Connect with us

Gulf

എയർ കേരള രണ്ട് പ്രമുഖ വ്യോമയാന ഉദ്യോഗസ്ഥരെ കൂടി നിയമിച്ചു

Published

on

കഴിഞ്ഞ മാസം  ഹരീഷ് കുട്ടിയെ സിഇഒ ആയി പ്രഖ്യാപിച്ചതിന് ശേഷം എയർ കേരള, പുതിയ രണ്ട് പ്രമുഖ വ്യോമയാന വിദഗ്ധരെ ടീമിൽ ചേർത്തുവെന്നാണ് പുതിയ പ്രഖ്യാപനം. ഇന്ത്യൻ പൈലറ്റ്സ് ഫെഡറേഷൻ പ്രസിഡന്റായ ക്യാപ്റ്റൻ സി. എസ്. രന്ധാവയെ (വൈസ് പ്രസിഡന്റ്, ഓപ്പറേഷൻസ്) ആയി നിയമിച്ചതും, ക്യാപ്റ്റൻ അശുതോഷ് വശിഷ്ടിനെ (വൈസ് പ്രസിഡന്റ്, സെക്യൂരിറ്റി) ആയി നിയമിച്ചതും എയർ കേരളയ്ക്ക് കൂടുതൽ ശക്തിയും മികവും നൽകുന്നതാണ്.

ക്യാപ്റ്റൻ സി. എസ്. രന്ധാവ – ക്യാപ്റ്റൻ അശുതോഷ് വശിഷ്ട്
48 വർഷത്തെ സമ്പന്നമായ പരിചയസമ്പത്തുള്ള ക്യാപ്റ്റൻ സി. എസ്. രന്ധാവ വ്യോമയാന മേഖലയിലെ പ്രമുഖ സാന്നിധ്യമാണ്. ഡി.ജി.സി.എ, എയർ ഇന്ത്യ, ഇന്ത്യൻ എയർ ഫോഴ്സ്, മറ്റു ചെറുകിട എയർലൈൻസുകൾ തുടങ്ങിയവിടങ്ങളിൽ വൈവിധ്യമാർന്ന ചുമതലകൾ വഹിച്ചിട്ടുള്ള ഇദ്ദേഹം, ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദധാരിയും ഇന്ത്യൻ എയർഫോഴ്സിന്റെ എ-2 ക്വാളിഫൈഡ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറുമാണ്. എയർ ഇന്ത്യയുടെ ജോയിന്റ് ജനറൽ മാനേജർ, ഡി.ജി.സി.എയിലെ ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ തുടങ്ങിയ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ക്യാപ്റ്റൻ രന്ധാവ, ബോയിങ് 777, എയർബസ് 310 എന്നിവ അടക്കമുള്ള നിരവധി വിമാനങ്ങളിൽ വൈദഗ്ധ്യം നേടിയിട്ടുള്ള മുൻപന്തിയിലുള്ള ഒരു വ്യോമയാന വിദഗ്ധനാണ്. എയർ കേരളയുടെ പ്രവർത്തന മികവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ സമഗ്രമായ പരിജ്ഞാനം നിർണായകമായി മാറും.

വ്യോമയാന സുരക്ഷയിൽ ഏറെ പരിചയസമ്പത്തുള്ള ക്യാപ്റ്റൻ അശുതോഷ് വശിഷ്ട്, ബി.സി.എ.എസ്. ഉദ്യോഗസ്ഥനായി വിപുലമായ സേവനം നൽകിയിട്ടുള്ള വ്യക്തിയാണ്. ഇന്ത്യൻ സേനയിലെ സേവനത്തിന് ശേഷം വിമാനയാന സുരക്ഷാ മേഖലയിൽ ശ്രദ്ധേയമായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, എയർപോർട്ട് സുരക്ഷാ മാനേജ്മെന്റ്, ദേശീയ പരിശോധന, ഓഡിറ്റിങ് എന്നിവയിൽ വിദഗ്ധനാണ്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐകാവോ) നൽകുന്ന പ്രഥമ ശ്രേണിയിലെ എ.വി.എസ്.ഇ.സി-പി.എം.സി. സർട്ടിഫിക്കേഷൻ നേടിയ ഏക ബി.സി.എ.എസ്. ഉദ്യോഗസ്ഥനെന്ന പ്രത്യേകത അദ്ദേഹത്തിനുണ്ട്. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ലക്നൗയിൽ നിന്ന് ജനറൽ മാനേജ്മെന്റിൽ സർട്ടിഫിക്കേഷനും നേടിയ അദ്ദേഹം, എയർ കേരളയിൽ ബി.സി.എ.എസ്. നിർദേശങ്ങൾ പാലിക്കുന്നതിനുള്ള ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുക്കുo.
“ക്യാപ്റ്റൻ രന്ധാവയെയും ക്യാപ്റ്റൻ വശിഷ്ടിനെയും എയർ കേരളയുടെ ടീമിൽ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. അവരുടെ അനുഭവസമ്പത്തും പ്രതിബദ്ധതയും എയർ കേരളയുടെ സുരക്ഷാ, പ്രവർത്തന നിലവാരങ്ങളെ ഉയർത്തിപ്പിടിക്കാൻ സഹായിക്കും. വ്യോമയാന മേഖലയിലെ മികച്ച തലങ്ങളെ ഏകോപിപ്പിക്കുന്നതിലാണ് എയർ കേരള വിശ്വസിക്കുന്നത്, ഈ നിയമനങ്ങൾ അതിന്റെ തെളിവാണ് എന്ന് എയർ കേരളയുടെ ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു.

