Gulf

ജിഡിആർഎഫ്എ-ദുബായ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു

Published

on

ദുബായ്: സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഡാറ്റാ കൈമാറ്റം കാര്യക്ഷമമാക്കുന്നതിനും സാങ്കേതിക ഏകോപനം വളർത്തുന്നതിനും വേണ്ടി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ-ദുബായ്) ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി (ഡിസിഎഎ) ഒരു തന്ത്രപ്രധാന സഹകരണ കരാറിൽ ഒപ്പുവെച്ചു.ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുള്ള ലെൻഗാവിയുമാണ് കരാർ ഒപ്പിട്ടത്.ചടങ്ങിൽ ഇരു വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു

സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്ന സമഗ്രമായ ഒരു ഡിജിറ്റൽ സംവിധാനം ഈ പങ്കാളിത്തത്തിലൂടെ സ്ഥാപിക്കപ്പെടും. ദുബായ് എമിറേറ്റിൻ്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങൾക്ക് അനുസൃതമായുള്ള ഒരു സുപ്രധാന നീക്കമാണിത്.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാൻ ഈ കരാർ സഹായിക്കും. ഇതിലൂടെ, പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version