Gulf

ചിന്ത – മാസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ (CMLF) October 25,26 തീയ്യതികളിൽ. കെ. ആർ. മീര, ജോൺ ബ്രിട്ടാസ് അടക്കമുള്ള പ്രമുഖർ സംബന്ധിക്കും.

Published

on

ഷാർജ : പതിറ്റാണ്ടുകളായി മലയാളികളുടെ വായനാനുഭവത്തെ പുരോഗമന ആശയ ലോകത്തേക്ക് സന്നിവേശിപ്പിച്ച പുസ്തക പ്രസാധകരായ ചിന്ത പബ്ലിഷേഴ്സും, നാലു പതിറ്റാണ്ടിലധികം പാരമ്പര്യമുള്ള UAE യിലെ സാംസ്കാരിക സംഘടനയായ മാസും(Malayalee Arts and Social centre ) ഒരുമിച്ചൊരുക്കുന്ന സാഹിത്യോത്സവം ചിന്ത – മാസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ (CMLF) October 25,26 തീയ്യതികളിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ അരങ്ങേറുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി, കേരള സാഹിത്യ അക്കാദമി അവാർഡ്,വയലാർ അവാർഡ് അടക്കം അനേകം പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പ്രിയപ്പെട്ട സാഹിത്യകാരി KR മീര സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. ജോൺ ബ്രിട്ടാസ് MP, KT കുഞ്ഞിക്കണ്ണൻ, PV ഷാജി കുമാർ, വിജയകുമാർ ബ്ളാത്തൂർ, സജി മാർക്കോസ്, VS സനോജ്, റഫീഖ് റാവുത്തർ, KS രഞ്ജിത്ത് എന്നിവർക്കൊപ്പം UAE യിലെ പ്രമുഖ സാഹിത്യകാരും പങ്കെടുക്കും.

2 ദിവസത്തെ CMLF വിജ്ഞാനപ്രദവും, വൈവിധ്യ പൂർണവുമായ അനേകം വിഷയങ്ങളാൽ സമ്പന്നമാവും. സാഹിത്യം, സിനിമ, മാധ്യമം, ചരിത്രം, ശാസ്ത്രവും സാങ്കേതിക വിദ്യയും, പ്രവാസവും കുടിയേറ്റവും തുടങ്ങി നിരവധി വിഷയങ്ങളെ ആസ്പദമാക്കിയ പ്രഭാഷണങ്ങളും, സംവാദങ്ങളും CMLF ന്റെ വേദികളിൽ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version