വ്യോമയാന മേഖല വേഗത്തിൽ വളരുകയും മാറുകയും ചെയ്യുന്ന ഒരു വ്യവസായമാണ്. ക്യാപ്റ്റൻ രന്ധാവയും ക്യാപ്റ്റൻ വശിഷ്ടും ചേരുന്നത് എയർ കേരളയുടെ ഉന്നത നിലവാരത്തിലെ ഒരു നിർണ്ണായക ഘടകമാകുന്നതാണ്. നമ്മുടെ യാത്രികർക്കു സുരക്ഷിതവും വിശ്വസനീയവുമായ സേവനങ്ങൾ നൽകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇവരുടെ പങ്കാളിത്തം എയർ കേരളയെ പുതിയ ഉയരങ്ങളിൽ എത്തിക്കും,” എന്നും വൈസ് ചെയർമാൻ അയൂബ് കല്ലട പറഞ്ഞു.

സിഇഒ ഹരീഷ് കുട്ടിയുടെ നേതൃത്വത്തിൽ, ഈ രണ്ട് പ്രഗത്ഭരായ പ്രഫഷണലുകളുടെ സേവനം എയർ കേരളയുടെ പ്രവർത്തന മികവിനെയും സുരക്ഷാ മാനദണ്ഡങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

വാഹനപകടത്തിൽ രണ്ട് യുഎഇ പൗരൻമാർക്ക് ദാരുണാന്ത്യം

Published

on

By

സൗദിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുഎഇ പൗരന്മാര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വിദേശകാര്യ മന്ത്രാലയം, നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററുമായി ഏകോപിപ്പിച്ച് പരിക്കേറ്റ മൂന്ന് യുഎഇ പൗരന്മാരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി എയർ ആംബുലൻസ് ദൗത്യം നടത്തി.

സൗദി അധികൃതരുടെ സഹായത്തോടെ, പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലെ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് വിമാനമാര്‍ഗം എത്തിച്ചു. സൗദിയിലെ ഹെയിലിലെ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നേടിയതിന് ശേഷമാണ് ഇവരെ യുഎഇയിലേക്ക് മാറ്റിയത്. കൂടാതെ, അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ യുഎഇയിലേക്ക് അയച്ചിട്ടുണ്ട്. റിയാദിലെ യുഎഇ എംബസിക്ക് പിന്തുണ നൽകുന്നതിൽ മഹത്തായ സഹകരണത്തിനും സുപ്രധാന പങ്കിനും സൗദി അധികാരികളോട് എംഒഎഫ്എ നന്ദിയും അഭിനന്ദനവും അറിയിച്ചു. അവരുടെ പിന്തുണ എയർ മെഡിക്കൽ ഇവാകുവേഷന്‍ ദൗത്യത്തിൻ്റെ (വിമാനമാര്‍ഗം ആശുപത്രിയിലെത്തിക്കല്‍) വിജയത്തിന് കാരണമായി. പരിക്കേറ്റ പൗരന്മാരുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുകയും മരണപ്പെട്ടവരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു.

Continue Reading

Gulf

നി​ര​പ​രാ​ധി​ക​ളെ ​പ്ര​യാ​സ​പ്പെ​ടു​ത്തരുത്;അ​റ​സ്റ്റി​ന് മു​മ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണം -ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി

Published

on

By

കേ​സു​ക​ളി​ൽ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്​ മു​മ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. നി​ര​പ​രാ​ധി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷാ​ർ​ജ പൊ​ലീ​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ ഓ​പ​റേ​ഷ​ൻ​സ്​ സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സു​ൽ​ത്താ​ൻ. ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ വ്യ​ക്തി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​ര​മാ​വ​ധി കു​റ​ക്കു​ന്ന രീ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്ക​ണം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

Gulf

പുതുവർഷം; സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി

Published

on

By

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിനം പ്രഖ്യാപിച്ചു. പുതുവര്‍ഷത്തോട് അനുബന്ധിട്ട് ജനുവരി ഒന്നിനാണ് പൊതുഅവധി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. രാജ്യത്തെ ആദ്യത്തെ പൊതുഅവധി ദിനമാകും അന്ന്. ഈ വർഷം ആദ്യം പുറത്തിറക്കിയ 2025 ലെ യുഎഇയുടെ ഔദ്യോഗിക അവധിക്കാല പട്ടികയുമായി യോജിപ്പിച്ചാണ് പ്രഖ്യാപനം.

ഈ വർഷാദ്യം പുറത്തിറക്കിയ 2025 ലെ യുഎഇയുടെ ഔദ്യോഗിക അവധിദിനങ്ങളുടെ ലിസ്റ്റുമായി യോജിപ്പിച്ചാണ് പ്രഖ്യാപനം. നേരത്തെ ജനുവരി 1 രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. അടുത്ത വർഷം, യുഎഇ നിവാസികൾക്ക് 13 പൊതു അവധി ദിവസങ്ങള്‍ ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയത്തിൽ അടുത്ത വർഷം ഈദ് അൽ ഫിത്തർ അവധി ദിനങ്ങൾ അല്പം വ്യത്യസ്തമായിരിക്കുമെന്നും പറയുന്നു.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.