മുംബൈയിൽനിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ക്യാബിനിൽ പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് പറഞ്ഞു. അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാൻ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നൽകിയെന്നും അധികൃതർ വ്യക്തമാക്കി.