Gulf

ഗ്ലോബൽ വില്ലേജിന്റെ വിഐപി ടിക്കറ്റ് വിൽപന ആരംഭിച്ചു

Published

on

ദുബായ് ∙ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ വിഐപി ടിക്കറ്റ് വിൽപന ആരംഭിച്ചു. 1,800 ദിർഹം മുതൽ 7,550 ദിർഹം വരെ വിലയുള്ള വിഐപി പായ്ക്കുകൾ കൊക്കക്കോള അരീനയുടെ വെബ് സൈറ്റ് വഴി വാങ്ങാം.

സ്റ്റണ്ട് ഷോ, നിയോൺ ഗാലക്സി എക്സ് ചാലഞ്ച് സോൺ, എക്സോ പ്ലാനറ്റ് സിറ്റി, കാർണവൽ തുടങ്ങിയ പ്രധാന ആകർഷണങ്ങളെല്ലാം ഉപയോഗിക്കാനാകും. കൂടാതെ വിഐപി പാർക്കിങ്, വിഐപി എൻട്രി, വണ്ടർ പാസ് കാർഡുകൾ എന്നിവയും പായ്ക്കിലും ഉൾപ്പെടും.

വിഐപി പായ്ക്ക് (ദിർഹത്തിൽ)
∙ ഡയമണ്ട്: 7,550
∙ പ്ലാറ്റിനം: 3,400
∙ മെഗാ ഗോൾഡ്: 4,900
∙ ഗോൾഡ്: 2,450
∙ മെഗാ സിവർ: 3,350
∙ സിൽവർ: 1,800

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version