Gulf

കാനഡയിൽ വിമാനാപകടം: മരിച്ച പൈലറ്റ് തിരുവനന്തപുരം സ്വദേശി

Published

on

കാനഡയിൽ ചെറു വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ച പൈലറ്റ് ഗൗതം സന്തോഷ് (27) തിരുവനന്തപുരം സ്വദേശി. പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗർ ‘ശ്രീശൈല’ത്തിൽ അഡ്വ.കെ.എസ്.സന്തോഷ്കുമാർ–എൽ.കെ.ശ്രീകല(ഡപ്യൂട്ടി ജനറൽ മാനേജർ, യൂണിയൻ ബാങ്ക്, ചെന്നൈ) ദമ്പതികളുടെ മൂത്ത മകനാണ് ഗൗതം. കാനഡയിലെ ഡിയർ ലേക് വിമാനത്താവളത്തിനു സമീപം ന്യൂഫൗണ്ട് ലാൻഡിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിന്റെ വിമാനമാണു തകർന്നത്.

അ‍ഞ്ച് കിലോമീറ്ററിനുള്ളിൽ ഇടിച്ചുതകർത്തത് എട്ടു വാഹനങ്ങൾ; ഭീതിയിലാഴ്ത്തി കാറിൽ യുവാവിന്റെ മരണപ്പാച്ചിൽ
അപകടത്തിൽ, ഗൗതമിനു പുറമേ കാന‍ഡ സ്വദേശിയായ സീനിയർ പൈലറ്റും മരിച്ചു. ഒപ്പം ജോലി ചെയ്യുന്ന ബംഗ്ലദേശ് സ്വദേശി പൈലറ്റ് പ്രീതം റോയി ആണ് അപകട വാർത്ത അറിയിച്ചതെന്ന് ഗൗതം സന്തോഷിന്റെ സഹോദരി ഡോ.ഗംഗ സന്തോഷ് (ബെംഗളൂരു) പറഞ്ഞു. 2019 മുതൽ കാനഡയിലാണു ജോലി ചെയ്യുന്നത്. അവിവാഹിതനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടത്തി വരികയാണെന്നും ഇന്ത്യൻ എംബസിയുമായും നോർക്കയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version