Gulf

എം.ടി. കാലത്തിന്റെ സു കൃതം: കവർ പ്രകാശനം ചെയ്തു .

Published

on

എം. ടി ജീവിച്ച കാലത്തെയും പിന്തുടർന്നുപോന്ന കലാ – സാഹിത്യ -സാംസ്‌കാരിക ആശയങ്ങളെയും ഏതാണ്ട് പ്രാതിനിധ്യ സ്വഭാവത്തോടെ ക്രമീകരിച്ചതാണ് ‘എം ടി- കാലത്തിന്റെ സുകൃതം’ എന്ന പുസ്തകം.
എം ടി യെ ക്കുറിച്ചുള്ള വിലപ്പെട്ട സ്മരണകൾ,സാഹിത്യ വിശകലനം,സിനിമാ പഠനം,പത്രാധിപത്യമുദ്രകൾ ,എം ടി യുടെ സാമൂഹിക-സാംസ്‌കാരിക ഇടപെടൽ എന്നിവകളെ മുൻനിർത്തി മലയാളത്തിലെ വിഖ്യാതരായ എഴുത്തുകാരുടെ വ്യവഹാരങ്ങൾ ആണ് ഈ കൃതിനിറയെ.സമകാലിക സാഹിത്യം, എം.ടിയുടെ വ്യക്തിത്വം, കലാദർശനം തുടങ്ങിയവയിലേക്ക് കൂടുതൽ വെളിച്ചംവീശുന്നു,ഇവയൊക്കെ.
എം ടി യെക്കുറിച്ച് നാമിതുവരെ സ്വാoശീകരിച്ച വ്യവഹാര ബോധ്യങ്ങളെ കൂടുതൽ നവീകരിക്കുകയും ബഹുമുഖമായ കാഴ്ചകളോടെ അവതരിപ്പിക്കികയും ചെയ്യുന്നു.

ഡോ.ഉമർ തറമേൽ ആണ് പുസ്തകത്തിന്റെ എഡിറ്റർ.
പ്രിയങ്കരനായ
കെ ഇ എൻ കോഴിക്കോട് നടന്ന ചടങ്ങിൽകവർ പ്രകാശനം നിർവഹിച്ചു.
സാഹിത്യനിരൂപകൻ പി.ടി.കുഞ്ഞാലി, കേരള സർവ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി.കെ.എ. അസീസ്, ബുക് എൻ പ്രിന്റ് ഡയരക്ടർ സിദ്ദീഖ് കുറ്റിക്കാട്ടൂർ എന്നിവർ സംബന്ധിച്ചു.
ചിരന്തന പബ്ലിക്കേഷൻസ്
( ദുബായ്) പുറത്തിറക്കുന്ന
ഏറ്റവും പുതിയ കൃതിയായ
ഈ പുസ്തകം വരുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ
പ്രകാശനം ചെയ്യുമെന്ന്
പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version