ദുബൈ: എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യു.എ.ഇയിലെ മലയാളി നഴ്സുമാരുടെ ഓണാഘോഷം സെപ്റ്റംബർ 27ന് ദുബൈയിൽ നടക്കും.നഴ്സുമാരുടെയും അവരുടെ കുടുംബങ്ങളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കലാപരിപാടികളും ഓണസദ്യയും കുടുംബസംഗമവും അടങ്ങുന്നതാണ് പരിപാടി.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ നഴ്സുമാർക്കും രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷന് +971 55 482 9300 എന്ന നമ്പറിൽ ബന്ധപ്പെടണം.