India

എത്ര പണം ഉണ്ടായാലും സത്യത്തെ മറച്ചുവെക്കാൻ ആവില്ല ; രാഹുൽ ഗാന്ധി

Published

on

എത്ര പണം ഉണ്ടായാലും സത്യത്തെ മറച്ചുവെക്കാൻ ആവില്ലെന്ന് രാഹുൽ ഗാന്ധി. കൃത്യമായ ആശയങ്ങളോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിക്ക് അതിനെ നേരിടാൻ ബുദ്ധിമുട്ടാകും, അതിനായി പ്രതിപക്ഷം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലണമെന്നും ബദൽ ആശയങ്ങൾ ഉണ്ടാകണമെന്നും രാഹുൽഗാന്ധി പറഞ്ഞു.

ജോഡോ യാത്ര വിജയകരമാണ്. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യത യാത്രക്ക് ലഭിച്ചു. യാത്രയിൽ നിന്ന് ഒരുപാട് പഠിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ആർഎസ്എസും ബിജെപിയും ആക്രമിക്കുമ്പോൾ യാത്ര കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ബിജെപിയുടെ കയ്യിൽ പണത്തിന് ഒട്ടും കുറവില്ല. അവർക്ക് പ്രചാരണങ്ങൾക്ക് പിന്നാലെ പ്രചാരണങ്ങൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ല. ഭാരത് ജോഡോ യാത്ര നടത്തുമ്പോൾ ബുള്ളറ്റ് പ്രൂഫ് വണ്ടിയിൽ യാത്ര ചെയ്യണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യും? ബിജെപി നേതാക്കൾ ബുള്ളറ്റ് പ്രൂഫ് വണ്ടിയിൽ നിന്നും പുറത്തിറങ്ങി തുറന്ന ജീപ്പിൽ റാലി നടത്തുന്നത് സുരക്ഷ ലംഘനമല്ലേ? തനിക്ക് മാത്രം എന്താണ് സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാകുന്നതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.

ബിജെപി നേതാക്കൾക്ക് ആരും നോട്ടീസ് അയക്കുന്നില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ടീഷർട്ട് എങ്ങനെയാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള മറുപടിയായി രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version