെന്നും ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വ്യക്തമാക്കി

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

പൊതുമാപ്പ് അവസാനിക്കാൻ ഇനി 7 നാൾ മാത്രം, ജനുവരി മുതൽ കർശന പരിശോധന

Published

on

By

യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ, അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) ആവശ്യപ്പെട്ടു. 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കു കടുത്ത ശിക്ഷ നേരിടേണ്ടിവരും. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.നിയമലംഘകർക്കു രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനോ രാജ്യം വിട്ടുപോകാനോ മതിയായ കാലയളവ് നൽകിയതായും പൊതുമാപ്പ് ഇനി നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച 2 മാസത്തെ പൊതുമാപ്പ് അവസരം, അപേക്ഷകരുടെ ആധിക്യം മൂലം 2 മാസത്തേക്കു കൂടി നീട്ടുകയായിരുന്നു. ഇപ്പോഴുള്ളത് അവസാനത്തെ അവസരമാണെന്നും അവശേഷിക്കുന്ന നിയമലംഘകർ എത്രയും വേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലയളവിൽ രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ ഏതു സമയത്തും യുഎഇയിലേക്കു തിരിച്ചുവരാൻ അനുമതിയുണ്ടെന്നും ഓർമിപ്പിച്ചു. അതേസമയം, അപേക്ഷകർക്ക് കാലാവധിയുള്ള പാസ്പോർട്ട് അല്ലെങ്കിൽ എംബസികളോ കോൺസുലേറ്റോ നൽകുന്ന ഔട്ട്പാസോ ഉണ്ടായിരിക്കണമെന്നും എക്സിറ്റ് പെർമിറ്റ് ലഭിച്ച ശേഷമേ വിമാനടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അധികൃതർ പറഞ്ഞിട്ടുണ്ട്. അവസാനദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നേരത്തേ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. എക്സിറ്റ് പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ 14 ദിവസത്തെ സാവകാശമാണ് നൽകിയിരുന്നത്. എന്നാൽ 31ന്പൊതുമാപ്പ് അവസാനിക്കുന്നതിനാൽ
അതിനു മുൻപുതന്നെ രാജ്യം വിടണമെന്നാണ് നിർദേശം.
ക്രിസ്മസ്, പുതുവർഷ ഉത്സവകാലവും ശൈത്യകാല അവധിയുമായതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിൽ തിരക്കും നിരക്കും കൂടുതലാണ്. അതേസമയം, പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പോകണമെങ്കിൽ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും നൽകേണ്ടിയും വരും. 31ന് ശേഷം യുഎഇയിൽ തുടരുന്ന നിയമലംഘകരെ കണ്ടെത്താൻ ജനുവരി ഒന്നുമുതൽ പരിശോധന ഊർജിതമാക്കുമെന്നും അറിയിപ്പുണ്ട്.
പിടിക്കപ്പെടുന്നവരിൽനിന്ന് പിഴ ഈടാക്കും. ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യും. ഇത്തരക്കാർക്ക് പിന്നീട് ഒരിക്കലും യുഎഇയിലേക്കു തിരിച്ചുവരാനാകില്ല.

Continue Reading

Gulf

അവധിയില്ലാക്രിസ്മസ് ആഘോഷം ഗംഭീരമാക്കി പ്രവാസികൾ

Published

on

By

യുഎഇയിൽ ക്രിസ്മസ് പ്രവൃത്തിദിനത്തിലായതിനാൽ വാരാന്ത്യം മുതൽക്കേ ആഘോഷത്തിലാണ് പ്രവാസികൾ. ക്രിസ്മസ് ദിനവും പിന്നിട്ട് പുതുവർഷം വരെ നീളും ഈ ആരവങ്ങൾ. ഉറ്റവരുടെയും വിവിധ രാജ്യക്കാരായ സുഹൃത്തുക്കളുടെയും സാന്നിധ്യം ആഘോഷങ്ങളുടെ മാറ്റു കൂട്ടും.ഡിസംബർ ആദ്യവാരത്തിൽ തന്നെ യുഎഇയിലെ വീടുകളും സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളുമെല്ലാം ക്രിസ്മസ് വർണങ്ങളണിഞ്ഞിരുന്നു. ഷാർജ ഡമാസ് 2000 ബിൽഡിംഗിൽ പ്രവർത്തിക്കുന്ന റോഷിൻ എജുക്കേഷൻ സെൻ്ററിൽ നടന്ന കുട്ടികളുടെ കരോളും ക്രിസ്തുമസ് ആഘോഷവും ഗംഭീരമായി കേക്കുമുറിച്ചും, പാട്ടുപാടിയും ഡാൻസ് കളിച്ചും നിരവധി മത്സരങ്ങളും നടത്തിയായിരുന്നു ആഘോഷം.

Continue Reading

Gulf

സഫാരി ഗ്രൂപ്പിന്റെ യുഎഇയിലെ രണ്ടാമത്തെ ഷോപ്പിങ് മാൾ റാസൽഖൈമയിൽ

Published

on

By

സഫാരി ഗ്രൂപ്പിന്റെ യുഎഇയിലെ രണ്ടാമത്തെ ഷോപ്പിങ് മാൾ റാസൽഖൈമയിൽ പ്രവർത്തനമാരംഭിക്കുന്നു. 2 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള മാൾ 26ന് വൈകിട്ട് 4ന് ഷെയ്ഖ് ഒമർ ബിൻ സാഖിർ ബിൻ മുഹമ്മദ് അൽഖാസിമി ഉദ്ഘാടനം ചെയ്യും.
ഹൈപ്പർമാർക്കറ്റ്, ഇലക്ട്രോണിക്സ്, ഡിപ്പാർട്മെന്റ് സ്റ്റോർ, ഫർണിച്ചർ, ബേക്കറി, ഹോട്ട് ഫുഡ്, ഫുഡ് കോർട്ട് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പുതിയ മാളിലുണ്ടാകുമെന്ന് സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്‌ അറിയിച്ചു.
സഫാരി മാൾ സന്ദർശിക്കുന്നവർക്ക് ‘വിസിറ്റ് ആൻഡ് വിൻ’ പ്രമോഷനിലൂടെ ഒരു ലക്ഷം ദിർഹം വരെ സമ്മാനമായി നേടാനാകും. ഒന്നാം സമ്മാനമായി 50,000 ദിർഹവും രണ്ടാം സമ്മാനമായി 30,000 ദിർഹവും മൂന്നാം സമ്മാനമായി 20,000 ദിർഹവും ലഭിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സുസുക്കി ജിംനിയുടെ 5 കാറുകൾ സമ്മാനമായി നേടാനും അവസരമുണ്ട്. 50 ദിർഹത്തിനു പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ‘മൈ സഫാരി’ ആപ്പിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് ഈ മെഗാസമ്മാന പദ്ധതിയിൽ പങ്കാളികളാകാം.

 

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.