തിരുവനന്തപുരം: മന്ത്രിസഭാ പുനപ്രവേശനത്തിന് ഒരുങ്ങുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ ഇന്ന് തീരുമാനമെടുത്തേക്കും. നാട്ടിലേക്ക് പോയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു വൈകിട്ടോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും.
അതേസമയം, ഭരണഘടനയെ അവഹേളിച്ചെന്ന കേസ് നിലനില്‍ക്കെ സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചത്തുന്നത് നിയമപരമായി നിലനില്‍ക്കുമോ എന്ന് ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും മുഖ്യന്ത്രി പേര് നിര്‍ദ്ദേശിച്ചാല്‍ ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെന്നുമാണ് സ്റ്റാന്റിംഗ് കൗണ്‍സില്‍ അറിയിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ വിശദീകരണം തേടാമെന്നും നിയമോപദേശത്തിലുണ്ട്.