യു.എ.ഇയിലെ ഓണാഘോഷങ്ങളിലെ മെഗാ ഇവന്റായ ഓണമാമാങ്കത്തിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഞായറാഴ്ച ഷാര്‍ജ എക്സ്പോ സെന്ററില്‍ രാവിലെ 10.30ന് പ്രവാസ ലോകം കാത്തിരുന്ന ഓണാഘോഷത്തിന് തുടക്കമാകും. 10.30ന് വേദിയിലേക്കുള്ള പ്രവേശനം ആരംഭിക്കും. രാവിലെ 11ന് മെഗാ ഓണസദ്യക്ക് തുടക്കമാകും.
പ്രീമിയം കാറ്റഗറി ടിക്കറ്റ് എടുത്തവർക്കും മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രവാസികൾക്കും മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസിനൊപ്പം എക്സ്ക്ലൂസിവ് ഓണസദ്യ ആസ്വദിക്കാം. ഉച്ചക്ക് 1.30 ഓടെ ഓദ്യോഗിക പരിപാടികളോടെ മെഗാ ഷോ വേദിയിലാരംഭിക്കും.
രാത്രി റാപ് സെന്സേഷന് ഡാബ്സിയുടെ ലൈവ് ഷോയോടെയായിരിക്കും പരിപാടികള്‍ അവസാനിക്കുക. സൂപ്പര്‍ താരം ടൊവീനോ തോമസ് ഓണമാമാങ്കത്തിന്റെ മുഖ്യാതിഥിയായി ആഘോഷദിനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കും. ഏറെ സര്‍പ്രൈസുകള്‍ നിറച്ചാണ് ടൊവീനോയെത്തുന്നത്.
മൂന്നുതരം മധുരമൂറും പായസങ്ങളുൾപ്പെടെ 27 കൂ ട്ടം വിഭവങ്ങളുമായി കാലിക്കറ്റ് നോട്ട് ബുക്ക് റസ് റ്റോറന്റ് ഒരുക്കുന്ന മെഗാ ഓണസദ്യ ടൊവീനോ യൊടൊപ്പം ആസ്വദിക്കാം. തുടർന്ന് വേദിയിൽ മല യാളത്തിന്റെ പ്രിയപ്പെട്ട ഗായകരായ വിധു പ്രതാപും ജോസ്നയും ജാസി ഗിഫ്റ്റും ലൈവ് ഷോ അവതരി പ്പിക്കും. റാസെൻസേഷൻ ഡാബ്‌സിയും ഹിറ്റ് ഗാ നങ്ങളുമായി ഓണ മാമാങ്കം വേദിയിലെത്തും.
കൂടാതെ മിമിക്രി താരം സിദ്ധീഖ് റോഷനും ആ ഘോഷമേളത്തെ സംഗീതതാളത്തിൽ ചേർത്തുനി ർത്താൻ ഡിജെ ജാസിയുമുണ്ടാവും. ഷാർജ എക് സ്പോ സെന്ററിലെ മൂന്ന് ഹാളുകളിലായാണ് ഓണ മാമാങ്കം അരങ്ങേറുന്നത്.
https://sharjah.platinumlist.net/ ബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ലുലു, ഉജാല ഡിറ്റർജന്റ്, വാട്ടിക്ക, ഗ്രീൻ വെൽത്ത് നി യോ ഹെയർ ലോഷൻ, ജി.ആർ.ബി നേ, സാപിൽ പെർഫ്യൂം, ഈസ്റ്റേൺ, സീ 5, സി.ബി.സി കൊക്കന ട്ട് ഓയിൽ, മദേർസ് റെസീപി, എൻ.പ്ലസ് പ്രഫഷണ ൽ, ക്യൂട്ടിസ് ഇന്റ്റർനാഷനൽ കോസ്മറ്റിക്ക് ക്ലിനിക്, ബസൂക്ക, ബാദ്ഷ, അൽ ഐൻ ഫാംസ്, ആഡ് സ്പീക്ക് ഇവന്റ്സ്, allabout.ae, എലൈറ്റ് വേൾഡ് എന്നിവരാണ് സ്പോർൺസർമാർ.
ഏഷ്യാനെറ്റ് ന്യൂസ്, മഴവിൽ മനോരമ, ഗൾഫ് മാധ്യ മം, ഡെയ്ലി ഹണ്ട്, വൺ അറേബ്യ എന്നിവയാണ് മീഡിയ പാർട്ണർമാർ. ഇക്വിറ്റി പ്ലസ് അഡ്വേർടൈ സിങ് ഒരുക്കുന്ന ഓണമാമാങ്കം 2024ൻ്റെ സപ്പോർട്ടി ങ് സ്പോൺസർ എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി (ഇ.എം.എൻ.എഫ്) യും എനർജൈസ്ഡ് ബൈ പാർട്ട്ണർ ഹിറ്റ് എഫ്.എമ്മുമാണ്.